Connect with us

‘നിങ്ങളുടെ കാല് ചേറില്‍ പതിയുമ്പോഴാണ്…. ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത്’; മമ്മൂട്ടിയുടെ വാക്കുകള്‍ കടമെടുത്ത് മനോജ് കുമാര്‍

Malayalam

‘നിങ്ങളുടെ കാല് ചേറില്‍ പതിയുമ്പോഴാണ്…. ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത്’; മമ്മൂട്ടിയുടെ വാക്കുകള്‍ കടമെടുത്ത് മനോജ് കുമാര്‍

‘നിങ്ങളുടെ കാല് ചേറില്‍ പതിയുമ്പോഴാണ്…. ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത്’; മമ്മൂട്ടിയുടെ വാക്കുകള്‍ കടമെടുത്ത് മനോജ് കുമാര്‍

കര്‍ഷകന്‍ പ്രസാദ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്നത്. ഈ അവസരത്തില്‍ നടന്‍ മനോജ് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ‘നിങ്ങളുടെ കാല്‍ ചേറില്‍ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത്’, എന്ന് കര്‍ഷകരെ കുറിച്ച് നടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ക്കൊപ്പം ആണ് മനോജ് കുമാറിന്റെ പോസ്റ്റ്.

‘നിങ്ങളുടെ കാല് ചേറില്‍ പതിയുമ്പോഴാണ്…. ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത് ‘…. ഇത് ഞാന്‍ പറഞ്ഞതല്ല ….മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കല്‍ പറഞ്ഞത്….മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കര്‍ഷകര്‍ക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാര്‍ത്ഥനയുണ്ട് …’ജയ് ജവാന്‍ …. ജയ് കിസാന്‍’…സ്‌കൂള്‍തലം മുതല്‍ പഠിച്ചതാ…. മറക്കില്ല മരണം വരെ’, എന്നാണ് മനോജ് കുമാര്‍ കുറിച്ചത്.

അതേസമയം, പ്രസാദിന്റെ ആത്മഹത്യ അത്യന്തം ഖേദകരമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരളത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളോ സാഹചര്യങ്ങളോ ഇല്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കര്‍ഷകന് വായ്പ ലഭിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷി ചെയ്യുന്നതിന് അനുവദിക്കുന്ന വായ്പകളില്‍ ബാങ്കുകള്‍ക്ക് ഉദാരസമീപനം ഉണ്ടാവണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കര്‍ഷകന് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഈ സര്‍ക്കാര്‍ അടുത്തുകൊണ്ടിരിക്കുന്നത്.

പ്രസാദിന്റെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം പരി?ഗണനയില്‍ ഉണ്ടെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടി സര്‍ക്കാരിന് സമര്‍പ്പിച്ചു എന്നും ഇദ്ദേഹം അറിയിച്ചു. അതേസമയം, പ്രസാദിന്റെ മരണം വിഷമുള്ളില്‍ ചെന്നുള്ളതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് വിഷമാണ് എന്ന പരിശോധന നടക്കുകയാണ്.

More in Malayalam

Trending

Recent

To Top