Connect with us

ഇതില്‍പ്പരം എന്ത് ഭാഗ്യമാണ് എന്നെപ്പോലൊരു കലാകാരന് കിട്ടേണ്ടത്, ഇത് പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല; മനോജ്

Movies

ഇതില്‍പ്പരം എന്ത് ഭാഗ്യമാണ് എന്നെപ്പോലൊരു കലാകാരന് കിട്ടേണ്ടത്, ഇത് പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല; മനോജ്

ഇതില്‍പ്പരം എന്ത് ഭാഗ്യമാണ് എന്നെപ്പോലൊരു കലാകാരന് കിട്ടേണ്ടത്, ഇത് പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല; മനോജ്

സഹപ്രവർത്തകർക്ക് ഏത് ആപത്ത് ഘട്ടത്തിലും ഒരു കൈ സഹായവുമായി മമ്മൂട്ടി ഉണ്ടാകും. സിനിമയ്ക്ക് പുറത്തും ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നടൻ ഭാഗമാകാറുണ്ട്. മമ്മൂട്ടിയുടെ ആ വലിയ മനസ്സിനെ കുറിച്ച് സഹതാരങ്ങളടക്കം പലപ്പോഴും വാചാലരായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അനുഭവം പങ്കുവച്ചെത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ. നടൻ കൊല്ലം ഷായുടെ ചികിത്സയുമായി ബന്ധപ്പെട്ട് മമ്മൂട്ടി വിളിച്ചതിനെക്കുറിച്ച് പറയുകയാണ് മനോജ്.

നിരവധി സീരിയലുകളിലും സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള കൊല്ലം ഷാ കഴിഞ്ഞ കുറച്ചുകാലമായി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലാണ്. നാല് ബ്ലോക്കുണ്ടെന്നും ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സാമ്പത്തികമായി വലിയ ചെലവ് വരുന്ന സര്‍ജറി മമ്മൂട്ടി സൗജന്യമാക്കി തന്നു എന്നാണ് മനോജ് പറയുന്നത്.

സിനിമ കാണാന്‍ തുടങ്ങിയ കാലം മുതലേ മമ്മൂക്കയെ ഇഷ്ടമാണ്. മമ്മൂക്കയെ സ്‌നേഹമുള്ള സിംഹം എന്നൊക്കെയാണ് വിളിക്കാറുള്ളത്. അന്നത്തെ സൂപ്പര്‍സ്റ്റാറായിരുന്നു അദ്ദേഹം. അതിന് ശേഷമാണ് ലാലേട്ടന്‍ സൂപ്പര്‍താരമാവുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും. ഇവരുടെ സിനിമകള്‍ റീമേക്ക് ചെയ്യുമ്പോള്‍ അന്യഭാഷ താരങ്ങള്‍ക്ക് ഭയമാണ്. ഇവര്‍ ചെയ്തുവെച്ചിരിക്കുന്നതിന് അടുത്തെങ്കിലും എത്തണ്ടേ. അങ്ങനെയുള്ള ആശങ്കകളാണ് അവരെ അലട്ടുന്നത്.

മമ്മൂക്ക എനിക്കൊരു ചേട്ടനെപ്പോലെയാണ്. നമുക്കൊക്കെ റോള്‍ മോഡലാക്കാന്‍ പറ്റിയ വ്യക്തിയാണ്. കുടുംബത്തോടുള്ള അറ്റാച്ച്‌മെന്റും കരുതലും കാര്യങ്ങളുമൊക്കെ നമുക്കറിയാം. സഹപ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്ന കാര്യത്തിലും പ്രത്യേകമായൊരു കഴിവുണ്ട് അദ്ദേഹത്തിന്. എനിക്ക് മറക്കാന്‍ പറ്റാത്തൊരു കാര്യമാണ് നടന്നത്. ഇരട്ടിമധുരം പോലെ സന്തോഷം തോന്നിയ നിമിഷങ്ങളാണ്. ജീവിതത്തിലാദ്യമായി മമ്മൂക്കയുടെ കോള്‍ എന്റെ ഫോണിലേക്ക് വന്നു. കൈയും കാലും വിറച്ച് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

ഞങ്ങള്‍ക്ക് സീരിയല്‍ കുടുംബം എന്നൊരു ഗ്രൂപ്പുണ്ട്. ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍മാരുമൊക്കെയാണ് ആ ഗ്രൂപ്പിലുള്ളത്. ചാരിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഞങ്ങൾ ഗ്രൂപ്പില്‍ ഇടാറുണ്ട്. ഞങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളിലൊരാളാണ് കൊല്ലം ഷാ. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുള്ള വ്യക്തിയാണ് അദ്ദേഹം. സീരിയല്‍ ലൊക്കേഷനില്‍ വെച്ച് അദ്ദേഹത്തിന് നെഞ്ചുവേദന വന്നു. നാല് ബ്ലോക്കുണ്ട്, അത് എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല അദ്ദേഹം.

ആത്മ സംഘടനയും അംഗങ്ങളുമെല്ലാം അദ്ദേഹത്തെ സഹായിച്ചു. മമ്മൂക്കയോട് സഹായം ചോദിച്ചാലോ എന്ന് മനസിലുണ്ടായിരുന്നു. അങ്ങനെ ഷാ ഇക്കയുടെ ഫോട്ടോയ്ക്ക് ഒപ്പം മമ്മൂക്കയ്ക്ക് മെസേജ് അയച്ചു. പൊതുവെ എല്ലാത്തിനും റിപ്ലൈ തരാറുണ്ടെങ്കിലും അതിന് അദ്ദേഹം മറുപടി തന്നില്ല. മമ്മൂക്കയ്ക്ക് അത് ഇഷ്ടമായില്ലേ എന്ന സങ്കടത്തിലായിരുന്നു ഞാന്‍. അതിനിടയില്‍ സോറിയും പറഞ്ഞ് മെസേജ് അയച്ചു. അപ്പോഴും മമ്മൂക്കയുടെ മറുപടി വന്നില്ല. അതുകഴിഞ്ഞ് ജൂണ്‍ 15നാണ് എനിക്ക് മമ്മൂക്കയുടെ കോള്‍ വരുന്നത്. ഇത് മമ്മൂക്ക തന്നെയാണോ എന്നായിരുന്നു എന്റെ സംശയം.

മനോജ് പറഞ്ഞില്ലേ, കാര്യങ്ങളെല്ലാം ഞാന്‍ വിളിച്ച് പറയാം’ എന്ന് പറഞ്ഞു. അങ്ങനെ ഷാ ഇക്കയുടെ ചികിത്സ അദ്ദേഹം സൗജന്യമാക്കി. മനോജേ എന്ന് വിളിച്ച് മമ്മൂക്ക സംസാരിച്ചത് എനിക്ക് വലിയ കാര്യമാണ്. ഇതില്‍പ്പരം എന്ത് ഭാഗ്യമാണ് എന്നെപ്പോലൊരു കലാകാരന് കിട്ടേണ്ടത്. ഇത് പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല. ജൂണ്‍ 27ന് ഷാ ഇക്കയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയാണ്, അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. ആരോഗ്യവാനായി അദ്ദേഹം കലാരംഗത്തേക്ക് തിരിച്ച് വരാനായി നിങ്ങളും പ്രാര്‍ത്ഥിക്കണം”, എന്നായിരുന്നു മനോജ് തന്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചത്.

More in Movies

Trending