Malayalam
നയന്‍താരയെ ഒരുപാട് ഇഷ്ടമാണ്.. ചിത്രങ്ങള്‍ താന്‍ കാണാറുണ്ട്!
നയന്‍താരയെ ഒരുപാട് ഇഷ്ടമാണ്.. ചിത്രങ്ങള്‍ താന്‍ കാണാറുണ്ട്!
Published on
തനിക്ക് നയന്‍താരയെ വ്യക്തിപരമായി അറിയാമെന്നും ഒരുപാട് ഇഷ്ടമാണെന്നും മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. നയന്‍താരയുടെ ചിത്രങ്ങള്‍ താന്‍ കാണാറുണ്ടെന്നും മഞ്ജു വ്യക്തമാക്കി.
ജോലിയോടുള്ള താരത്തിന്റെ ഡെഡിക്കേഷനെ ഇഷ്ടപ്പെടുന്നുവെന്നും മഞ്ജു അഭിപ്രായപ്പെട്ടു. മലയാള സിനിമയിലൂടെയാണ് നയന്‍താര അഭിനയരംഗത്തേക്കെത്തുന്നത്. ജയറാം നായകനായ ‘മനസിനക്കരെ’ എന്ന ചിത്രത്തിലാണ് നയന്‍താര ആദ്യമായി വേഷമിട്ടത്.
പിന്നാലെ മോഹന്‍ലാല്‍ ചിത്രം ‘വിസ്മയത്തുമ്ബത്ത്’, മമ്മൂട്ടിക്കൊപ്പം ‘രാപ്പകല്‍’, ‘തസ്‌ക്കരവീരന്‍’ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ‘ലവ് ആക്ഷന്‍ ഡ്രാമ’യാണ് നയന്‍താര അഭിനയിച്ച ഒടുവില്‍ റിലീസായ മലയാള ചിത്രം.
manju warrier about nayantara
Continue Reading
You may also like...
Related Topics:Manju Warrier, Nayantara
