അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്കാരവുമായി വേരൂന്നി നില്ക്കുന്നു; ബോളിവുഡില്‍ റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും മാത്രം; തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി
അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്കാരവുമായി വേരൂന്നി നില്ക്കുന്നു; ബോളിവുഡില്‍ റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും മാത്രം; തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി
അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്കാരവുമായി വേരൂന്നി നില്ക്കുന്നു; ബോളിവുഡില്‍ റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും മാത്രം; തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി
പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് മനോജ് ബാജ്പേയി. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകളെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്. ബോളിവുഡിനെ അപേക്ഷിച്ച് മലയാളം സിനിമകളും മറ്റ് തെന്നിന്ത്യന്‍ സിനിമകളും ആഖ്യാനപരമായും ദൃശ്യപരമായും മികച്ച സിനിമകള്‍ പുറത്തിറക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
മാത്രമല്ല, ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ഭൂരിഭാഗവും റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും കൊണ്ട് പ്രേക്ഷകര്‍ തൃപ്തിയടയേണ്ടി വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെന്നിന്ത്യന്‍ സംവിധായകര്‍ എല്ലാ തരം സിനിമകളും കാണുന്നവരാണെന്നും, അവരുടെ സംസ്കാരവുമായി വേരൂന്നി നില്ക്കുന്ന സിനിമകളാണ് കൂടുതലും നിര്‍മ്മിക്കുന്നതെന്നും മനോജ് ബാജ്പേയി പറയുന്നു.
‘തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതെന്ന് മനസ്സിലാക്കണം. അവിടുത്തെ സംവിധായകര്‍ എല്ലാ തരത്തിലുമുള്ള സിനിമകള്‍ കാണുന്നവരാണ്.
പക്ഷേ അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്കാരവുമായി വേരൂന്നി നില്ക്കുന്നു. തെന്നിന്ത്യന്‍ സിനിമകളുടേതിന് സമാനമായി നമ്മുടെ സിനിമകള്‍ക്ക് പ്രേക്ഷകരുമായി താദാത്മ്യം ചെയ്യാന്‍ സാധിക്കണം.
സിനിമയില്‍ എത്ര വലിയ സംഘട്ടന രംഗങ്ങള്‍ ചെയ്താലും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഫലമില്ല. അമിതാഭ് ബച്ചനും ശസ്ത്രുഘ്നന്‍ സിന്‍ഹയും പഴയ സിനിമകളില്‍ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അവരുടെ സ്ഥാനത്ത് സ്വയം സങ്കല്പ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അത് മാറിയിരിക്കുന്നു.
സാധാരണ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ സിനിമ ജനങ്ങളുമായി ചേര്‍ന്നു നില്ക്കൂ.’ എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മനോജ് ബാജ്പേയി പറഞ്ഞത്.
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...