Connect with us

ബിഗ്‌ബോസിൽ കൈയ്യാങ്കളി ശ്രുതിയെ അടിക്കാൻ കൈയ്യോങ്ങി റെനീഷ

TV Shows

ബിഗ്‌ബോസിൽ കൈയ്യാങ്കളി ശ്രുതിയെ അടിക്കാൻ കൈയ്യോങ്ങി റെനീഷ

ബിഗ്‌ബോസിൽ കൈയ്യാങ്കളി ശ്രുതിയെ അടിക്കാൻ കൈയ്യോങ്ങി റെനീഷ

ബിഗ് ബോസ് ഹൗസിലേക്ക് കഴിഞ്ഞ ദിവസം ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ്. അനു ജോസഫാണ് ഇത്തവണ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയത്. മോഹൻലാല്‍ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയെങ്കിലും അനു ജോസഫ് വീട്ടിലേക്ക് എത്തിയത് ഇന്നാണ് എപ്പിസോഡില്‍ കാണിച്ചത്. ബിഗ് ബോസ് ആദ്യമായി നല്‍കിയ ദൗത്യം നിറവേറ്റുന്ന അനു ജോസഫിനെയും പ്രേക്ഷകര്‍ കണ്ടു.

നാലാം ആഴ്ച പിന്നിട്ടതോടെ ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിനും മത്സരാർഥികൾക്കും ആവേശവും മത്സര ചൂടും കയറിയുണ്ട്. സീസൺ ഫൈവ് നിരാശയാണെന്നും കണ്ടന്റില്ലെന്നും പറഞ്ഞ് പ്രേക്ഷകരിൽ വലിയൊരു ശതമാനം ലൈവ് അടക്കമുള്ളത് കാണുന്നത് അവസാനിപ്പിച്ചിരുന്നു. എല്ലാ മത്സരാർഥികളും നന്മമരം കളിച്ച് സേഫ് ​ഗെയിം നടത്തുകയാണെന്നും ആരോപണം വന്നിരുന്നു.

എന്നാലിതാ അഞ്ചാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് തുടങ്ങിയതിന് ശേഷം മത്സരാർഥികളെല്ലാം നന്നായി ​ഗെയിം കളിക്കുകയും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഈ ആഴ്ചയിൽ മിഷൻ എക്സ് എന്ന ​വീക്കിലി ടാസ്ക്കാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകിയിരിക്കുന്നത്. ബഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ ആവുകയാണ് മത്സരാര്‍ഥികള്‍.

ആല്‍ഫ, ബീറ്റ എന്നീ രണ്ട് ടീമുകളായി തിരിയാനുള്ള ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ചുള്ള ടീം വിഭജനം ഇങ്ങനെ ആയിരുന്നു. ടീം ആല്‍ഫ- റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന. ടീം ബീറ്റ- ബീറ്റ- വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു. റോക്കറ്റ് ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചത് ടീം ബീറ്റ ആയിരുന്നു. ഇതിനായി ബിഗ് ബോസ് തയ്യാറാക്കിയിരിക്കുന്ന പവര്‍ സ്റ്റേഷനില്‍ നാല് ഫ്യൂസുകള്‍ കുത്തണമായിരുന്നു.

ഇതിനെ എന്ത് വിധേനയും ടീം ആല്‍ഫ തടയണമായിരുന്നു. ഓരോ ബസറുകള്‍ക്കിടെ ഓരോ ഫ്യൂസുകളാണ് കുത്തേണ്ടിയിരുന്നത്. ഇതില്‍ ആദ്യ അവസരത്തില്‍ ടീം ബീറ്റ ഒരു ഫ്യൂസ് കുത്തിയതിന് പിന്നാലെ വലിയ സംഘര്‍ഷത്തിലേക്ക് ഹൗസ് നീങ്ങി.

രണ്ടാമത് ഒരു അവസരം കൂടി കിട്ടിയെങ്കിലും ഫ്യൂസ് കുത്താൻ ടീം ബീറ്റയ്ക്കായില്ല. വീക്കിലി ടാസ്ക്ക് ആദ് ദിവസം പൂർത്തിയാക്കിയപ്പോഴേക്കുംമത്സരാർഥികളിൽ ഭൂരിഭാ​ഗം പേർക്കും നന്നായി പരിക്കേറ്റ് അവശ നിലയിലായി. ബുദ്ധിയേക്കാൾ കൂടുതലായി ശക്തി ഉപയോ​ഗിച്ച് കളിക്കേണ്ട ടാസ്ക്കാണ് ഇത്തവണ ബി​ഗ് ബോസ് നൽകിയിരിക്കുന്നത്. രണ്ടാം ദിവസത്തിലേക്ക് കടന്ന വീക്കിലി ടാസ്ക്കിന്റെ പുതിയ പ്രമോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബീറ്റ ടീം ആയിരുന്നവർ രണ്ടാം ദിവസം ആൽഫ ടീമായി. ചെറിയ മാറ്റങ്ങളും രണ്ടാം ദിവസത്തിൽ ബി​ഗ് ബോസ് കൊണ്ടുവന്നിട്ടുണ്ട്. രണ്ടാം ദിവസത്തെ മത്സരവും
സംഘർഷത്തിലേക്കും കൈയ്യാങ്കളിയിലേക്കും നീങ്ങിയെന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്.മത്സരത്തിനിടെ മത്സരാർഥികൾ പരസ്പരം ഉന്തും തള്ളും നടത്തുന്നതും പുതിയ പ്രമോയിൽ കാണാം. അതേസമയം ശ്രുതിയുമായി വാക്ക് തർക്കത്തിലേർപ്പെട്ട റെനീഷ നിയന്ത്രണം നഷ്ടപ്പെട്ട് ശ്രുതിയെ തല്ലാൻ കൈയ്യോങ്ങുന്നതും ശ്രുതി തലനാരിഴയ്ക്ക് അടികൊള്ളാതെ തെന്നി മാറുന്നതും പുതിയ പ്രമോയിൽ കാണാം. പ്രമോ വൈറലായതോടെ റെനീഷയുടെ പെരുമാറ്റത്തിന് വിമർശനം വരുന്നുണ്ട്.

റെനീഷയ്‌ക് ലാലേട്ടൻ ശക്തമായ താക്കീത് നൽകണം, ആ അടി ശ്രുതിക്ക് കിട്ടിയിരുന്നെങ്കിൽ റെനീഷ പുറത്ത് പോകുമായിരുന്നു, വീക്കിലി ടാസ്ക്ക് തുടങ്ങിയ ശേഷം റെനീഷ അ​​ഗ്രസീവാണ് എന്നെല്ലമാണ് കമന്റുകൾ വരുന്നത്. അതേസമയം ഏഴുപേരാണ് ഇത്തവണ നോമിനേഷനിൽഉൾപ്പെട്ടിരിക്കുന്നത്.സാധാരണ കിട്ടിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് പറയാറെങ്കില്‍ ഇത്തവണ ഒരോരുത്തരിലും ചുമത്തപ്പെട്ട കുറ്റം പറഞ്ഞാണ് ബിഗ്ബോസ് നോമിനേഷനില്‍ എത്തിയവരെ വിളിച്ചത്. അതില്‍ ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്‍, നിയമലംഘനം, ബിഗ്ബോസ് പ്രൊപ്പര്‍ട്ടി തകര്‍ക്കല്‍, അലസത തുടങ്ങിയ പല കാരണം ഉള്‍പ്പെടുന്നു. റെനീഷ, ശോഭ, ശ്രുതി, ഷിജു, സെറീന, ജുനൈസ്, ഒമര്‍ എന്നിവരാണ് ഈ ആഴ്ചയില്‍ പ്രേക്ഷക വോട്ട് തേടുന്നവര്‍. ഇവരുടെ വിധി ഈ വാരാന്ത്യത്തില്‍ അറിയാം.

More in TV Shows

Trending

Recent

To Top