Malayalam Breaking News
മനോഹരവുമായി മനുവും കൂട്ടരും നാളെ മുതൽ ! കൂടെ വേണം, കേട്ടോ !
മനോഹരവുമായി മനുവും കൂട്ടരും നാളെ മുതൽ ! കൂടെ വേണം, കേട്ടോ !
By
പാലക്കാടിന്റെ ഗ്രാമീണ ഭംഗി പശ്ചാത്തലമാക്കിയുള്ള പ്രണയ–കുടുംബ ചിത്രമാണ് മനോഹരം. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 27ന് തിയേറ്ററിലെത്തും. മനു എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന് ചിത്രത്തിൽ എത്തുന്നത്. അപര്‍ണ ദാസാണ് നായിക. ഇന്ദ്രന്‍സും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗ്രാമീണതയുടെ ഭംഗിയും ചാരുതയും പകർത്തി ചിത്രമെത്തുമ്പോൾ മലയാളികൾ ഒന്നടങ്കം കാത്തിരിപ്പിലാണ് . കാരണം വിനീതിന്റെ അടുത്ത മനോഹരമായ ഒരു വേഷത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ .
ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍, കലാരഞ്ജിനി, വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
manoharam movie release
