Connect with us

പ്രതിഫലകാര്യത്തിലും താരമൂല്യത്തിലും മഞ്ജുവിനെ പിന്നിലാക്കി ആ നടിമാർ; മുന്നിൽ ആരെന്നോ!!

Actress

പ്രതിഫലകാര്യത്തിലും താരമൂല്യത്തിലും മഞ്ജുവിനെ പിന്നിലാക്കി ആ നടിമാർ; മുന്നിൽ ആരെന്നോ!!

പ്രതിഫലകാര്യത്തിലും താരമൂല്യത്തിലും മഞ്ജുവിനെ പിന്നിലാക്കി ആ നടിമാർ; മുന്നിൽ ആരെന്നോ!!

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സിനിമയിൽ നിന്നും ഇടവേളയെടുത്ത് തിരിച്ച് വന്ന ശേഷം കൈ നിറയെ ചിത്രങ്ങളുമായി മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി തുടരുകയാണ് താരം. കുറച്ച് നാളുകളായി കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ മുൻനിരയിൽ തന്നെയായിരുന്നു മഞ്ജു വാര്യർ.

എന്നാൽ ഇപ്പോൾ ആ സ്ഥനത്ത് നിന്നും മഞ്ജു പിന്തള്ളപ്പെട്ടിരിക്കുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. കുറച്ചുകാലമായി മഞ്ജു വാര്യറുടെ ചിത്രങ്ങൾ വേണ്ടത്ര വിജയം കൈവരിച്ചിട്ടില്ല. അതുമല്ല വളരെ ചുരുങ്ങിയ ചിത്രങ്ങളുമാണ് പുറത്തിറങ്ങിയത്. എന്നാൽ പുറത്തെത്തിയത് ശ്രദ്ധിക്കപ്പെട്ടതുമില്ല.

ദീർഘകാലത്തെ ഇടവേളയും അപ്രതീക്ഷിത തിരിച്ചടിയും മഞ്ജുവിന്റെ പ്രതിഫലകാര്യത്തിലും താരമൂല്യത്തിലും മഞ്ജുവിനെ പിന്നിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്. അൽഫോൺസ് പുത്രന്റെ ഗോൾഡിലാണ് നയൻതാര മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.

നയൻതാര വർഷങ്ങളായി ഒരു മലയാള സിനിമയിൽ അഭിനയിച്ചിട്ട്. എന്നിരുന്നാലും രണ്ട് മുതൽ 5 കോടി വരെയാണ് നയൻതാര മലയാള ചിത്രം ചെയ്യാനായി പ്രതിഫലമായി വാങ്ങുന്നത്. തമിഴ് ചിത്രം ചെയ്യാൻ പത്ത് കോടി വരെയാണ് നയൻതാര വാങ്ങാറുള്ളത്. നയൻതാരയ്ക്ക് തൊട്ടു താഴെ തന്നെ മഞ്ജു വാര്യർ ഉണ്ടെന്ന് കരുതിയെങ്കിൽ അത് തെറ്റി.

രണ്ടാം സ്ഥാനത്തും മഞ്ജുവിന് ഇടം പിടിക്കാനായില്ല. രണ്ടാം സ്ഥാനത്ത് നടി കീർത്തി സുരേഷ് ആണ് ഉള്ളത്. ഒരു കോടി മുതൽ മൂന്ന് കോടി വരെ ഒരു സിനിമയ്ക്കായി കീർത്തി സുരേഷ് വാങ്ങുന്നത്. നിലവിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണ് കീർത്തി. ടൊവിനോയ്ക്ക് ഒപ്പമുള്ള വാശിയാണ് അവസാന മലയാള ചിത്രം.

മൂന്നാം സ്ഥാനത്ത് മഞ്ജു ഉണ്ടെന്ന് കരുതിയെങ്കിൽ അതും തെറ്റി. മഞ്ജു മൂന്നാം സ്ഥനത്തും ഇല്ല. നടി നസ്രിയ നസീമാണ് മൂന്നാം സ്ഥാനത്തുള്ളത്. ഒരു കോടി മുതൽ രണ്ട് കോടി വരെ നടി പ്രതിഫലമായി വാങ്ങുന്നത്. നസ്രിയ വർഷങ്ങളായി ഒരു മലയാള സിനിമയിൽ അഭിനയിച്ചിട്ട്. ഫഹദിനൊപ്പമുള്ള ട്രാൻസാണ് അവസാന മലയാള ചിത്രം. നിലവിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് നടി സജീവമായി ഉള്ളത്. വിവാഹശേഷമാണ് നസ്രിയ സിനിമയിൽ നിന്ന് ഇടവേളയെടുത്തത്.

നാലാം സ്ഥാനത്തുള്ളത് നടി അനുപമ പരമേശ്വരൻ ആണ്. 50 ലക്ഷം മുതൽ 2 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നുണ്ട്. നിലവിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് നടി സജീവമായി നിൽക്കുന്നത്. അഞ്ചാം സ്ഥാനത്താണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഉള്ളത്. 50 ലക്ഷം മുതൽ 1.25 കോടി വരെയാണ് മഞ്ജു പ്രതിഫലമായി വാങ്ങുന്നത്.

നിത്യ മേനൻ 50 ലക്ഷം മുതൽ ഒരു കോടി വരെയും, അമല പോൾ 40 ലക്ഷം മുതൽ ഒരു കോടി വരെയും, പ്രിയാമണി 40 ലക്ഷം മുതൽ 1 കോടി വരെയും, കല്യാണി പ്രിയദർശൻ 35 ലക്ഷം മുതൽ ഒരു കോടി വരെയും, പാർവതി തിരുവോത്ത് 35 ലക്ഷം മുതൽ 1 കോടി വരെയുമാണ് പ്രതിഫലം വാങ്ങുന്നത്. ഇവരാണ് ആദ്യ പത്തിൽ ഉള്ളത്. മമിത ബൈജുവും അനശ്വര രാജനും 50 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങുന്നത്.

അതേസമയം, വമ്പൻ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രജനീകാന്തിനൊപ്പമുള്ള വേട്ടയ്യൻ, വിജയ് സേതുപതിയ്ക്കൊപ്പം വിടുതലൈയുടെ രണ്ടാം ഭാഗം, മോഹൻലാലിനൊപ്പം എമ്പുരാൻ എന്നീ വമ്പൻ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വരാനിരിക്കുന്നത്. എന്നാൽ പ്രതിഫല കാര്യത്തിൽ മഞ്ജു ഇപ്പോൾ പിന്നിലേയ്ക്ക് പോയിരിക്കുകയാണ്.

ഇറങ്ങാനുള്ള വമ്പൻ ചിത്രങ്ങൾ ഹിറ്റായാൽ മഞ്ജു പ്രതിഫലം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ സംസാരം. അങ്ങനെയെങ്കിൽ ആദ്യ രണ്ടിൽ തന്നെ എത്താനും സാധ്യതയുണ്ട്. നയൻതാരയെ കടത്തിവെട്ടാനും സാധ്യതയുണ്ടെന്ന് പറയുന്നു. നയൻതാരയും വളരെ സജീവമായി സിനിമകൾ ചെയ്യുന്നില്ല ഇപ്പോൾ. ഇറങ്ങിയ ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

More in Actress

Trending

Recent

To Top