Actress
ഉള്ള കഴിവ് വെറുതെ വീട്ടില്‍ ഇരുന്ന് കളയല്ലേ… നല്ല ചാന്‍സുകള്‍ കിട്ടുമ്പോള്‍ അഭിനയിക്കുക, പഠിച്ച കലയെ വീട്ടില്‍ അടച്ചിടരുത്; കാവ്യയോട് ആരാധകര്‍
ഉള്ള കഴിവ് വെറുതെ വീട്ടില്‍ ഇരുന്ന് കളയല്ലേ… നല്ല ചാന്‍സുകള്‍ കിട്ടുമ്പോള്‍ അഭിനയിക്കുക, പഠിച്ച കലയെ വീട്ടില്‍ അടച്ചിടരുത്; കാവ്യയോട് ആരാധകര്‍
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍. ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്ത കഴിയുകയാണ്. പലപ്പോഴും സിനിമയിലേക്ക് കാവ്യ ഉടനെ തിരിച്ച് വരുമോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല എന്നൊരു ഉത്തരം മാത്രമായിരുന്നു നടി നല്‍കാറുള്ളത്.
മാത്രമല്ല പൊതുവേദികളില്‍ നിന്നും നടി മാറി നില്‍ക്കുന്നതില്‍ ആരാധകരും നിരാശരാണ്. വല്ലപ്പോഴും എന്തെങ്കിലും ഫംങ്ഷനുകളിലാണ് കാവ്യ എത്താറുള്ളത്. അതും ദിലീപുമൊന്നിച്ച്. അഭിമുഖങ്ങളൊന്നും തന്നെ താരം നല്‍കാറില്ല. സോഷ്യല്‍ മീഡിയയില്‍ തന്നെ അടുത്തിടെയാണ് കാവ്യ ചിത്രങ്ങള്‍ പങ്കുവെച്ച് തുടങ്ങിയത്. അതും മിക്കപ്പോഴും കമന്റ് ബോക്‌സ് ഓഫ് ആയിരിക്കും.
ഏറ്റവും പുതിയതായി ജയറാം പാര്‍വതി ദമ്പതിമാരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് കുടുംബസമേതം എത്തിയതാണ് വാര്‍ത്ത. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദിലീപ് ചടങ്ങില്‍ പങ്കെടുത്തത്. താരവിവാഹത്തിലെ ശ്രദ്ധാകേന്ദ്രവും ഇവരിലേക്ക് പോയെന്ന് പറയാം. അതേസമയം വിവാഹത്തിനെത്തിയ കാവ്യയോട് പല ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകര്‍.
വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്. സുഖമാണോന്നും അഭിനയത്തിലേക്ക് തിരികെ വരുമോ എന്നൊക്കെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും വളരെ കുറച്ച് കാര്യങ്ങള്‍ സംസാരിച്ചിട്ട് പോവുകയായിരുന്നു കാവ്യ ചെയ്തത്. ഈ വീഡിയോ പുറത്ത് വന്നതോടെ നടിയെ പറ്റിയുള്ള അഭിപ്രായങ്ങളുമായി ആരാധകരുമെത്തി.
‘സുഖമാണോ എന്ന ചോദ്യത്തിന് സുഖമാണെന്നാണ് കാവ്യ പറയുന്നത്. കുറേ ആയല്ലോ കണ്ടിട്ട് എന്ന ചോദ്യത്തിന് ഞാന്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നു എന്നായിരുന്നു നടിയുടെ മറുപടി. പുതിയ പടത്തിലൊക്കെ അഭിനയിക്കാന്‍ ചാന്‍സുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും മകളെ നോക്കുകയാണെന്നും’, സൂചിപ്പിച്ചിരിക്കുകയാണ് കാവ്യ. എന്നാല്‍ കാവ്യയോട് ഇനിയും അഭിനയിക്കണമെന്ന് പറയുകയാണ് ആരാധകര്‍. ഉള്ള കഴിവ് വെറുതെ വീട്ടില്‍ ഇരുന്ന് കളയല്ലേ. നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. അഭിനയിക്കാന്‍ നല്ല ചാന്‍സുകള്‍ കിട്ടുമ്പോള്‍ അഭിനയിക്കുക, കാവ്യ അഭിനയത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. എന്നുവച്ച് പഠിച്ച കലേ വീട്ടില്‍ അടച്ചിടരുത്.
എന്നും ഒരുപാട് ഇട്ടായിരുന്നു കാവ്യ ചേച്ചിയെ. ഇപ്പോള്‍ ഹിന്ദി നടി ഹേമ മാലിനിയെ പോലെ തോന്നി, കാവ്യ ചേച്ചിയോടൊള്ള ഇഷ്ട്ടം കൊണ്ടായിരിക്കും എന്നിങ്ങനെ കാവ്യയോട് തിരികെ സിനിമയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. എന്നാല്‍ അവരുടെ അഭിനയ ജീവിതമൊക്കെ കഴിഞ്ഞു. ഇനി കുടുംബജീവിതമാണ്. അതില്‍ ഏറ്റവും പ്രധാന വേഷമാണ് ഒരു അമ്മ റോള്‍. അത് ഭംഗി ആയി ചെയ്യാനാണ് ഒരാള്‍ കാവ്യയോട് പറയുന്നത്.
അതേ സമയം കാവ്യയുടെ രൂപത്തെ കുറിച്ചുള്ള കമന്റുകളും നിരവധിയാണ്. എന്തിനാ മുത്തേ മുടി വെട്ടിയത്. അതായിരുന്നു ആ മുഖം കാണാന്‍ ഐശ്വര്യമെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. എന്നാല്‍ നടിയെ ബോഡിഷെയിമിങ് നടത്തുന്ന കമന്റുകളും നിരവധിയാണ്. കാവ്യ തടി കുറയ്ക്കണം. ഇപ്പോള്‍ കാണുമ്പോള്‍ ഒരു അമ്മച്ചി ലുക്കാണ്. ഇത്തിരി തടി കൂടുതലായെന്ന് തോന്നുന്നില്ലേ, പണ്ട് എന്തൊരു സുന്ദരിയായിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യയുടെ കൂടെ നില്‍ക്കുമ്പോള്‍ കാവ്യയ്ക്കാണ് കൂടുതല്‍ തടിച്ച ശരീരം.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
ഒരു വിവാഹത്തിലും ഇത്രയും ഭംഗിയായി ദിലീപിനെയും കുടുംബത്തെയും കണ്ടിട്ടില്ലെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. ട്രഡീഷണല്‍ ലുക്കില്‍ അതിമനോഹരിയായാണ് കാവ്യ എത്തിയത്. കാവ്യ ധരിച്ചെത്തിയ സാരിയും ആഭരണങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്നാണ് പലരും കമന്റ് ചെയ്തത്.
പഴയ ഐശ്വര്യം പോയിട്ടില്ല, എന്നാലും മനസില്‍ ആ പഴയ നീളന്‍ മുടിയുള്ള കാവ്യയാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്തായാലും മഞ്ഞ സ്ലീവ്‌ലെസ് സാരിയിലുള്ള താരപുത്രി മീനാക്ഷിയുടെ ഹോട്ട് ലുക്കും, കാവ്യയുടെ ട്രഡീഷണല്‍ ലുക്കും എല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആകുന്നുണ്ട്. പാവടയും ടോപ്പുമായിരുന്നു മഹാലക്ഷ്മിയുടെ വേഷം.