മനീഷയെക്കാള്‍ എവിക്ട് ആകാന്‍ യോഗ്യ അഞ്ജൂസ് ആയിരുന്നു, ഒരു ഉപയോഗവും ഇല്ലാത്ത ഒരു മത്സരാര്‍ത്ഥി; മനോജ്
സീരിയൽ- സിനിമ മേഖലകളിൽ സജീവതാരമാണ് മനോജ് നായർ എന്ന നടൻ.താരത്തിന്റെ കുടുംബവും വര്ഷങ്ങളായി തന്നെ അഭിനയ മേഖലയിലുണ്ട്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ താരജോഡികളാണ് മനോജ് നായരും ബീന ആന്റണിയും. കഴിഞ്ഞ ബിഗ്ഗ് ബോസ് മുതല്‍ ഷോ കൃത്യമായി കാണുകയും അതിനെ കുറിച് അവലോകനം നടത്തുകയും ചെയ്യുന്ന പ്രേക്ഷകനാണ് നടന്‍ മനോജ് നായര്‍.
ഇപ്രാവശ്യം അത്ര സജീവമല്ല എങ്കിലും, ബിഗ്ഗ് ബോസുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായങ്ങള്‍ പറായാനായി ഇടയ്ക്ക് മനോജ് എത്താറുണ്ട്. ഇത്തവണ എത്തിയിരിയ്ക്കുന്നത് കഴിഞ്ഞ തവണത്തെ അപ്രതീക്ഷിട്ട ഡബിള്‍ എവിക്ഷനെ കുറിച്ച് പറഞ്ഞുകൊണ്ടാണ്.
ദേവു ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും പുറത്താകും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതാണ്. ഒട്ടും ഒരു ബിഗ്ഗ് ബോസ് പ്രൊഡക്ടേ അല്ല ദേവു. ഇതിന് മുന്‍പേ പുറത്തേക്ക് വരേണ്ടതായിരുന്നു. ദേവു ഒരു സംഭവമാണെന്ന തോന്നല്‍ ദേവുവിന് മാത്രമേയുള്ളൂ, എന്നാല്‍ പ്രേക്ഷകര്‍ക്ക് ആര്‍ക്കും ആ അഭിപ്രായം ഇല്ല. ദേവുവിന്റെ എവിക്ഷന്‍ ന്യായമാണ് എന്ന് മനോജ് പറയുന്നു.
എന്നാല്‍ മനീഷ ഇപ്പോള്‍ എവിക്ട് ആകേണ്ട ഒരു മത്സരാര്‍ത്ഥി ആയിരുന്നില്ല. മനീഷയെക്കാള്‍ എവിക്ട് ആകാന്‍ യോഗ്യ അഞ്ജൂസ് ആയിരുന്നു. ഒരു ഉപയോഗവും ഇല്ലാത്ത ഒരു മത്സരാര്‍ത്ഥിയാണ് അഞ്ജൂസ്. പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തും, ആണുങ്ങള്‍ക്ക് മസാജ് ചെയ്തും അവിടെ കഴിയുന്ന അഞ്ജൂസ് ആയിരുന്നു എവിക്ട് ആകേണ്ടിയിരുന്നത്. എന്നാല്‍ അഞ്ജൂസിനെ അവിടെയുള്ളവര്‍ നോമിനേഷനില്‍ ഇടാന്‍ സാധ്യതയില്ല എന്നാണ് മനോജിന്റെ അഭിപ്രായം. മനീഷ ഒരു ഗംഭീര മത്സരാര്‍ത്ഥി ആയിരുന്നു എന്നല്ല പറയുന്നത്.
അതേ സമയം കുറച്ചധികം ദിവസം അവിടെ നില്‍ക്കാന്‍ യോഗ്യതയുള്ള മത്സരാര്‍ത്ഥിയും ആണ്. എന്റര്‍ടൈനര്‍ ആണ്. എന്നാല്‍ മനീഷയ്ക്ക് വിനയായത് സെന്റിമെന്റ്‌സ് ആണ്. എല്ലാവരുടെയും അമ്മ സ്ഥാനം പിടിച്ച് പറ്റിയപ്പോള്‍ ഗെയിം കളിക്കാന്‍ മനീഷ മറന്നു. അവിടെ വേണ്ടത് ഇന്റിവിജ്വല്‍ ഗെയിം ആണ്.
എന്നാല്‍ എന്റെ ഒരു നിരീക്ഷണത്തില്‍ ബിഗ്ഗ് ബോസ് മനീഷയോട് പ്രതികാരം ചെയ്തതാവാനാണ് സാധ്യത എന്ന് മനോജ് പറയുന്നു. മോഹന്‍ലാല്‍ വരുന്ന എപ്പിസോഡുകളില്‍, ലാലേട്ടനോട് ഒരു പുച്ഛഭാവത്തില്‍, ഒട്ടും ബഹുമാനം ഇല്ലാതെ പെരുമാറുന്ന മനീഷയെ കാണാമായിരുന്നു. ഒരിക്കല്‍ എന്തോ പറഞ്ഞപ്പോള്‍ എന്നോടാണോ എന്ന് ലാലേട്ടനും ചോദിച്ചു. ഒരുപക്ഷെ ബിഗ്ഗ് ബോസ് ടീം അത് നോട്ട് ചെയ്തിരിക്കാം. അതുകൊണ്ട് പുറത്താക്കിയതാവും എന്നും മനോജ് അഭിപ്രായപ്പെട്ടു
