Connect with us

യുദ്ധക്കളത്തിൽ തോറ്റ് പോകും, ആവനാഴിയിലെ അവസാനത്തെ അമ്പെടുത്ത് പ്രയോഗിക്കാൻ കാവ്യ! പുതിയ ഓപ്പറേഷൻ ഇങ്ങനെ…മഞ്ജുവിന്റെ കാലിൽ പിടിക്കാൻ കാവ്യ.. കരച്ചിൽ, മാപ്പിരക്കൽ മഞ്ജു മോളെ…. ചക്കരേ…. ഒടുക്കം സിനിമാക്കാർ ഒന്നാകുമോ?

News

യുദ്ധക്കളത്തിൽ തോറ്റ് പോകും, ആവനാഴിയിലെ അവസാനത്തെ അമ്പെടുത്ത് പ്രയോഗിക്കാൻ കാവ്യ! പുതിയ ഓപ്പറേഷൻ ഇങ്ങനെ…മഞ്ജുവിന്റെ കാലിൽ പിടിക്കാൻ കാവ്യ.. കരച്ചിൽ, മാപ്പിരക്കൽ മഞ്ജു മോളെ…. ചക്കരേ…. ഒടുക്കം സിനിമാക്കാർ ഒന്നാകുമോ?

യുദ്ധക്കളത്തിൽ തോറ്റ് പോകും, ആവനാഴിയിലെ അവസാനത്തെ അമ്പെടുത്ത് പ്രയോഗിക്കാൻ കാവ്യ! പുതിയ ഓപ്പറേഷൻ ഇങ്ങനെ…മഞ്ജുവിന്റെ കാലിൽ പിടിക്കാൻ കാവ്യ.. കരച്ചിൽ, മാപ്പിരക്കൽ മഞ്ജു മോളെ…. ചക്കരേ…. ഒടുക്കം സിനിമാക്കാർ ഒന്നാകുമോ?

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഭാഗമായി പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ദിലീപിൻ്റെ വീട്ടിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനാകില്ല,കാവ്യയുടെ വാശി സമ്മതിച്ചു കൊടുക്കാനും പറ്റില്ല, അത് കൊണ്ട് തന്നെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാൻ സാധിക്കില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ക്രൈം ബ്രാഞ്ച്. വീട്ടിലെത്തി ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചതോടെ തൽക്കാലം ചോദ്യം ചെയ്യൽ മാറ്റിയിരിക്കുകയാണ്. ഒടുവിൽ കാവ്യാ തന്നെ ഇവിടെ വിജയിച്ചിരിക്കുകയാണ്

എന്നാൽ ഇപ്പോൾ കാവ്യാ തൻ്റെ ആവനാഴിയിലെ അവസാനത്തെ അമ്പെടുത്ത് പ്രയോഗിക്കാൻ തയ്യാറെടുക്കുകയാണ്. യുദ്ധക്കളത്തിൽ തോൽക്കുമെന്ന് ഉറപ്പാക്കുന്ന എല്ലാ സ്ത്രീകളും പ്രയോഗിക്കുന്ന അതേ തന്ത്രം തന്നെയാണ് കാവ്യാ മാധവനും പുറത്തെടുക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ കരഞ്ഞ് കാലിൽ പിടിക്കുക. ഇതാണ് കാവ്യയുടെ പുതിയ തന്ത്രം.

കേസിൽ ദിലീപും താനും പ്രതിയാകുമെന്ന് മനസിലായതോടെയാണ് പീഡനത്തിന് ഇരയായ നടിയുടെയും മഞ്ജു വാര്യരുടെയും കാലിൽ പിടിക്കാൻ കാവ്യ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇതിൻ്റെ സാധ്യത മുന്നിൽ കണ്ട് ക്രൈംബ്രാഞ്ച് ജാഗ്രതയോടെയാണ് നീങ്ങുന്നത്. സിനിമാക്കാർ ഒടുവിൽ ഒന്നാകുമോ എന്ന സംശയം ക്രൈംബ്രാഞ്ചിന് ഇല്ലാതില്ല. ദിലീപിന് അപകടം സംഭവിച്ചപ്പോൾ കൂടെ നിൽക്കാത്ത പലരും കാവ്യയുടെ ഒപ്പം നിൽക്കുന്നു എന്നതാണ് സത്യം .കാവ്യ ഒരു സ്ത്രീയല്ലേ എന്നാണ് പല സിനിമാക്കാരും ചോദിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയായിരുന്നു കാവ്യയെ കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുൻപ് കാവ്യക്ക് കൈമാറിയെന്നായിരുന്നു വാർത്തകൾ. എന്നാൽ കാവ്യക്കുള്ള പങ്കിൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസിന് മുന്നോട്ട് പോകാനായില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും കാവ്യയിലേക്ക് അന്വേഷണം എത്തിയത്.

വിഐപി ആയ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത്തിനെ പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് കാവ്യയെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭ്യമായത്. കാവ്യ മാധവൻ കേസിൽ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ദിലീപ് പരമാവധി ശ്രമിച്ചു. കാവ്യ കേസിൽ കുടുങ്ങുന്നത് ദിലീപിന് ആലോചിക്കാൻ പോലും കഴിയുന്ന കാര്യമല്ല.

പത്മസരോവരത്തിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോൾ പോയകാര്യം എന്തായി ഇക്ക എന്ന് കാവ്യ ചോദിച്ചു. പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാൽ ഈ ആരോപണങ്ങൾ ശരത് ചോദ്യം ചെയ്യലിൽ നിഷേധിച്ചതായാണ് സൂചന. വീടിൻ്റെ വരാന്തയിലെ സോഫയിൽ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാൻ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് കാവ്യ ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി.വീടിനകത്ത് ഉണ്ടായിരുന്നവരുടെ രണ്ട് പേരുകളാണ് ബാലചന്ദ്രകുമാർ മൊഴിയായി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.

സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ചില പുതിയ വിവരങ്ങൾ കാവ്യയെ കുറിച്ച് ലഭിച്ചിട്ടുള്ളതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ ഒട്ടേറെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്.

കാവ്യയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ കുരുക്ക് മുറുക്കുന്നത്. ദിലീപിനൊപ്പം കാവ്യയെ കൂടി കുരുക്കാനാണ് നീക്കം.

കാവ്യയെചോദ്യം ചെയ്യണമെങ്കിൽ വീട്ടിലെ സാഹചര്യം അനുയോജ്യമല്ലെന്നാണ്ക്രൈംബ്രാഞ്ച് കരുതുന്നത്. കാവ്യയുടെ നിലപാട് ക്രൈംബ്രാഞ്ചിനെ അലോസരപെടുത്തുന്നു. കാവ്യ ധിക്കാരം തുടർന്നാൽ അവരെ പൂട്ടാനുള്ള കോപ്പ് ക്രൈംബ്രാഞ്ചിൻ്റെ കൈയിലുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയതും കാവ്യയുടെ നീക്കങ്ങൾ മുന്നിൽ കണ്ടാണ്. ദിലീപ് തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്നാണ് ആരോപണം. കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി 2017ൽ ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാൽ, വ്യവസ്ഥയിൽ ലംഘനം വരുത്തിയതുകൊണ്ടാണ് വിചാരണക്കോടതിയിൽ ജാമ്യം റദ്ദാക്കാനായി അന്വേഷണ ഉദ്യോഗസ്ഥൻ ഹർജി നൽകിയിരിക്കുന്നത്.

കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യലിന് വിളിച്ചത്. ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് ഉൾപ്പടെയുള്ളവരുടെ ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തിയതിൽ നിന്ന് ചില സുപ്രധാനമായ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

കേസിനു വഴിയൊരുക്കിയ സംഭവങ്ങൾക്കു തുടക്കം, സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണെന്നു വിശദീകരിക്കുന്നതാണു ശബ്ദരേഖയിലെ സുരാജിന്റെ വാക്കുകൾ. ജയിലിൽ നിന്നുള്ള പ്രതികളുടെ ഫോൺ കോൾ ദിലീപിന്റെ സുഹൃത്ത് നാദിർഷ എടുത്തതിനു ശേഷമാണ് അന്വേഷണം ദിലീപിൽ എത്തിയതെന്നും പറയുന്നുണ്ട്.

കാവ്യയെ കുടുക്കാൻ ചില കൂട്ടുകാരികൾ ശ്രമിച്ചപ്പോൾ അവർക്കു കാവ്യ നൽകിയ പണിയാണു സംഭവമെന്നും ദിലീപിന് അതിൽ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളതു സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. കേസിൽ തനിക്കും കാവ്യയ്ക്കും ബന്ധമില്ലെന്നാണു ദിലീപിന്റെ നിലപാട്. എന്നാൽ തൻ്റെ മൊഴി ദിലീപ് പോലും വിശ്വസിക്കില്ല.

കാവ്യയെ ചില പ്രമുഖ സിനിമാക്കാർ അണിയറയിൽ സഹായിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ. ദിലീപിന് പിന്നാലെ കാവ്യ കൂടി അകത്ത് പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇവർ ശ്രമിക്കുന്നത്. നടീ ആക്രമണ കേസിൽ ദിലീപ് അകത്തായാൽ പോലും കാവ്യയെ ഒഴിവാക്കാനാണ് സിനിമാക്കാരുടെ ശ്രമം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനായി അതിജീവിതയോട് സംസാരിക്കാനുള്ള ശ്രമങ്ങളാണ് ചില സിനിമാക്കാർ നടത്തുന്നത്. മഞ്ജു വാര്യർ ദിലീപ് കേസിൽ നിലപാട് കടുപ്പിക്കാതിരിക്കാനും സിനിമാക്കാർ ശ്രമിക്കുന്നു. ഇതിനു വേണ്ടി ഒരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്. സംഭവിച്ചതെല്ലാം സംഭവിച്ചു. അപ്പോൾ കാവ്യയെ ജയിലിൽ അടച്ചിട്ട് എന്തു കാര്യം എന്നാണ് സിനിമാക്കാർ ചോദിക്കുന്നത്.

സിനിമാക്കാർക്ക് ഇന്നും ദിലീപിനെ ഭയമാണ്.ദിലീപ് കേസിൽ നിന്നും ഊരും എന്ന് തന്നെയാണ് സിനിമാക്കാരിൽ ഒരു നല്ല ശതമാനവും വിശ്വസിക്കുന്നത്. ദിലീപ് ഊരി വന്നാൽ അദ്ദേഹത്തെ എതിർക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്ന് ബഹുഭൂരിപക്ഷം സിനിമാക്കാരും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ആരും അതിജീവി തക്കൊപ്പം നിൽക്കാത്തത്. ചില ന്യൂ ജൻ സിനിമാക്കാർ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം ദിലീപിനൊപ്പമാണ്. എന്നാൽ സിനിമാക്കാരുടെ ഇത്തരം മോഹങ്ങളൊക്കെ പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്നാണ് അതിജീവിതയും മഞ്ജുവും പറയുന്നത്. എന്നാൽ കാവ്യയുടെ ഓപ്പറേഷൻ എങ്ങനെ അവസാനിക്കുമെന്ന് കണ്ടറിയണം.

അതിജീവിതയും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ഇവർ സിനിമയിലെത്തിയത്. ഇതാണ് കാവ്യയുടെ കാലുപിടി വിജയിക്കുമോ എന്ന് ചിലരെങ്കിലും സംശയിക്കാൻ കാരണം. കാവ്യയുടെ ആത്മഹത്യാ ഭീഷണിക്ക് എന്ത് ഫലമുണ്ടാകുമെന്ന് കണ്ടറിയാം.

അതേസമയം കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതികൂടിയായ ദിലീപിന്റെയടക്കം ശബ്ദരേഖകൾ ഇതിനോടകം പുറത്തുവന്നിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് നിലവിൽ അന്വേഷണ സംഘം. ഇതേ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകൾ മഞ്ജു തിരിച്ചറിഞ്ഞു.

More in News

Trending

Recent

To Top