Actress
അന്നെന്തൊക്കെയാണോ നടന്നത്, അതെല്ലാം നിങ്ങൾക്ക് സിനിമയിൽ കാണാം, വിധിക്കാനോ വിലയിരുത്താനോ ഞാനില്ല; കങ്കണ റണാവത്ത്
അന്നെന്തൊക്കെയാണോ നടന്നത്, അതെല്ലാം നിങ്ങൾക്ക് സിനിമയിൽ കാണാം, വിധിക്കാനോ വിലയിരുത്താനോ ഞാനില്ല; കങ്കണ റണാവത്ത്
ബോളിവുഡന് ഏറെ സുപരിചിതയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ തന്റെ എമർജൻസി എന്ന ചിത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഞാൻ 86ൽ ജനിച്ച വ്യക്തിയാണ്, എൻ്റെ പ്രായത്തിലുള്ള ആളുകൾക്ക് എഴുപതുകളിലെ ആ വികാരം മനസിലാകണമെന്നില്ല. പക്ഷേ ഞാനത് മനസ്സിലാക്കാൻ ശ്രമിച്ചു. കൂടുതൽ വായിക്കാൻ ശ്രമിച്ചു. അപ്പോൾ എനിക്ക് സ്വയം തോന്നി, എനിക്കെന്തുകൊണ്ട് ഈ വിഷയത്തിൽ ഒരു സിനിമ ചെയ്തുകൂടാ എന്ന്
ചിത്രം അന്നത്തെ സംഭവങ്ങളുടെ കാലക്രമത്തിലുള്ള പുനരാഖ്യാനം മാത്രമല്ല, അധികാര വിനിയോഗത്തിന്റെയും അതിൻ്റെ അനന്തരഫലങ്ങളുടെയും ആഴത്തിലുള്ളൊരു പരിശോധന കൂടിയാണ്. വിധിക്കാനോ വിലയിരുത്താനോ ഞാനില്ല. അന്നെന്തൊക്കെയാണോ നടന്നത്, അതെല്ലാം നിങ്ങൾക്ക് സിനിമയിൽ കാണാം.
അടിയന്തരാവസ്ഥയെ അത്രയധികം സത്യസന്ധമായിത്തന്നെ ഈ സിനിമ പറയും. സിനിമ കാണുമ്പോൾ ജനങ്ങൾക്ക് മനസ്സിലാകും എന്താണ് അടിയന്തരാവസ്ഥ കാലഘട്ടമെന്നും അതിലേക്ക് നയിച്ചത് എന്താണെന്നും ഒടുവിൽ സംഭവിച്ചത് എന്താണെന്നും എന്നും കങ്കണ റണാവത്ത് പറഞ്ഞു.
1975 മുതൽ 1977 വരെയുള്ള 21 മാസത്തെ അടിയന്തരാവസ്ഥയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം നടപ്പിലാക്കിയ കാര്യങ്ങളാണ് കങ്കണ തന്റെ ചിത്രത്തിലൂടെ പറയുന്നത്. കങ്കണ ആദ്യമായി സംവിധായികയാകുന്ന ചിത്രം കൂടിയാണ് എമർജൻസി. ചിത്രം സെപ്റ്റംബർ ആറിനാണ് പ്രദർശനത്തിനെത്തുക.
ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റ് 14ന് പുറത്തെത്തുമെന്നാണ് വിവരം. മണികർണിക ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ഗാന്ധിയായി വേഷമിടുന്നത് മലയാളി താരം വൈശാഖ് നായരാണ്. ടെറ്റ്സുവോ നഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ തിരക്കഥ എഴുതുമ്പോൾ തൻവി കേസരി പശുമാർഥിയാണ് സംഭാഷണം.