Connect with us

ആദ്യമായി കണ്ടുമുട്ടിയ ദിവസവും മകന്റെ രണ്ടാം മാസവും ഒരുമിച്ച് ആഘോഷമാക്കി അമലയും ഭർത്താവും

Actress

ആദ്യമായി കണ്ടുമുട്ടിയ ദിവസവും മകന്റെ രണ്ടാം മാസവും ഒരുമിച്ച് ആഘോഷമാക്കി അമലയും ഭർത്താവും

ആദ്യമായി കണ്ടുമുട്ടിയ ദിവസവും മകന്റെ രണ്ടാം മാസവും ഒരുമിച്ച് ആഘോഷമാക്കി അമലയും ഭർത്താവും

തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറാനും സാധിച്ചു. നാളുകളുടെ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേയ്ക്കും തിരിച്ചു വരവ് നടത്തിയിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമാണ് അമല പോൾ. അടുത്തിടെയാണ് നടി അമ്മയായത്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു.

ഇപ്പോഴിതാ അമല പോളിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഭർത്താവ് ജഗദ്. ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികവും മകൻ ഇലൈയുടെ രണ്ടാം മാസവും ഒരുമിച്ച് ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ജഗദ് പോസ്റ്റ് ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ആഘോഷം.

വാർഷികാഘോഷത്തിന്റെ കേക്കിന്റെ ചിത്രവും ജഗദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മൈ ബോയ്സ്’ എന്ന ക്യാപ്ഷനോടെ കുഞ്ഞിന്റേയും ജഗദിന്റേയും ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി അമലയും പങ്കുവെച്ചിട്ടുണ്ട്. രണ്ട് പേരുടെയും സുഹൃത്തുക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് കമന്റുകളിലൂടെ ആശംസകളുമായി എത്തിയിരുന്നത്.

അതേസമയം ലെവൽ ക്രോസ് എന്ന ചിത്രമാണ് അമലയുടേതായി പുറത്തെത്തിയ ചിത്രം. അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂലൈ ഇരുപത്തിയാറിന് ആണ് റിലീസ് ചെയ്തത്. അർഫാസ് അയൂബ് ആണ് സംവിധായകൻ. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസാണ്.

ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

More in Actress

Trending

Recent

To Top