Connect with us

തുടക്കത്തിലേ ‘ലൂസിഫറി’നെ പിന്നിലാക്കി ‘രാജ’യുടെ കുതിപ്പ്

Malayalam

തുടക്കത്തിലേ ‘ലൂസിഫറി’നെ പിന്നിലാക്കി ‘രാജ’യുടെ കുതിപ്പ്

തുടക്കത്തിലേ ‘ലൂസിഫറി’നെ പിന്നിലാക്കി ‘രാജ’യുടെ കുതിപ്പ്

ഏറ്റവും വേഗത്തിൽ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രയ്ലർ എന്ന റെക്കോർഡ് ഇനി മധുരരാജക്ക്‌ സ്വന്തം .ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അണിയറ പ്രവർത്തകർ ട്രെയ്‌ലർ പുറത്തു വിട്ടത് .ലൂസിഫറിനെയും പിന്നിലാക്കി ആണ് മധുരരാജാ ട്രയ്ലർ ആരാധകർ വരവേറ്റത്.

5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്. ആദ്യ മണിക്കൂറില്‍ തന്നെ 7 ലക്ഷത്തിലധികം പേര്‍ മധുരരാജ ട്രെയ്ലര്‍ കണ്ടിരുന്നു. രണ്ട് ലക്ഷത്തിന് അടുത്ത് ലൈക്കുകളും ട്രെയ്ലറിന് ലഭിച്ചിട്ടുണ്ട്. ആദ്യ മണിക്കൂറിലെ വ്യൂസിന്റെ റെക്കോഡ് ഇപ്പോഴും ലൂസിഫറിന് തന്നെയാണ്.

ട്രെയ്ലറിന് വന്‍ വരവേല്‍പ്പ് ലഭിച്ചതോടെ ചിത്രത്തെ കുറിച്ച്‌ ആരാധകരുടെ ആവേശം വര്‍ധിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ ഏറ്റവും അധികം പേര്‍ കണ്ട ട്രെയ്ലര്‍ എന്ന റേക്കോഡും മധുര രാജ കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.

ട്രെയ്‌ലറിനെ പറ്റി മൊത്തത്തിൽ നോക്കുകയാണെങ്കിൽ പ്രായത്തെ പിന്നിലാക്കുന്ന തരത്തിലുള്ള പെർഫോമൻസും മമ്മൂട്ടിയുടെ ഊര്‍ജ സ്വലമായ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷനും കോമഡിയും കലര്‍ന്ന മേക്കിംഗും ചിത്രത്തെ മികച്ചതാക്കും എന്നാണു ആരാധകരുടെ വിലയിരുത്തൽ. വിഷുവിനു മധുരരാജാ മികച്ച ഒരു എന്റെർറ്റൈനെർ തന്നെ ആകും എന്നാണു അണിയറ പ്രവർത്തകർ പറയുന്നതും അതിനു വേണ്ടി തന്നെ ആണ് ആരാധകർ കാത്തിരിക്കുന്നതും .

madhuraja trailor got the record to achieve first 10lakh viewers

More in Malayalam

Trending