Social Media
എക്കാലവും മധുരമേറിയ കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍; ചാക്കോച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ
എക്കാലവും മധുരമേറിയ കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍; ചാക്കോച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.
അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി. മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ ജന്മദിനമാണ് ഇന്ന്. കുഞ്ചാക്കോ ബോബനൊപ്പമുള്ള ഒരു സ്‌റ്റൈലന്‍ ചിത്രത്തിനൊപ്പമാണ് മഞ്ജുവിന്റെ പോസ്റ്റ്. ‘എക്കാലവും മധുരമേറിയ കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് മഞ്ജു പോസ്റ്റിനൊപ്പം കുറിച്ചത്.
പിങ്ക് നിറത്തിലുള്ള നിറയെ ഹാര്‍ട്ടിന്റെ ഇമോജിയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബോഗയ്ന്‍വില്ലയുടെ പോസ്റ്ററും, വരാനിരിയ്ക്കുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ പോസ്റ്ററും മഞ്ജു പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചാക്കോച്ചന് ആശംസകളുമായി എത്തിയിരിക്കുന്നത്.
14 വര്‍ഷത്തിന് ശേഷം കുഞ്ചാക്കോ ബോബന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. നായികാ പ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഏതൊരു മുന്‍നിര നടനും മടിക്കുന്ന സമയത്ത് കുഞ്ചാക്കോ ബോബന്‍ ആ റോള്‍ ഏറ്റെടുത്ത് ചെയ്തത് അന്ന് വലിയ വാർത്തയായിരുന്നു.
മഞ്ജുവിന്റെ തിരിച്ച് വരവ് ചിത്രമെന്ന നിലയിൽ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കരുതെന്ന് ചിലർ വിളിച്ച് വിലക്കിയിട്ടും ചാക്കോച്ചൻ അതിനെയെല്ലാം മറികടന്ന് അഭിനയിക്കുകയായിരുന്നു. ഇത് മഞ്ജുവിന്റെ കരിയറിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായി മാറുകയും ചെയ്യുകയായിരുന്നു.
സിനിമയ്ക്ക് പുറത്തും നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് കുഞ്ചാക്കോ ബോബനും മഞ്ജുവും. കുടുംബത്തോടൊപ്പം ഇവര്‍ നടത്തിയ ചില യാത്രകളുടെ ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.
മലയാളത്തിൽ ഫൂട്ടേജ് ആണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ തന്നെ ഏറെ ചർച്ചയായ സിനിമയാണ് മഞ്ജു വാര്യ്രുടെ ഫൂട്ടേജ്. വിശാഖ് നായരും ഗായത്രി അശോകും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം.
ഇനി എമ്പുരാന്‍, വിടുതലൈ പാര്‍ട്ട് ടു എന്നിങ്ങനെയുള്ള ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് നടി. ബോളിവുഡ് ചിത്രത്തിലും നടി അരങ്ങേറ്റം കുറിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തെത്തിയിട്ടില്ല.
അതേസമയം, ബോഗയ്ന്‍വില്ലയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തെത്തിയ ചിത്രം. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കിയ ചിത്രമായിരുന്നു ഇത്. തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ചിത്രം നേടിയയത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത്. ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.