Connect with us

‘വെറുപ്പിന്റെ പ്രചാരകർ’ ബി ജെ പിയുടെ വേട്ടയാടലുകൾക്ക് പാട്ടിലൂടെ മറുപടി നൽകി വിജയ്..

Malayalam

‘വെറുപ്പിന്റെ പ്രചാരകർ’ ബി ജെ പിയുടെ വേട്ടയാടലുകൾക്ക് പാട്ടിലൂടെ മറുപടി നൽകി വിജയ്..

‘വെറുപ്പിന്റെ പ്രചാരകർ’ ബി ജെ പിയുടെ വേട്ടയാടലുകൾക്ക് പാട്ടിലൂടെ മറുപടി നൽകി വിജയ്..

വിവാദങ്ങൾ കെട്ടൊഴിയാതെ വിജയ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുരുകയാണ്.സൂപ്പർസ്റ്റാർ വിജയ്‌യുടെ ചിത്രം മാസ്റ്ററിലെ പാട്ടിൽ രാഷ്ട്രീയ പരാമർശം കണ്ടെത്തി ആരാധകർ. ‘ലെറ്റ് മീ സ്ങ് എ കുട്ടി സ്റ്റോറി’ എന്നു തുടങ്ങുന്ന പാട്ട് വിജയ് തന്നെയാണ് പാടിയിരിക്കുന്നത്. ബി ജെ പിയുടെ വേട്ടയാടലുകൾക്ക് പാട്ടിനിടയിൽ താരം മറുപടി നൽകുന്നുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
‘വെറുപ്പിന്റെ പ്രചാരകരല്ലെ…’ എന്ന വരികളടക്കം ചൂണ്ടിക്കാണിച്ചാണ് ആരാധകർ രംഗത്തു വന്നിരിക്കുന്നത്. ഈ അടുത്ത കാലത്ത് സജീവ ചർച്ചയായ വിജയ്‌യുടെ സെൽഫിയും പാട്ടിൽ മറ്റൊരു ഭാവത്തിൽ കടന്നു വരുന്നു.

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വൈറലായ പാട്ട് ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന പാട്ടിനു വരികളൊരുക്കിയിരിക്കുന്നത് അരുൺരാജ കാമരാജ്. അനിരുദ്ധ് വിജയ്ക്കൊപ്പം ആലാപനത്തിലും പങ്കു ചേർന്നിട്ടുണ്ട്.അനിരുദ്ധിന്റെ സംഗീതത്തിൽ ദളപതിയുടെ പാട്ട്; മനം കവർന്ന് മാസ്റ്ററിലെ ആദ്യ ഗാനംവിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് മാസ്റ്റർ ഒരുക്കുന്നുതെന്നും ചിത്രത്തില്‍ പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നത് എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.

ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടർന്നുണ്ടായ ബഹളങ്ങൾക്കുപിന്നാലെ നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെ പാട്ടി ചർച്ച ചെയ്യുകയാണ് ആരാധകർ. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാൻ ‘ഇളയദളപതി’ രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ സജീവമായി. രണ്ടുദിവസം പരിശോധന നടത്തിയിട്ടും കണക്കിൽപ്പെടാത്ത ഒരുരൂപപോലും വിജയ്‌യുടെ വീട്ടിൽനിന്ന് പിടിച്ചെടുക്കാൻ ആദായനികുതി വകുപ്പിന് കഴിഞ്ഞില്ലെന്നും തങ്ങളുടെ ആരാധനാപാത്രം സംശുദ്ധനാണെന്ന് ഇതുതെളിയിച്ചുവെന്നും ഇവർ വാദിക്കുന്നു.

കഴിഞ്ഞ കുറേവർഷങ്ങളായി വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് നേരിട്ട് പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല. എന്നാൽ, 2018-ൽ പുറത്തിറങ്ങിയ ’സർക്കാർ’ എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ നടത്തിയ പരാമർശം ആരാധകർ ഏറ്റെടുത്തിരുന്നു. ജീവിതത്തിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന് കാണിച്ചുകൊടുക്കുമെന്നുമായിരുന്നു വിജയ്‌യുടെ പ്രസ്താവന. മകൻ രാഷ്ട്രീയത്തിൽ വരാനുള്ള സാധ്യതയുണ്ടെന്ന് വിജയ്‌യുടെ അച്ഛനും നിർമാതാവുമായ എസ്.എ. ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്.

about vijay

More in Malayalam

Trending

Recent

To Top