Malayalam
നീണ്ട പതിനാല് വര്‍ഷത്തെ വേദനകള്‍ മറികടന്ന് തങ്ങള്‍ അൽപം സന്തോഷത്തിലേയ്ക്ക് എത്തി; കടന്നു പോയത് ഉപദ്രവങ്ങളൊന്നുമില്ലാത്ത സമാധാനമുള്ള ഒരു ദീപാവലിയെന്ന് അമൃത സുരേഷ്
നീണ്ട പതിനാല് വര്‍ഷത്തെ വേദനകള്‍ മറികടന്ന് തങ്ങള്‍ അൽപം സന്തോഷത്തിലേയ്ക്ക് എത്തി; കടന്നു പോയത് ഉപദ്രവങ്ങളൊന്നുമില്ലാത്ത സമാധാനമുള്ള ഒരു ദീപാവലിയെന്ന് അമൃത സുരേഷ്
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചതെല്ലാം പ്രേക്ഷകർക്കും അറിയാം. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമൃതയുടെയും ബാലയുടെയും ജീവിതമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഒടുക്കം ബാലയുടെ അറസ്റ്റും നാലാം വിവാഹവും എല്ലാം വളെ അപ്രതീക്ഷിതമായി ആയിരുന്നു നടന്നത്. ഇപ്പോഴിതാ വീട്ടിൽ ദീപാവലി ആഘോഷിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് അമൃത. അമ്മയ്ക്കും സഹോദരിയും ഗായികയുമായ അഭിരാമി സുരേഷിനും മകള്‍ പാപ്പുവുമോടൊത്താണ് ഇത്തവണ അമൃത ദീപാവലി ആഘോഷിച്ചത്.
വീട്ടിൽ ദീപങ്ങൾ കൊളുത്തി, പൂക്കളാൽ അലങ്കരിച്ച്, പരസ്പരം മധുരം പങ്കിട്ട് നാലുപേരും ദീപാവലി ആഘോഷമാക്കി. ഇടവേളയ്ക്കു ശേഷം വ്ലോഗുമായി എത്തിയാണ് അമൃതയും അഭിരാമിയും ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. നീണ്ട പതിനാല് വര്‍ഷത്തെ വേദനകള്‍ മറികടന്ന് തങ്ങള്‍ അല്‌പം സന്തോഷത്തിലേക്ക് എത്തി.
ഉപദ്രവങ്ങളൊന്നുമില്ലാത്ത സമാധാനമുള്ള ഒരു ദീപാവലിയാണ് കടന്നു പോയതെന്നും അമൃത തന്‍റെ വീഡിയോയിലൂടെ പറഞ്ഞു. തങ്ങളെ മനസിലാക്കി കൂടെ നിന്നതിന് പ്രേക്ഷകരോട് നന്ദി പറയുകയാണെന്ന് അഭിരാമിയും അമ്മ ലൈലയും വീഡിയോയില്‍ പറഞ്ഞു. മാത്രമല്ല, കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നു പോയത്.
മനസിനെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്ക് മടങ്ങി വരുമെന്നും അമൃത വീഡിയോയില്‍ പറഞ്ഞു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും അമൃത പറയുന്നു. നേരത്തെയും അമൃത ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
ജീവിതം നിങ്ങള്‍ക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരിക്ക് എല്ലാം സുഖപ്പെടുത്താന്‍ കഴിയുമെന്ന ശക്തമായ പഠനം താന്‍ പഠിച്ചുവെന്നാണ് അമൃത പറഞ്ഞത്. പലരും കീറി മുറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തോല്‍ക്കാന്‍ മനസില്ല എന്ന ഓര്‍മപ്പെടുത്തലാണെന്നും അമൃത തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ പങ്കുവച്ച പോസ്‌റ്റില്‍ പറഞ്ഞിരുന്നു.
നിരവധി പേരാണ് അമൃതയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി വന്നിരിക്കുന്നത്. ബാല പോയതോടെ അമൃതയുടെ മുഖത്ത് നല്ലൊരു ചിരി വന്നിട്ടുണ്ട്. ഇത്രയും നാളും പറഞ്ഞിട്ടും എല്ലാവരും കുറ്റപ്പെടുത്തി, ഒടുക്കം ബാലയുടെ യഥാർത്ഥ സ്വഭാവം ഇപ്പോൾ പുറത്തായി. അതിന്റെ സന്തോഷവും സമാധാനവുമാണ് അമൃതയിൽ കാണുന്നത്.
അമൃതയായിരുന്നു ശരിയെന്ന് തിരിച്ചറിയാൻ വൈകി. എന്ന് തുടങ്ങി നിരവധി പേരാണ് അമൃതയ്ക്ക് ദീപാവലി ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. അതേസമയം നടന്‍ ബാലയുമായി പിരിയാനുള്ള കാരണം ഉള്‍പ്പെടെ അമൃത സുരേഷ് പറഞ്ഞിരുന്നു. പലപ്പോഴും ചോരതുപ്പി ആ വീട്ടിൽ കഴിയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആ വീട് വിട്ട് ഓടിപ്പോന്നത്. ബാല പറയുന്നത് പോലെ താൻ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഒന്നും കൈക്കലാക്കിയിട്ടില്ല. കോടതിയിൽ വെച്ച് മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം തനിക്കും മകൾക്കും ഒന്നും വേണ്ടെന്ന് പറഞ്ഞുവെന്നും അമൃത വെളിപ്പടുത്തിയിരുന്നു.