News
നടന്‍ മനോജ് ബാജ്‌പേയിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; കുറിപ്പുമായി നടന്‍
നടന്‍ മനോജ് ബാജ്‌പേയിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; കുറിപ്പുമായി നടന്‍
നടന്‍ മനോജ് ബാജ്‌പേയിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നടന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമൂടെ ആരാധകരെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ടില്‍ നിന്ന് വരുന്ന മെസേജുകള്‍ക്കും വിവരങ്ങള്‍ക്കും താനുമായി യാതൊരു ബന്ധമില്ലെന്നും തന്നെ പിന്തുടരുന്നവര്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് എന്നും മനോജ് ബാജ്‌പേയി പറഞ്ഞു.
ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് ഹാക്കിങ് വിവരം താരം പങ്കുവെച്ചത്. ‘എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ന് എന്റെ അക്കൗണ്ടില്‍നിന്ന് വരുന്ന ഒന്നുമായും സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.’ എന്നാണ് നടന്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍, മനോജിന്റെ ട്വിറ്റര്‍ പേജില്‍ അസ്വാഭാവികമായൊന്നും ഇതുവരെ കാണാനായിട്ടില്ല. ജോണ്‍ എബ്രഹാം ചിത്രമായ ‘സത്യമേവ ജയതേ 2’ന്റെ ടെലിവിഷന്‍ പ്രീമിയര്‍, ഡെല്‍ഹിയിലെ കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ വന്ന ട്വീറ്റുകള്‍. താരത്തിന്റെ മുന്‍ സിനിമകളേക്കുറിച്ച് ആരാധകര്‍ നടത്തിയ റീ ട്വീറ്റുകളാണ് മറ്റുള്ളവ. വ്യാഴാഴ്ചയാണ് ഇപ്പറഞ്ഞ ട്വീറ്റുകളെല്ലാം വന്നത്.
സിനിമാ തിരക്കുകളിലേക്ക് വന്നാല്‍ ജോറം എന്ന പുതിയ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിന് കാത്തിരിക്കുകയാണ് മനോജ് ബാജ്‌പേയി. 52ാമത് റോട്ടര്‍ഡാം ചലച്ചിത്രമേളയിലാണ് മനോജ് നായകനായ ഈ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. ദേവാശിഷ് മാഖിജ സംവിധാനം ചെയ്ത ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറാണ്. തനിഷ്ഠ ചാറ്റര്‍ജി, സ്മിത താമ്പേ, മേഘ മാഥുര്‍, രാജശ്രീ ദേശ്പാണ്ഡേ എന്നിവരാണ് മറ്റഭിനേതാക്കള്‍.
