Connect with us

യഥാർഥ നാഗവല്ലിയെ വരച്ചത് ഇങ്ങനെ! വൈറലായി കുറിപ്പ്

Malayalam

യഥാർഥ നാഗവല്ലിയെ വരച്ചത് ഇങ്ങനെ! വൈറലായി കുറിപ്പ്

യഥാർഥ നാഗവല്ലിയെ വരച്ചത് ഇങ്ങനെ! വൈറലായി കുറിപ്പ്

മണിച്ചിത്രത്താഴ് എന്ന ഹിറ്റ് സിനിമയിലെ നാഗവല്ലി എന്ന കഥാപാത്രത്തിന്റെ ചിത്രം വരച്ചാരാണെന്നും എങ്ങനെയാണെന്നും വിശദീകരിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ നാഗവല്ലിയുടെ ആത്മാവ് ശോഭനയിൽ പ്രവേശിച്ച് പിന്നീട് അവർ നാഗവല്ലിയായി മാറുന്നുണ്ടെങ്കിലും സിനിമയുടെ ഭൂരിഭാഗം സമയത്തും ഒരു ചിത്രത്തിലൂടെയും ചില ശബ്ദങ്ങളിലൂടെയും മാത്രമാണ് പ്രേക്ഷകൻ നാഗവല്ലിയെ അറിയുന്നത്. സൗന്ദര്യമുള്ളതും എന്നാൽ പേടിപ്പെടുത്തുന്നതുമായി ആ ചിത്രം വരച്ചത് എങ്ങനെയാണെന്ന് ഹരിശങ്കർ ടി. എസ് എന്നയാൾ എഴുതിയ കുറിപ്പ് വിശദമാക്കുന്നുണ്ട്.

ഹരിശങ്കറിന്റെ കുറിപ്പ് വായിക്കാം.

‘കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു “ലൈഫ് സൈസ്” ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല.’

‘തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആർട്ട് വർക്കിലൂടെ പ്രശസ്തനുമായി ആർട്ടിസ്റ്റ് ശ്രീ ആർ. മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയത്. “ലൈവ് മോഡൽ” ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകൻ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആർട്ട് ഡയറക്ഷൻ നിർവഹിച്ചത്. മാന്നാർ മത്തായി സ്പീക്കിംഗ്, ക്രോണിക് ബാച്ചിലർ, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആർട്ട് ഡയറക്ടർ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരൻ ആർട്ടിസ്റ്റ് കെ. മാധവന്റെ അമ്മാവന്റെ മകനാണ് ആർ മാധവൻ’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top