Connect with us

ശാരീരികമായും മാനസികമായും ഒരുപാട് സ്ട്രെയ്ൻ എടുത്ത് ചെയ്യേണ്ട ഒരു കഥാപാത്രമായിരുന്നു; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

Actress

ശാരീരികമായും മാനസികമായും ഒരുപാട് സ്ട്രെയ്ൻ എടുത്ത് ചെയ്യേണ്ട ഒരു കഥാപാത്രമായിരുന്നു; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

ശാരീരികമായും മാനസികമായും ഒരുപാട് സ്ട്രെയ്ൻ എടുത്ത് ചെയ്യേണ്ട ഒരു കഥാപാത്രമായിരുന്നു; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പ്രശസ്ത എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ഫൂട്ടേജിനെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

ഇതിന്റെ ടീം തന്നെയാണ് ഈ ചിത്രത്തിലേക്ക് ആകർഷിച്ച പ്രധാന ഘടകം. ഒരു ഫൗണ്ട് ഫൂട്ടേജ് ജോണറിൽ വരുന്ന സിനിമയാണ്. അത്തരത്തിൽ ഒരു ചിത്രം ഞാനിതിന് മുമ്പ് ചെയ്തിട്ടില്ല. എല്ലാ സിനിമയും ചെയ്യുന്നതുപോലെ തന്നെ നന്നായിരിക്കും എന്ന പ്രതീക്ഷയോടെ തന്നെയാണ് ഫൂട്ടേജിന്റെയും ഭാഗമാവുന്നത്.

പക്ഷേ മറ്റു ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഫൂട്ടേജിന്റെ ഷൂട്ടിങ്. നേരത്തെ പറഞ്ഞ പോലെ കണ്ടെടുക്കുന്ന ഫൂട്ടേജുകളിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണ് ചിത്രത്തിൽ ഉള്ളത്. എല്ലാ സീനും ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതൊക്കെ എനിക്ക് പുതിയ അനുഭവമാണ്.

കഥാപാത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ പറ്റില്ല. ശാരീരികമായും മാനസികമായും ഒരുപാട് സ്ട്രെയ്ൻ എടുത്ത് ചെയ്യേണ്ട ഒരു കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഷോട്ടിന് ശേഷം സംവിധായകൻ പറയുന്ന ഓക്കെ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി തോന്നുകയും ചെയ്തിരുന്നു.

അതേസമയം മലയാളത്തിന് പുറമെ തമിഴിൽ മികച്ച സിനിമകളുടെ ഭാഗം കൂടിയാണ് മഞ്ജു വാര്യർ. ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ ഒരുങ്ങുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

More in Actress

Trending

Recent

To Top