Connect with us

നിറ്റാരയുടെ പ്രിയപ്പെട്ട പാട്ടിലെ പ്രിയപ്പെട്ട ആൾ… നിറ്റാരയുടെ ഒന്നാം പിറന്നാളിന് സ്പെഷ്യൽ ​ഗസ്റ്റായി എത്തി മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ

Malayalam

നിറ്റാരയുടെ പ്രിയപ്പെട്ട പാട്ടിലെ പ്രിയപ്പെട്ട ആൾ… നിറ്റാരയുടെ ഒന്നാം പിറന്നാളിന് സ്പെഷ്യൽ ​ഗസ്റ്റായി എത്തി മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ

നിറ്റാരയുടെ പ്രിയപ്പെട്ട പാട്ടിലെ പ്രിയപ്പെട്ട ആൾ… നിറ്റാരയുടെ ഒന്നാം പിറന്നാളിന് സ്പെഷ്യൽ ​ഗസ്റ്റായി എത്തി മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രണ്ടാമത്തെ മകളായ നിറ്റാരയുടെ ഒന്നാം പിറന്നാൾ പേളിയും കുടുംബവും ​ഗംഭീരമായി ആഘോഷിച്ചത്.

നിറ്റാരയുടെ പിറന്നാളിന് മഞ്ജു സ്പെഷ്യൽ ​ഗസ്റ്റായി എത്തിയത് മഞ്ജു വാര്യരായിരുന്നു. ആദ്യമായാണ് പേളിയുടെ കുടുംബത്തിലെ ഒരു ഫങ്ഷനിൽ അതിഥിയായി മഞ്ജു വാര്യർ എത്തുന്നത്. പിന്നാലെ ചിത്രങ്ങൾ പങ്കുവെച്ച് പേളി കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. നിറ്റാരയുടെ പ്രിയപ്പെട്ട പാട്ടിലെ പ്രിയപ്പെട്ട ആൾ പിറന്നാൾ ദിനത്തിൽ കാണാൻ വന്നപ്പോൾ…

നിതാര ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഈ പാട്ടിന്റെ ലൂപ്പിലാണ് എന്ന് അറിയുന്നവർക്ക് അറിയാം. അവളുടെ പിറന്നാൾ ദിനത്തിൽ അവൾക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണിതെന്ന് ഞാൻ കരുതുന്നു. മഞ്ജു വാര്യർ നിങ്ങളുടെ സാന്നിധ്യത്തിന് വളരെ നന്ദി. നിങ്ങൾ എപ്പോഴും ഞങ്ങളുടെ കുടുംബമായിരുന്നു. എപ്പോഴും അങ്ങനെ തന്നെയായിരിക്കും എന്നാണ് പേളി കുറിച്ചത്.

മഞ്ജുവിന്റെതായി അടുത്തിടെ റിലീസ് ചെയ്ത സിനിമ വേട്ടയ്യനിലെ മനസിലായോ എന്ന ഡാൻസ് നമ്പറാണ് നിറ്റാരയ്ക്ക് ഏറെ പ്രിയപ്പെട്ട ​ഗാനം. ഈ ​ഗാനത്തിന് തുള്ളിച്ചാടുന്ന നിറ്റാരയുടെ വീഡിയോ പേളി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഈ ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.

മീനാക്ഷി ചെയ്തത് ഭയങ്കര തെറ്റായി പോയി. ഇത്രയ്ക്കും സ്‌നേഹനിധിയായ ഒരമ്മയുടെ സ്‌നേഹം ഒരിക്കലും നഷ്ടപ്പെടുത്തിക്കളയരുത്. ഈ അമ്മയുടെ സ്‌നേഹം അറിയാത്ത മീനാക്ഷി ഭാഗ്യമില്ലാത്ത കുട്ടിയാണ്. പെറ്റമ്മയോളം ഒരു പോറ്റമ്മയും വരില്ല. അവർ എത്ര സന്തോഷത്തോടെയാണ് കുഞ്ഞിനെ താലോലിക്കുന്നത്. മീനാക്ഷിയ്ക്ക് കൊടുക്കാനുള്ള സ്നേഹ​മെല്ലാം നിറ്റാരയ്ക്ക് കൊടുത്തത് പോലെയുണ്ട്. അമ്മക്ക് പകരം വെക്കാൻ ഒരാളെക്കൊണ്ടും പറ്റില്ല. മഞ്ജുവിന്റെ കണ്ണും മനസും നിറഞ്ഞിട്ടുണ്ടാകും എന്നെല്ലാമാണ് കമന്റുകൾ.

നില കു‍ഞ്ഞായിരുന്നപ്പോഴും നിലയെ കാണാൻ പേളിയുടെ വീട്ടിലേയ്ക്ക് മഞ്ജു എത്തിയിരുന്നു. ആയിഷയിലെ കണ്ണില് കണ്ണില് പാട്ടിന് ആയിരുന്നു നിലയുടെ ഡാൻസ്. കണ്ണില് കണ്ണില് പാട്ട് എവിടെ കേട്ടാലും അറിയാതെ തോൾ അനക്കി ചെറിയ സ്‌റ്റെപ്പൊക്കെ വെയ്ക്കുന്ന നിലയുടെ വീഡിയോ കണ്ട് അതുവഴി വരുമ്പോൾ നേരിൽ കാണാമെന്നായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. പിന്നാലെ നിലുവിനെ നേരിൽ കാണാനെത്തുകയായിരുന്നു.

നിലുവിനെ കണ്ടയുടൻ കെട്ടിപ്പിടിച്ച് ഇസ്രയേൽ സന്ദർശിക്കാൻ പോയപ്പോൾ കൊണ്ടുവന്ന ഒരു കുഞ്ഞ് സമ്മാനവും മഞ്ജു നിലുവിന് നൽകിയിരുന്നു. തനിക്ക് വളരെ പ്രിയപ്പെട്ട കളറിലുള്ള വസ്തുവാണ് അതെന്നും അതിനാലാണ് അത് വാങ്ങിയതെന്നുമാണ് മഞ്ജു വാര്യർ പേർളി സമ്മാനത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്. പൊതുവെ അത്ര പെട്ടെന്ന് ആർക്കും ഹഗ് കൊടുക്കാത്ത നില മഞ്ജുവിനെ വിട്ട് മാറാതെ നിൽക്കുകയായിരുന്നു അന്നത്തെ ആ വീഡിയോയിൽ. ഇപ്പോൾ നിറ്റാരയും അത് പോലെ തന്നെ മഞ്ജുവുമായി വളരെ നല്ല കമ്പനിയിലാണ്.

അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്

Continue Reading
You may also like...

More in Malayalam

Trending