Malayalam
മഞ്ജുവിന്റെ വരവ് ദിലീപിനെ പൂട്ടാനോ.. 22 നിർണ്ണായകം..
മഞ്ജുവിന്റെ വരവ് ദിലീപിനെ പൂട്ടാനോ.. 22 നിർണ്ണായകം..
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശൃങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിയായ നടി മഞ്ജു വാര്യരെ പ്രത്യേക വിചാരണ കോടതി ഈ മാസം 22ന് വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി കേസില്‍ ഏറ നിര്‍ണായകമാണ്.
കേസില്‍ കഴിഞ്ഞ ദിവസം മൂന്ന് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞ അമ്ബലപ്പുഴയിലെ വീട്ടിലെ ഗൃഹനാഥന്റെ വിസ്താരമാണ് ഇന്നലെ പ്രധാനമായും നടന്നത്. സുഹൃത്തായ ഗൃഹനാഥനെ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഒളിവിലായിരുന്ന സമയത്ത് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും മറ്റൊരു അപ്രധാന സാക്ഷിയെയും കോടതി വിസ്തരിച്ചു. അടുത്ത വിസ്താരം 19 ന് നടക്കും.
ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. നടിയുടെ വിസ്താരം കഴിഞ്ഞ 30ന് ആരംഭിച്ചിരുന്നു. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം ഫോറന്‍സിക് വിദഗ്ധന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചശേഷമാണു ലാബിനു കൈമാറേണ്ട ചോദ്യാവലി ദിലീപിന്റെ അഭിഭാഷകര്‍ തയാറാക്കിയത്. ആക്രമണദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതു സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പെടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ടു പരിശോധിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നല്‍കിയിരുന്നു. വിടുതല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരേ ദിലീപ് നല്കിയ ഹര്‍ജി സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരുന്നു.
manju warrier dileep
