Connect with us

അഭിനയിക്കാതെ തന്നെ അഭിനയിച്ചുവെന്ന് കഥ പരന്നു; അതോടെ ചാൻസ് ചോദിച്ച് അങ്ങോട്ട് ചെന്നു; ഹണി റോസ്

Actress

അഭിനയിക്കാതെ തന്നെ അഭിനയിച്ചുവെന്ന് കഥ പരന്നു; അതോടെ ചാൻസ് ചോദിച്ച് അങ്ങോട്ട് ചെന്നു; ഹണി റോസ്

അഭിനയിക്കാതെ തന്നെ അഭിനയിച്ചുവെന്ന് കഥ പരന്നു; അതോടെ ചാൻസ് ചോദിച്ച് അങ്ങോട്ട് ചെന്നു; ഹണി റോസ്

അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ സെൻസ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങൾക്കൊപ്പം ആകർഷകമായ ആക്‌സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളിൽ തിളങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. സാരിയാണ് ഹണിക്ക് കൂടുതൽ ചേർച്ചയെന്നും ഓരോ വർഷം പിന്നിടുമ്പോഴും കൂടുതൽ സുന്ദരിയാകുന്നുവെന്നും ആരാധകർ നിരന്തരമായി കമന്റിലൂടെയും മറ്റുമായി പറയാറുണ്ട്.

ഇപ്പോഴിതാ ഹണി റോസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദ്യ ചിത്രത്തിലേയ്ക്ക് കടന്നുവന്ന ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് താരം. അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് സംവിധായകനോട് സ്വയം ചെന്ന് പറയുകയായിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്.

തൊടുപുഴ മൂലമറ്റമാണ് എന്റെ നാട്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ നാട്ടിൽ വിനയൻ സാറിന്റെ സിനിമയുടെ ഷൂട്ട് വന്നു. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു നടന്നത്. എന്റെ കുടുംബത്തിന് അറിയുന്ന ഒരാളുടെ വീട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.

അങ്ങനെ സിനിമാ ഷൂട്ടിം​ഗ് കാണാൻ വേണ്ടി അവിടേക്ക് ചെന്നു. എന്നെ കണ്ട അണിയറപ്രവർത്തകരിൽ ആരോ ഒരാൾ ചോദിച്ചു, അഭിനയിക്കാൻ ഇഷ്ടമാണോയെന്ന്.. എന്നോട് ഇങ്ങനെ ചോദിച്ചുവെന്ന കാര്യം നാട്ടിൽ മുഴുവൻ പാട്ടായി. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും സിനിമയിൽ ഹണിയ്ക്ക് ചാൻസ് കിട്ടിയെന്നും എന്നെ സിനിമയിലെടുത്തുവെന്നുമാണ് നാട്ടിൽ പ്രചരിച്ചത്.

ഞാൻ അഭിനയിച്ചുവെന്നൊക്കെ നാട്ടിൽ എല്ലാവരും പറയാൻ തുടങ്ങി. അഭിനയിക്കാതെ തന്നെ അഭിനയിച്ചുവെന്ന കഥ പരന്നപ്പോൾ സിനിമയിൽ അഭിനയിക്കാനുള്ള ഒരു മോഹം ഞാൻപോലുമറിയാതെ ഉടലെടുത്തു. അതോടെ ചാൻസ് ചോദിക്കാൻ തന്നെ തീരുമാനിച്ചു. ആ സിനിമയുടെ ഷൂട്ട് കഴിയുന്നതിന് മുൻപ് തന്നെ വിനയൻ സാറിനെ പോയി കണ്ടു, അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. വീട്ടിലെല്ലാവരും അന്ന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ആ ധൈര്യത്തിലാണ് ചെന്ന് സംസാരിച്ചത്.

അപ്പോൾ ഞാൻ ചെറിയ കുട്ടിയാണ്. എന്നെ കണ്ട വിനയൻ സാർ ഞാൻ ചെറിയ കുട്ടിയാണെന്ന് പറഞ്ഞു. വരട്ടെ, ഒരു പ്ലസ് ടു ഒക്കെയാകട്ടെയെന്ന് സാർ മറുപടി നൽകി. പിന്നെ 10-ാം ക്ലാസായപ്പോൾ എന്റെ കുറേ ഫോട്ടോസ് ഒക്കെ എടുത്ത് അച്ഛൻ വിനയൻ സാറിനെ പോയി കണ്ടു. അപ്പോൾ ബോയ്ഫ്രണ്ട് സിനിമയുടെ ചർച്ച നടക്കുന്ന സമയമാണ്. അങ്ങനെ ആ സിനിമയിലേക്ക് സെലക്ടായി എന്നും ഹണി റോസ് പറഞ്ഞു.

അതേസമയം, സിനിമയിൽ ഇത്ര വർഷമായിട്ടും താൻ ആ​ഗ്രഹിച്ച ലക്ഷ്യത്തിലേയ്ക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും നട പറഞ്ഞു. തുടക്കത്തിൽ ഒന്നും സീരിയസായി ചിന്തിച്ചിരുന്നില്ല. കാരണം ഒരു സിനിമ ചെയ്താൽ ഞാൻ സ്റ്റാറാവുമെന്നായിരുന്നു ഓർത്തത്. പക്ഷേ അങ്ങനെയല്ല എന്ന് പിന്നീട് മനസിലായി. അതു കഴിഞ്ഞ് ഒരുപാട് സ്ട്ര​ഗിൾ ചെയ്തിട്ടുണ്ട്. അതിനു ശേഷം കാത്തിരുന്നു കിട്ടിയ ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. അതായിരുന്നു വലിയൊരു വിജയം കൈവരിച്ച ചിത്രം. അതിനു ശേഷം നല്ല സിനിമകൾ വരാൻ തുടങ്ങിയെന്നും നടി പറഞ്ഞു.

More in Actress

Trending