Malayalam
ലെന പറഞ്ഞത് പോലെ കൊടൈക്കനാലിലെ മഷ്‌റൂം ഒര്‍ജിനല്‍ അല്ല, നല്ല കഞ്ചാവ് കയറ്റി അയച്ചിട്ട് ഇവിടെ വലിക്കുന്നത് ഏറ്റവും നിലവാരം ഇല്ലാത്ത സാധനമാണ്; ഒമര്‍ ലുലു
ലെന പറഞ്ഞത് പോലെ കൊടൈക്കനാലിലെ മഷ്‌റൂം ഒര്‍ജിനല്‍ അല്ല, നല്ല കഞ്ചാവ് കയറ്റി അയച്ചിട്ട് ഇവിടെ വലിക്കുന്നത് ഏറ്റവും നിലവാരം ഇല്ലാത്ത സാധനമാണ്; ഒമര്‍ ലുലു
മലയാളികള്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. വിവാദങ്ങളിലും വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകള്‍ക്കും ഇദ്ദേഹം പാത്രമാകാറുണ്ട്. ഇതുവരെ അഞ്ച് സിനിമകളോളം സംവിധാനം ചെയ്ത ഒമര്‍ ലുലു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ സിനിമയുടെ പേരിലുണ്ടായ വിവാദങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
നല്ല സമയമാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ഒമല്‍ ലുലു സിനിമ. എന്നാല്‍ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് വൈകാതെ തന്നെ എംഡിഎംഎ ഉപയോഗിക്കാന്‍ നല്ല സമയം സിനിമ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് പ്രശ്‌നങ്ങളും കേസു വരികയും സിനിമ തിയേറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടതായും വന്നിരുന്നു. വിലപിടിപ്പുള്ള താരങ്ങളുടെ ഡേറ്റ് കിട്ടാത്തതുകൊണ്ടാണോ പുതുമുഖങ്ങളെ വെച്ച് മാത്രം സിനിമ ചെയ്യുന്നതെന്ന ആക്ഷേപം പതിവായി കേള്‍ക്കുന്നുണ്ടെന്നും അത് മാറ്റി കൊടുക്കാന്‍ ഇനി ശ്രമിക്കുമെന്നും അധികം ബജറ്റില്‍ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും ഒമര്‍ ലുലു പറയുന്നു.
‘അംബാനി ബിഗ് ബഡ്ജറ്റ് ചിത്രമല്ല. എന്റെ ചിത്രങ്ങളില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുണ്ടെന്ന് പൊതുവേ ഒരു സംസാരമുണ്ട്. അതുകൊണ്ട് തന്നെ അത്തരമൊരു പ്രശ്‌നവും ഉണ്ടാകാതെയും സിനിമ ചെയ്യും. അത്തരത്തിലും എനിക്ക് സിനിമ പിടിക്കാന്‍ എനിക്ക് അറിയാമെന്ന് തെളിയിക്കണ്ടേ. എംഡി എം പ്രചാരണത്തിന് വേണ്ടി ചെയ്ത സിനിമയല്ല നല്ല സമയം. തീയറ്ററില്‍ റിലീസ് ചെയ്യണം എന്നുപോലും ചിന്തിച്ചിട്ടില്ല.
സിനിമകളില്‍ സിഗററ്റ് വെയ്ക്കും കത്തിക്കാന്‍ പാടില്ലെന്ന് പറയും. എന്നാല്‍ പിന്നെ ഇവര്‍ക്ക് ഇത് വില്‍ക്കാതിരുന്നു കൂടെ. തോക്ക് തരാം പക്ഷേ വെടി വെയ്ക്കരുതെന്ന് പറയും പോലെയല്ലേ ഇത്. കൊടയ്ക്കനാലില്‍ ചിലര്‍ പോകും മഷ്‌റൂം കഴിക്കാന്‍… ഈ അടുത്ത് ലെന പറഞ്ഞില്ലേ… ഞാന്‍ മനസിലാക്കിയിടത്തോളം അത് നാച്ച്വറലി ഉണ്ടാകുന്ന മഷ്‌റൂം അല്ല. അത് ആര്‍ട്ടിഫിഷലായി ആസിഡ് ഡ്രിപ്പ് ചെയ്യുന്നതാണ്.
എല്‍എസ്ഡിയുടെ ആസിഡ് ഈ മഷ്‌റൂമില്‍ ഇവര്‍ ചേര്‍ക്കുന്നതാണ്. എന്നിട്ടാണ് അത് വില്‍ക്കാന്‍ വെയ്ക്കുന്നത്. അല്ലാതെ ഇത്രയധികം മഷ്‌റൂം എവിടെ നിന്നാണ് കിട്ടുന്നത്. ഏത് സീസണില്‍ പോയാലും കിട്ടും അത് എങ്ങിനെയാണ് അങ്ങനെ കിട്ടുന്നത്. ഇത് വലിയ വ്യവസായമാണ് അവിടെ. ഒരു കുടില്‍ വ്യവസായം പോലെയാണ്. എല്‍എസ്ഡിയുടെ സ്ഥിരം ഉപയോഗം ആ ത്മഹത്യ ചെയ്യാനുള്ള പ്രേരണ വരെ കൂട്ടും.
ലെന പറഞ്ഞത്… ഇത് എടുത്തിട്ട് മെഡിറ്റേഷന്‍ ചെയ്തുവെന്നാണ്. പക്ഷെ ഇത് കഴിച്ചിട്ട് ആ ത്മഹത്യ പ്രേരണ കാണിച്ച ഒരുപാട് വ്യക്തികളുണ്ട്. ഞാന്‍ ഈ പുതിയ കുട്ടികള്‍ വരുമ്പോള്‍ അവരോട് ഇതിനേക്കുറിച്ചൊക്കെ ചോദിച്ചറിയും. അവര്‍ അവരുടെ അനുഭവങ്ങള്‍ തുറന്നുപറയും. ചിലര്‍ മഷ്‌റൂം കഴിച്ചിട്ട് വരുമ്പോഴാണ് അപ കടമ രണം സംഭവിക്കുന്നത്.
തമാശയ്ക്ക് പറയും പോലെ അല്ല സൈഡ് എഫക്ട്. ഇത്രയധികം മഷ്‌റൂം ഉണ്ടെങ്കില്‍ അത് കയറ്റി അയക്കില്ലേ. ക ഞ്ചാവിന്റെ കാര്യം തന്നെ അങ്ങനെ അല്ലേ… നല്ലത് കയറ്റി അയച്ചിട്ട് ഇവിടെ വലിക്കുന്നത് ഏറ്റവും നിലവാരം ഇല്ലാത്ത സാധനമാണ്. അതേപോലെയാണ് മഷ്‌റൂമിന്റെ കാര്യവും. നാച്ചുറലി ഉണ്ടാകുന്നത് ആണെങ്കില്‍ എപ്പോഴേ കയറ്റി അയച്ചുപോകും’.
മഷ്‌റൂമിനെ കുറിച്ച് ലെന ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു,
എന്റെ ജീവിതത്തില്‍ ആവശ്യമില്ലായിരുന്നുവെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. കൊടൈക്കനാലിലെ ഒരു കാട്ടില്‍ വെച്ചാണ് 23 വയസുള്ളപ്പോള്‍ ഞാന്‍ മഷ്‌റൂം കഴിക്കുന്നത്. അന്ന് ഞാന്‍ വിവാഹിതയായിരുന്നു. ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും കൂടെയാണ് ഞാന്‍ അവിടെ പോയത്. 20 വര്‍ഷങ്ങള്‍ക്കുശേഷം ഞാനിത് ഇപ്പോള്‍ പറയുന്നത് ഇപ്പോഴത്തെ തലമുറക്ക് വേണ്ടിയാണ്. കാരണം പുതുതലമുറ ഒരുപാട് കാര്യങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും പല പദാര്‍ത്ഥങ്ങളും. മഷ്‌റൂമുകള്‍ നാച്ചുറലാണ്’, എന്നാണ് ലെന പറഞ്ഞത്.