Actress
മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും കണ്ടില്ല; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും കണ്ടില്ല; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരപുത്രിയുടെ വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിരുന്നു. സിനിമ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമായി ജയറാം വിവാഹസത്കാരവും തൃശൂര്‍ വെച്ച് നടത്തിയിരുന്നു.
വിവാഹം കഴിഞ്ഞുള്ള വിരുന്നില്‍ സിനിമാ ലോകത്തെ നിരവധി പേര്‍ പങ്കെടുത്തു. വിവാഹത്തില്‍ നിറ സാന്നിധ്യമായി നടന്‍ ദിലീപും കുടുംബവും ഉണ്ടായിരുന്നു. ഭാര്യ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് വിവാഹത്തിനെത്തിയത്. ജയറാമിന്റെ അടുത്ത സുഹൃത്താണ് ദിലീപ്. മാളവികയും മീനാക്ഷിയും സുഹൃത്തുക്കളാണ്. സുരേഷ് ഗോപിയും കുടുംബവും വിവാഹത്തിന് എത്തി.
സുരേഷ് ഗോപിയും ജയറാമിന്റെ അടുത്ത സുഹൃത്താണ്. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും വലിയ അടുപ്പമുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും വിവാഹത്തിന് എത്തി. എന്നാല്‍ വിവാഹ വിരുന്നില്‍ ഏവരും ശ്രദ്ധിച്ചത് മഞ്ജു വാര്യരുടെ അഭാവമാണ്. മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ജയറാമിന്റെ ഒരു കാലത്തെ ഹിറ്റ് സിനിമകളെടുത്താല്‍ അതിലെ നായിക മഞ്ജുവായിരുന്നു.
സമ്മര്‍ ഇന്‍ ബത്‌ലഹേം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ഇവര്‍ സുഹൃത്തുക്കളുമായിരുന്നു. ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിനൊപ്പവും മഞ്ജു അഭിനയിച്ചിട്ടുണ്ട്. ജയറാമും മഞ്ജുവും തമ്മില്‍ ഇപ്പോള്‍ പഴയ സൗഹൃദമില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഒരുപക്ഷെ ദിലീപും കുടുംബവും വരുന്നതിനാല്‍ കണ്ടുമുട്ടല്‍ ഒഴിവാക്കാന്‍ മഞ്ജു വരാതിരുന്നതാവാം എന്നും അഭിപ്രായമുണ്ട്.
നേരത്തെ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനും മഞ്ജു എത്തിയിരുന്നില്ല. സിനിമാ ലോകത്തെ വന്‍ താര നിര ഭാഗ്യയുടെ വിവാഹത്തിന് എത്തിയിരുന്നു. അന്നും മഞ്ജു മാറി നിന്നു. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു സുരേഷ് ഗോപിയും മഞ്ജു വാര്യരും. പത്രം, സമ്മര്‍ ഇന്‍ ബത്‌ലഹേം, കളിയാട്ടം തുടങ്ങിയ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പൊതുവെ ഒപ്പമഭിനയിച്ച നായികമാരുമായി സുരേഷ് ഗോപിക്ക് അടുത്ത സൗഹൃദമുണ്ടാകാറുണ്ട്.
എന്നാല്‍ മഞ്ജുവും സുരേഷ് ഗോപിയും അടുത്ത സുഹൃത്തുക്കളാണോയെന്ന് വ്യക്തമല്ല. അതേസമയം ദിലീപ് സുരേഷ് ഗോപിയുടെ പ്രിയ സുഹൃത്താണ്. ഇതേക്കുറിച്ച് രണ്ട് പേരും അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുമുണ്ട്. കരിയറിലെ ഒരു ഘട്ടത്തില്‍ മഞ്ജുവിന്റെ താരമൂല്യം സുരേഷ് ഗോപിക്കും ജയറാമിനും മുകളില്‍ വരെയെത്തിയിട്ടുണ്ട്. സമ്മര്‍ ഇന്‍ ബത്‌ലഹേം മഞ്ജു വാര്യരുടെ സിനിമയായാണ് ഇന്നും അറിയപ്പെടുന്നത്.
ഹിറ്റ് സിനിമകളുടെ തങ്ങളുടെ നായികയെ ജയറാമും സുരേഷ് ഗോപിയും മറന്നോയെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നു. സിനിമാ ലോകത്ത് തന്റേതായ സൗഹൃദ വലയം മഞ്ജു വാര്യര്‍ക്കുമുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ തുടങ്ങിയവരെല്ലാം വര്‍ഷങ്ങളായി മഞ്ജുവിന്റെ സുഹൃത്തുക്കളാണ്.
അതേസമയം, യാത്രകളും െ്രെഡവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോള്‍. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു.
മലയാളത്തില്‍ ഫൂട്ടേജ് ഉള്‍പ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. മഞ്ജുവിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധക.