Connect with us

ഈ വർഷം ബോക്സ് ഓഫീസ് അടക്കി ഭരിക്കാൻ പോകുന്നത് മമ്മൂട്ടിയോ മോഹൻലാലോ ?കാണൂ

Malayalam

ഈ വർഷം ബോക്സ് ഓഫീസ് അടക്കി ഭരിക്കാൻ പോകുന്നത് മമ്മൂട്ടിയോ മോഹൻലാലോ ?കാണൂ

ഈ വർഷം ബോക്സ് ഓഫീസ് അടക്കി ഭരിക്കാൻ പോകുന്നത് മമ്മൂട്ടിയോ മോഹൻലാലോ ?കാണൂ

പൃഥ്വിരാജ് സംവിധായകനായി വരുന്നു എന്നറിഞ്ഞപ്പോൾ അത് ഇതുപോലൊരു ഒന്നൊന്നര വരവ് ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം .ഓർത്തുവെക്കാൻ ഒത്തിരി കാര്യങ്ങൾ സമ്മാനിച്ചു പ്രേക്ഷകരെയും സിനിമ ലോകത്തെ ഒന്നടങ്കവും ഞെട്ടിപ്പിച്ചിരിക്കുകയാണ് പ്രിത്വിരാജ് തന്റെ ലൂസിഫർ എന്ന ആദ്യ ചിത്രം കൊണ്ട് .പോരായ്മകളും ഉത്തരംകിട്ടാ സമസ്യയുമൊക്കെയുണ്ടെങ്കിലും ലൂസിഫര്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയാണ് കുതിക്കുന്നത്. റിലീസ് ചെയ്തു ഇത്രയും ദിവസങ്ങൾ ആയി എങ്കിലും ആദ്യ ദിനത്തിലെ അതെ കുതിപ്പാണ് ലൂസിഫറിന് ഇപ്പോഴും .

സമീപകാല റിലീസുകളെ സംബന്ധിച്ച്‌ സകലമാന റെക്കോര്‍ഡുകളേയും കൈപ്പിടിയിലൊതുക്കിക്കൊണ്ടാണ് ലൂസിഫര്‍ കുതിക്കുന്നത്. കുടുംബ പ്രേക്ഷകരും കുട്ടികളുമുള്‍പ്പടെ എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായാണ് തന്റെ വരവെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമാണ് പശ്ചാത്തലമെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, ബൈജു തുടങ്ങിയവരുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണ് സിനിമയിലേതെന്ന് നിസംശയം പറയാം. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളേയും കൈപ്പിടിയിലൊതുക്കി കുതിക്കുന്ന സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബോക്‌സോഫീസ് കിംഗ് മമ്മൂട്ടി കിംഗായിരുന്നുവെങ്കില്‍ ഇപ്പോള്‍ ബോക്‌സോഫീസിലെ കിംഗായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയം സിനിമാമേഖലയേയും സാരമായി ബാധിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം പൂര്‍വ്വാധികം ശക്തിയോടെ മലയാള സിനിമ തിരിച്ചെത്തിയിരിക്കുകയാണ്. അതിന് നിമിത്തമായതോ മോഹന്‍ലാല്‍ -പൃഥ്വിരാജ് കൂട്ടുകെട്ടിലെ ലൂസിഫറും. ബ്രഹ്മാണ്ഡമെന്നൊന്നും അവകാശപ്പെടാതെ തന്നെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സിനിമയെക്കുറിച്ച്‌ അധികം വാചാലനാവാതെ പ്രേക്ഷകര്‍ അതാസ്വദിക്കട്ടെ എന്ന നിലപാടിലായിരുന്നു സംവിധായകന്‍.

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ടെങ്കിലും ആരാധകരെ നിരാശപ്പെടുത്തിയായിരുന്നു മോഹന്‍ലാല്‍ മുന്നേറിയിരുന്നത്. അത്തരത്തിലുള്ള എല്ലാവിധ കുറവുകളേയും പരിഹരിച്ചാണ് ലൂസിഫര്‍ കുതിക്കുന്നത്. പഴയ പ്രൗഢിയോടെ അദ്ദേഹം ബോക്‌സോഫീസില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആരാധകര്‍ കാണാനിഷ്ടപ്പെടുന്ന തരത്തിലുള്ള വരവ് തന്നെയായിരുന്നു ഇത്തവണത്തേത്. ഫാന്‍ ബോയ് എന്ന നിലയില്‍ അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച ട്രിബ്യൂട്ടുമായിത്തന്നെയാണ് പൃഥ്വിരാജ് എത്തിയത്.

മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കിയതിനൊപ്പം സിനിമയുടെ മര്‍മ്മപ്രധാനമായ രംഗങ്ങളെ നിയന്ത്രിക്കാന്‍ സ്‌ക്രീനിലും പൃഥ്വിയുണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള വരവില്‍ ബോക്‌സോഫീസും തകരുകയായിരുന്നു. അധികം ഡയലോഗ് പോലുമില്ലാതെയായിരുന്നു പൃഥ്വിയുടെ വരവ്. താരനിര്‍ണ്ണയത്തെക്കുറിച്ച്‌ പെര്‍ഫെക്റ്റ് എന്ന ഒരൊറ്റ വാക്ക് മാത്രമേ പറയാനാവൂയെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഇതിലും മികച്ച അഭിനന്ദനം അദ്ദേഹത്തിന് ഇനി കിട്ടാനുണ്ടോ.

ആദ്യ ആഴ്ച പൂര്‍ത്തിയാവുന്നതിനിടയില്‍ത്തന്നെ 50 കോടി നേട്ടം സിനിമയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രവുമായാണ് തന്റെ കുതിപ്പെന്ന് പൃഥ്വിരാജ് തെളി.ിച്ചിരിക്കുകയാണ് ഇപ്പോള്‍. 100 കോടി നേട്ടം അധികം അകലയല്ലെന്നും വൈകാതെ തന്നെ ആ സന്തോഷവാര്‍ത്ത എത്തുമെന്നുമുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 200 കോടിയിലധികമായിരിക്കും സിനിമയുടെ ടോട്ടല്‍ കലക്ഷനെന്ന് പ്രവചിച്ച്‌ ആരാധകരും എത്തിയിരുന്നു. അതേക്കുറിച്ചറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

കോഴിക്കോട്ടെ സിംഗിള്‍സില്‍ നിന്നും സിനിമയ്ക്ക് ഇതുവരെയായി 49.17 ലക്ഷമാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മോളിവുഡ് സിനിമയെ അന്നാകെ വിഴുങ്ങാന്‍ കെല്‍പ്പുള്ള താരരാജാവും പറയുന്നത് ചെയ്യ്ത് കാണിക്കുന്ന താരപുത്രനും ഒരുമിച്ചെത്തിയപ്പോള്‍ ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും ഇവര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

കേരളത്തില്‍ മാത്രമല്ല റിലീസ് ചെയ്ത സ്ഥലങ്ങളിലെല്ലാം തരംഗമുയര്‍ത്തിയാണ് ലൂസിഫര്‍ മുന്നേറുന്നത്. മാര്‍ച്ച്‌ 28ന് തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് പല സ്ഥലങ്ങളിലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിവിശേഷമാണ്. രണ്ടാം വാരത്തിലും കുതിപ്പ് തുടരുകയാണ് സിനിമ. ബെംഗലുരുവില്‍ നിന്നും ഇതുവരെയായി സിനിമയ്ക്ക് 2.64 കോടിയാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

എന്നും പ്രേക്ഷകർക്ക് ആവേശമാണ് മമ്മൂട്ടി -മോഹൻലാൽ എന്നിവർ തമ്മിലുള്ള ബോക്സ് ഓഫീസ് താര പോരാട്ടം .ഇപ്പോ അത്തരത്തിൽ ഒരു ആവേശത്തിന്റെ കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേക്ഷകർ . മോഹൻലാലിൻറെ ലൂസിഫർ ഇറങ്ങി അധികം ദിവസ വ്യത്യാസം ഇല്ലാതെ ഏപ്രിൽ 12 നു ആണ് മധുരരാജയുടെ വരവ് .ലൂസിഫർ കയറ്റി വച്ച റെക്കോർഡുകൾ എല്ലാം രാജ കൊണ്ട് പോകും എന്ന പ്രതീക്ഷയിൽ ആണ് മെഗാസ്റ്റാർ ആരാധകർ .

mammooty or mohanlal going to win box office collection

More in Malayalam

Trending