News
വീണ്ടും ഒരു ഒരു വേള്‍ഡ് ടൂറിന് ഒരുങ്ങി അജിത്ത്; പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇങ്ങനെ!
വീണ്ടും ഒരു ഒരു വേള്‍ഡ് ടൂറിന് ഒരുങ്ങി അജിത്ത്; പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇങ്ങനെ!
തമിഴ് നാട്ടില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത് കുമാര്‍. അഭിനയത്തിന് പുറമേ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ‘തുനിവ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരം ലഡാക്കില്‍ ബൈക്കില്‍ യാത്ര പോയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അജിത്ത് മോട്ടോര്‍ സൈക്കിളില്‍ ഒരു വേള്‍ഡ് ടൂറിന് ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ലൈക്ക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അജിത്ത് വേള്‍ഡ് മോട്ടോര്‍ സൈക്കിളിംഗ് ടൂര്‍ നടത്തുക. ‘റൈഡ് ഫോര്‍ മ്യൂച്ചല്‍ റെസ്‌പെക്റ്റ്’ എന്ന പേരിലാണ് മോട്ടോര്‍ സൈക്കിളില്‍ വേള്‍ഡ് ടൂര്‍ നടത്തുക എന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു.
അജിത്ത് നായകനായി ‘തുനിവ്’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദായിരുന്നു തിരക്കഥയും. മഞ്ജു വാര്യരായിരുന്നു നായിക. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.
അതേസമയം, ഹിറ്റ്‌മേക്കര്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകന്‍ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‌കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. ‘തോട്ടക്കള്‍’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്.
