Connect with us

മമ്മൂക്ക മലയാളത്തിന്റെ നടന സൂര്യനാണ്! ആ സ്നേഹത്തെ പറ്റി തുറന്നു പറയുകയാണ് മനോജ് കെ ജയൻ

Malayalam

മമ്മൂക്ക മലയാളത്തിന്റെ നടന സൂര്യനാണ്! ആ സ്നേഹത്തെ പറ്റി തുറന്നു പറയുകയാണ് മനോജ് കെ ജയൻ

മമ്മൂക്ക മലയാളത്തിന്റെ നടന സൂര്യനാണ്! ആ സ്നേഹത്തെ പറ്റി തുറന്നു പറയുകയാണ് മനോജ് കെ ജയൻ

മനോജ് കെ ജയൻ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരു അഭിനേതാവും വ്യക്തിയും ആണ് .ഗായകൻ എന്ന നിലയിലും മനോജ് കെ ജയൻ പ്രേക്ഷകർക്ക് സുപരിചിതനാണു .ഏത് തരാം വേഷവും തന്റെ കൈകളിൽ ഭദ്രമാണ് എന്ന് തെളിയിച്ച ആളാണ് മനോജ് കെ ജയൻ .അതിന്റെ തെളിവാണ് അനന്തഭദ്രത്തിലെ ദിഗംബരനും സര്‍ഗത്തിലെ കുട്ടന്‍ തമ്ബുരാനും .

സംഗീത പാരമ്ബര്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം നല്ലൊരു ഗായകന്‍ കൂടിയാണെന്ന് തെളിയിച്ചിരുന്നു. സ്‌റ്റേജ് പരിപാടികളില്‍ അദ്ദേഹം ഗായകനായി എത്താറുണ്ട്. ഇപ്പോഴിതാ സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകമൊരുക്കിയിരിക്കുകയാണ് അദ്ദേഹം. പുസ്തക പ്രകാശനത്തിനിടയില്‍ മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.

മമ്മൂട്ടിയെ ജ്യേഷ്ഠ സഹോദരനായി കാണുന്ന താരങ്ങള്‍ നിരവധിയുണ്ട്. അവരിലൊരാളാണ് മനോജ് കെ ജയനും. സിനിമയില്‍ എല്ലാവരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന നടന്‍ കൂടിയാണ് മനോജ്. തന്റെ പുസ്തകത്തിന്‍രെ അവതാരിക ആരെഴുതുമെന്നുള്ള ചര്‍ച്ച തുടരുന്നതിനിടയിലാണ് പ്രസാധകര്‍ മമ്മൂട്ടിയെക്കൊണ്ട് എഴുതിക്കാനാവുമോയെന്ന് ചോദിച്ചതെന്ന് അദ്ദേഹം പറയുന്നു. വോയ്‌സ് മെസ്സേജിലൂടെയാണ് അദ്ദേഹത്തോട് ഇതേക്കുറിച്ച്‌ ആദ്യം പറഞ്ഞത്. താന്‍ പനിയടിച്ചിരിക്കുകയാണെന്നും തെലുങ്ക് പടത്തിന്റെ ബാക്കിക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നുമായിരുന്നു ആദ്യം പറഞ്ഞത്. അതിന്‍രെ ഡബ്ബിംഗ് ചെയ്യാനുണ്ട്. ഇതിനിടയില്‍ എപ്പോഴാണ് സമയം കിട്ടുകയെന്നായിരുന്നു ആദ്യം ചോദിച്ചത്.

മനോജിന്‍രെ കാര്യമല്ലേ, ഞാന്‍ നോക്കട്ടെ എന്ന അദ്ദേഹത്തിന്റെ വാക്കായിരുന്നു പിന്നീട് തന്നെ നയിച്ചത്. അത് കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം അതിന്റെ പ്രൂഫ് എന്തെങ്കിലും തരുമോയെന്നും അങ്ങനെ താന്‍ അതിന്‍രെ കോപ്പി അയച്ചുകൊടുക്കുകയായിരുന്നു. ഇത് വായിച്ച്‌ നല്ല ബുക്കാണെന്നും വോയ്‌സ് നോട്ടിലൂടെ താന്‍ പറഞ്ഞുതരാമെന്നും മനോജ് അത് അവര്‍ക്ക് കൊടുക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മലയാളത്തിന്റെ നടനസൂര്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അവതാരികയാണ് ഈ ബുക്കിന്റെ ഗ്ലാമറെന്നാണ് താന്‍ വിശ്വസിക്കുന്നതു എന്നുമാണ് മനോജ് കെ ജയന്റെ വാക്കുകൾ

manoj k jayan about mammooty

Continue Reading
You may also like...

More in Malayalam

Trending