Malayalam
ദിലീപിന്റെ കാര്യത്തില്‍ ആ സമയത്തൊക്കെ മഞ്ജുവിന്റെ അമ്മ വല്ലാതെ ആശങ്കപ്പെട്ടിരുന്നു; വീണ്ടും വൈറലായി സിബി മലയിലിന്റെ വാക്കുകള്‍
ദിലീപിന്റെ കാര്യത്തില്‍ ആ സമയത്തൊക്കെ മഞ്ജുവിന്റെ അമ്മ വല്ലാതെ ആശങ്കപ്പെട്ടിരുന്നു; വീണ്ടും വൈറലായി സിബി മലയിലിന്റെ വാക്കുകള്‍
മലയാളികള്‍ മഞ്ജു വാര്യരെ പോലെ സ്‌നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ് ഭാഷകളിലും തിരക്കേറുകയാണ്. 1998 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2015 ല്‍ ഇരുവരും വിവാഹമോചനം നേടി. ഇത്രയേറെ ചര്‍ച്ചയായ വിവാഹമോചനം മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.
തിരിച്ച് വരവില്‍ പഴയ സ്വീകാര്യത ലഭിക്കുമോയെന്ന് മഞ്ജുവിന് പോലും ഒരുകാലത്ത് ആശങ്കയുണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ച ഏവര്‍ക്കും പ്രചോദനമാകുന്നു. മഞ്ജുവിനെ ഇന്നത്തെ താരമാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചത് നടിയുടെ മാതാപിതാക്കളായ ടി.വി മാധവനും ഗിരിജ മാധവനുമാണ്.
അന്തരിച്ച പിതാവിനെക്കുറിച്ച് വികാരഭരിതയായി മുമ്പൊരിക്കല്‍ മഞ്ജു വാര്യര്‍ സംസാരിച്ചിട്ടുമുണ്ട്. ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് നടിയുടെ മാതാപിതാക്കളായികുന്നു. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് സിബി മലയില്‍ മഞ്ജുവിനെക്കുറിച്ച് പരാമര്‍ശിച്ചത്.
ലൊക്കേഷനില്‍ ആകെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രഞ്ജിത്തിന്റെ കൈയിലാണ്. രഞ്ജിത്ത് ഇടയ്ക്കിടെ ഫോണ്‍ മഞ്ജുവിന്റെ കൈയില്‍ കാെടുക്കുന്നത് ഞാന്‍ കാണുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്. മഞ്ജുവിനെ ദിലീപ് വിളിക്കുമ്പോള്‍ രഞ്ജിത്ത് ഫോണ്‍ കൊണ്ട് കൊടുക്കുന്നതാണ്. അവര്‍ തമ്മിലുള്ള പ്രണയം മുന്നോട്ട് പോകുന്ന ഘട്ടമാണത്. ഫോണ്‍ രഞ്ജിത്തിന്റെ കൈയില്‍ മാത്രമായതിനാല്‍ രഞ്ജിത്ത് ആയിരുന്നു അവരുടെ കണക്ടിംഗ് ലിങ്ക്. ആ സമയത്തൊക്കെ മഞ്ജുവിന്റെ അമ്മ വല്ലാതെ ആശങ്കപ്പെട്ടിരുന്നു.
കരിയറിന്റെ ഈ ഘട്ടത്തില്‍ നില്‍ക്കുമ്പോഴുള്ള ആശങ്ക. സാറൊന്ന് പറയണമെന്ന് എന്നോടവര്‍ പറഞ്ഞിരുന്നു. അത് വളരെ പേഴ്‌സണലായ വിഷയമാണ്. അതില്‍ നമുക്കൊന്നും പറയാനില്ല. അതിനകത്ത് ഞാന്‍ ഇടപെടാന്‍ പാടില്ലെന്നാണ് അന്ന് താന്‍ പറഞ്ഞതെന്നും സിബി മലയില്‍ വ്യക്തമാക്കി. ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു വാര്യര്‍ കരിയര്‍ വിട്ടതിന്റെ നിരാശവും അന്ന് സിബി മലയില്‍ തുറന്ന് പറഞ്ഞു.
പീക്കില്‍ നില്‍ക്കുന്ന ആ കാലഘട്ടത്തില്‍ തന്നെ മഞ്ജു സിനിമയില്‍ തുടരണം, വലിയ ഉയരങ്ങളിലേക്ക് എത്തണം എന്നൊക്കെ എല്ലാ മലയാളികളെയും പോലെയും സഹപ്രവര്‍ത്തകരെ പോലയും ഞാനും ആഗ്രഹിച്ചതാണെന്നു സിബി മലയില്‍ വ്യക്തമാക്കി. സിബി മലയിലിന്റെ ഉസ്താദ് ഉള്‍പ്പെടെയുള്ള സിനിമകളില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറാന്‍ കാരണം വിവാഹമായിരുന്നു.
ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തില്‍ നടിയുടെ അച്ഛന് കടുത്ത എതിര്‍പ്പുണ്ടായിരുന്നെന്ന് സംവിധായകന്‍ ലാല്‍ ജോസും നേരത്തെ പറഞ്ഞിട്ടുണ്ട്. മറവത്തൂര്‍ കനവ് എന്ന തന്റെ സിനിമയില്‍ മഞ്ജു അഭിനയിക്കാത്തതിന് കാരണം അച്ഛന്‍ വിലക്കിയതാണ്. ദിലീപും താനുമായുള്ള സൗഹൃദമാണ് അതിന് കാരണമായതെന്നും ലാല്‍ ജോസ് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് മഞ്ജു വാര്യര്‍ ദിലീപിനെ വിവാഹം ചെയ്യുന്നതും സിനിമാ രംഗം വിടുന്നതും.
സംവിധായകരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ് ആരാധകരിപ്പോള്‍. ദിലീപുമായുള്ള ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ മഞ്ജു അത് അനുസരിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ദിലീപുമായുള്ള വിവാഹത്തോടെ മകളുടെ കലാ ജീവിതം അവസാനിക്കുമെന്ന് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. അവര്‍ അന്ന് ആശങ്കപ്പെട്ടതില്‍ കാര്യമുണ്ടെന്ന് പിന്നീട് കാലം തെളിയിച്ചെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ദിലീപിനെ മഞ്ജു വിവാഹം ചെയ്യുന്നത്. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് പൂര്‍ണശ്രദ്ധ നല്‍കിയെങ്കിലും നടിയെ നിരാശപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീടുണ്ടായത്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമറിഞ്ഞ മഞ്ജു വിവാഹമോചനം നേടി. തകര്‍ന്ന് പോയ മഞ്ജുവിനെ ചേര്‍ത്ത് പിടിച്ചത് അച്ഛനും അമ്മയുമാണ്. ഇന്ന് ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിലാണ് മഞ്ജു.
എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് എത്രയോ മുന്‍പേ ഈ താരം തെളിയിച്ചിരുന്നു. ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു മഞ്ജു വാര്യര്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്. അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170.
