കേട്ടതൊന്നും സത്യമല്ല; ഇത്രയ്ക്ക് വെറുപ്പിക്കരുത്; രതീഷിനെ വലിച്ചുകീറി മനോജ്; സത്യങ്ങൾ പുറത്ത്!!!
By
ആരാധകർ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 6 ന് കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. 2 കോമണേഴ്‌സ് ഉൾപ്പെടെ 19 മത്സരാത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. 100 ദിവസം നിന്ന് 50 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലക്ഷ്യം വെച്ചുള്ള മത്സരാർത്ഥികളുടെ പോരാട്ടം തുടരുകയാണ്. പരമാവധി കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മത്സരാർത്ഥികൾ.
എല്ലാവരും ഇതുവരെയുള്ള സീസണുകൾ കണ്ട് മനസിലാക്കി സ്ട്രാറ്റജിക്കലായാണ് ഓരോ ചുവടും വെക്കുന്നത്. എന്നാൽ ഹൗസിലേക്ക് കയറിയപ്പോൾ മുതൽ ഇതുവരെയും വീടിനുള്ളിലും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നൊരു പേര് അവതാരകനും ഗായകനുമെല്ലമായ രതീഷ് കുമാറിന്റേതാണ്. മറ്റുള്ളവരെ പരമാവധി വെറുപ്പിച്ച് കൊണ്ടാണ് രതീഷ് വീടിനകത്ത് നിൽക്കുന്നത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
ഈ ദിവസങ്ങൾക്കുള്ളിൽ തന്നെ പല പ്രശ്നങ്ങളും രതീഷ് ഉണ്ടാക്കി. ബിഗ് ബോസിൽ നിന്ന് ക്വിറ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞ് ബാഗൊക്കെ എടുത്ത് ഇറങ്ങി. എന്നാൽ ആരും ഇതാെന്നും മെെൻഡ് ചെയ്തിരുന്നില്ല. അവസാനം രതീഷ് അകത്തേക്ക് കയറി. ജാൻമണി, അസി റോക്കി, റിഷി, ജാസ്മിൻ തുടങ്ങിയവരുമായെല്ലാം രതീഷ് ഇതിനോടകം പോരടിച്ച് കഴിഞ്ഞു. സഹമത്സാർത്ഥികളുടെ പുറകെ നടന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ച് സ്ക്രീൻ സ്പേസ് കണ്ടെത്തുന്ന രീതിയാണ് രതീഷിന്റേത്.
മുൻ സീസണുകളിലെ മത്സരാർത്ഥികളെ അനുകരിച്ചാണ് വീട്ടിൽ രതീഷ് പ്രവർത്തിക്കുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. ഇപ്പോഴിതാ രതീഷിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി സീരിയൽ താരം മനോജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനൂസ് വിഷൻ എന്ന യുട്യൂബ് ചാനലിലാണ് ബിഗ് ബോസ് സീസൺ ആറിനെ കുറിച്ചും മത്സരാർത്ഥികളെ കുറിച്ചുമുള്ള അഭിപ്രായം മനോജ് പങ്കിട്ടത്. രതീഷ് ഒരു അപ്പുകുട്ടനാണെന്നും ദുരന്തവും ശോകവുമാണ് താരത്തിന്റെ പ്രകടനമെന്നും മലങ്കൾട്ട് ഷോ ഇറക്കുന്നതായാണ് തോന്നിയതെന്നുമാണ് മനോജ് പറഞ്ഞത്.
സീസൺ ആറിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ മനോജും ഭാര്യ ബീന ആന്റണിയും ഉൾപ്പെട്ടിരുന്നു. ഒട്ടുമിക്ക സീരിയൽ പ്രേമികളും ഇരുവരും കപ്പിളായി മത്സരിക്കാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ വീഡിയോയിൽ തങ്ങൾ ബിഗ് ബോസിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണവും മനോജ് വെളിപ്പെടുത്തി. ‘പ്രേക്ഷകർ ഒരുപാട് പേർ ചോദിച്ചിരുന്നു എന്താണ് ബിഗ് ബോസിൽ പങ്കെടുക്കാതിരുന്നത്?. വേണ്ടെന്ന് വെച്ചതാണോ എന്നൊക്കെ. കാരണം ബീനയുടെ പേരൊക്കെ പ്രെഡിക്ഷൻ ലിസ്റ്റിലുണ്ടായിരുന്നു. അവസാന നിമിഷം പിന്മാറിയതാണെന്നും റിപ്പോർട്ട് വന്നിരുന്നു.
എന്നാൽ അതൊന്നുമല്ല സത്യം.’ ‘എനിക്കും ബീനയ്ക്കും കോൾ വന്നിട്ടില്ല. വിളിക്കാതെ പോകാൻ പറ്റില്ലല്ലോ. അങ്ങനെ വിളി വന്നാലും നന്നായി ആലോചിച്ചിട്ടേ ഞങ്ങൾ ശമ്പളത്തിന്റെ കാര്യത്തിലൊക്കെ ഒരു സാറ്റിസ്ഫാക്ഷൻ വേണമല്ലോ. അതുപോല ബിഗ് ബോസിലേക്ക് പോകുന്നത് തന്നെ ജീവിതം പണയം വെച്ചിട്ടുള്ള കളിയുമാണ്. അതിനാൽ നന്നായി ആലോചിച്ചിട്ടെ പോകൂ.’ എന്നാണ് മനോജ് പറഞ്ഞത്. ‘ഇനി ബിഗ് ബോസിലെ മത്സരാർത്ഥികളിലേക്ക് വന്നാൽ ഹൗസിലെ രതീഷ് കുമാറിന്റെ പ്രകടനം കാണുമ്പോൾ അപ്പുകുട്ടനെയാണ് ഓർമ വന്നത്.
അതുപോലെ മത്സരാർത്ഥികളിൽ പലരും പഠിച്ചും മറ്റുള്ളവരുടെ ഉപദേശം കേട്ടും വന്നത് പോലെയാണ് തോന്നുന്നത്. ഷോയിൽ വരുമ്പോൾ തന്നെ ഞാൻ ജേതാവാകും എന്നുള്ള തരത്തിലുള്ള ചിന്തകൾ വന്നാൽ അതൊരു ഫൂളിഷ്നെസ്സാണ്. സ്വഭാവികമായാണ് എല്ലാം സംഭവിക്കേണ്ടത്.’ ‘രതീഷ് കഴിഞ്ഞ സീസണിലെ ആളുകളുടെ രീതി അരച്ച് കലക്കി കുടിച്ച് വന്ന് പെരുമാറുന്നത് പോലെയാണ് തോന്നുന്നത്. സ്പേസ് പിടിക്കാൻ തോന്നുന്നത് പോലെ മലങ്കൾട്ടായിട്ടാണ് തോന്നിയത്. അതുപോലെ ജാൻമണിയുമായി രതീഷിനുണ്ടായ പ്രശ്നം വളരെ മോശമായി തോന്നി. രതീഷ് ജാൻമണിയുമായി ഉണ്ടാക്കിയ പ്രശ്നത്തിനിടെ പറഞ്ഞ കാരണം കേട്ട് ചിരി വന്നു.
പലതും ആവശ്യമില്ലാത്ത കാറലായിരുന്നു. പറയുന്നതിന് ഔചിത്യം വേണം ഇങ്ങനെ വെറുപ്പിക്കരുത് രതീഷേ. ജാൻമണി ഹഗ് ചെയ്തതിന്റെ പേരിലും പ്രശ്നമുണ്ടാക്കുന്നത് കണ്ടു. സെൽഫ് റെസ്പെക്ട് പോലും രതീഷിന് ഇല്ലാത്തത് പോലെ തോന്നി.’ ‘ജാൻമണി ഹഗ് ചെയ്താൽ നിങ്ങളുടെ ചാരിത്രം പോകുമോ രതീഷേ?. മാന്യനാണെന്ന് കാണിച്ച് കണ്ടെന്റുണ്ടാക്കാൻ നോക്കുന്നത് പോലെയാണ് രതീഷിന്റെ പെരുമാറ്റം. ദുരന്തവും ശോകവുമായാണ് തോന്നിയതെന്നാണ്’, രതീഷിന്റെ പ്രകടനത്തെ വിലയിരുത്തി മനോജ് പറഞ്ഞത്.
അതേസമയം ബിഗ് ബോസിൽ കളിക്കുന്ന രീതിയെക്കുറിച്ച് രതീഷും നിഷാനയും സംസാരിക്കുകയാണ്. സംസാരത്തിനിടയിൽ നിഷാന പറഞ്ഞ ഒരു വാക്ക് രതീഷിന് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിൽ ബഹളം വെയ്ക്കാൻ രതീഷ് ഒരുങ്ങിയെങ്കിലും നിഷാന അത് സമാധാനപരമായി തന്നെ അവസാനിപ്പിച്ചു. ബിഗ് ബോസിൽ ഇങ്ങനെ വെറുപ്പിച്ച് കളിക്കേണ്ടതുണ്ടോ എന്നാണ് നിഷാന ചോദിച്ചത്. രതീഷും നിഷാനയും മാത്രം ഇരിക്കുമ്പോഴായിരുന്നു ഇവരുടെ സംസാരം. ഞാൻ ഇവിടെ വന്നത് കപ്പടിക്കാനല്ല. അത് എനിക്കുള്ളതാണെങ്കിൽ ഞാൻ ഇവിടെ എത്തിയത് പോലെ തന്നെ അത് കിട്ടും എന്നാണ് നിഷാന പറഞ്ഞത്. എന്നാൽ ഒരിക്കലും അങ്ങനെ വരില്ല, തെറ്റാണത്. വർക്ക് ചെയ്യാതെ കപ്പ് കിട്ടില്ല, എന്ന് രതീഷ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്വന്തം വ്യക്തിത്വം വൃത്തികെട്ട രീതിയിലാക്കി കളിക്കേണ്ടതില്ല എന്ന തന്റെ നിലപാട് നിഷാന പറഞ്ഞത്.