News
ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരവസ്ഥയിലായി ‘പിതാമകന്‍’ നിര്‍മാതാവ്; സഹായവുമായി സൂര്യ
ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരവസ്ഥയിലായി ‘പിതാമകന്‍’ നിര്‍മാതാവ്; സഹായവുമായി സൂര്യ
തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവ് വിഎ ദുരൈ. എന്നാല്‍ കഴിഞ്ഞ ദിവസം ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന വീഡിയോ വൈറലായിരുന്നു. എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനി ഉടമയായ വിഎ ദുരൈയാണ് സിനിമകളില്‍ നിന്നുണ്ടായ സാമ്പത്തിക നഷ്ടം മൂലമാണ് ദുരവസ്ഥയിലായത്.
ഇപ്പോഴിതാ ദുരൈയ്ക്ക് സാമ്പത്തികസഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സൂര്യ. ദുരൈയുടെ ജീവിതസാഹചര്യം മോശമാവുകയും ഉപജീവനമാര്‍ഗത്തെ വളരെയധികം ബാധിക്കുകയും ചെയ്തു. കിടപ്പാടം നഷ്ടപ്പെട്ട അദ്ദേഹം ഇപ്പോള്‍ സാലിഗ്രാമത്തിലെ സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്.
അദ്ദേഹത്തിന്റെ കാലിന് മാരകമായ ഒരു മുറിവുമുണ്ട്. ദുരൈയുടെ അവസ്ഥ അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് സുര്യ ധനസഹായവുമായെത്തിയത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സൂര്യ രണ്ട് ലക്ഷം രൂപയാണ് നല്‍കിയത്. സൂര്യയും വിക്രവും ഒന്നിച്ച് അഭിനയിച്ച ‘പിതാമകന്‍’ എന്ന ചിത്രം ദുരൈ ആയിരുന്നു നിര്‍മ്മിച്ചത്.
മികച്ച വിജയം നേടിയ സിനിമയിലെ സൂര്യ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. പിതാമകന്റെ വിജയത്തിന് പിന്നാലെ സംവിധായകന്‍ ബാലയ്ക്ക് പുതിയ സിനിമ ചെയ്യാന്‍ ദുരൈ അഡ്വാന്‍സായി 25 ലക്ഷം രൂപ നല്‍കിയിരുന്നു.
എന്നാല്‍ ആ ചിത്രം നടന്നില്ല. അഡ്വാന്‍സായി വാങ്ങിയ തുക ബാല തിരികെ നല്‍കിയിരുന്നുമില്ല. 2022ല്‍ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസില്‍ ചെന്ന് പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു. ‘എന്നമ്മാ കണ്ണ്’, ‘ലൂട്ട്’, ‘ഗജേന്ദ്രാ’, ‘നായ്ക്കുട്ടി’ തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
