Connect with us

സൂര്യയുടെ അച്ഛൻ വില്ലൻ? ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച; നടുക്കുന്ന സത്യങ്ങളുമായി ജ്യോതിക!!

Malayalam

സൂര്യയുടെ അച്ഛൻ വില്ലൻ? ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച; നടുക്കുന്ന സത്യങ്ങളുമായി ജ്യോതിക!!

സൂര്യയുടെ അച്ഛൻ വില്ലൻ? ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച; നടുക്കുന്ന സത്യങ്ങളുമായി ജ്യോതിക!!

തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളാണ് തമിഴ് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പരസ്പര സഹകരണവും പിന്തുണയുമെല്ലാമായി ഇരുവരും സന്തോഷത്തോടെ ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോകുകയാണ്. ഹിന്ദി സിനിമയിലൂടെ സിനിമാ ലോകത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്ത് താരറാണിയായി മാറിയ താരമാണ് ജ്യോതിക.  ശരവണൻ ശിവകുമാർ സൂര്യയായും അവിടുന്ന് നടിപ്പിൻ നായകനായും ആരാധകരുടെ മനസിൽ ഇടംനേടിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. സിനിമയിൽ എത്തിയ ശേഷമാണ് സൂര്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

2006 ലാണ് ഇരുവരും വിവാഹിതരായത്. വെള്ളിത്തിരയിലെ പ്രണയ ജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. ആരാധനയേക്കാൾ കൂടുതൽ‍ ബഹുമാനത്തോടെയാണ് പ്രേക്ഷകർ തെന്നിന്ത്യൻ താരജോഡികളായ സൂര്യയെയും ജ്യോതികയെയും നോക്കിക്കാണുന്നത്.

പ്രണയകാലത്തിലെ സ്നേഹവും കരുതലും ഒട്ടും കുറയാതെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതാണ് അവരുടെ മാതൃകാദാമ്പത്യത്തിന്റെ രഹസ്യമെന്ന് ആരാധകർ പലകുറി മനസ്സിലാക്കിയതുമാണ്. ജ്യോതികയെ മരുമകളായി സ്വീകരിക്കാൻ സൂര്യയുടെ വീട്ടുകാർ ആദ്യം മടിച്ചിരുന്നു. വിവാഹത്തിന് സമ്മതം നൽകിയത് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ്. മുംബൈക്കാരിയാണ് ജ്യോതിക വ്യത്യസ്ത പശ്ചാത്തലത്തിൽ വളർന്ന ജ്യോതിക സൂര്യയുടെ ഭാര്യയായി തമിഴ് കു‌ടുംബത്തിലേക്ക് ക‌ടന്ന് വന്നു.

വിവാഹത്തിന് പിന്നാലെ ഇടവേള എടുത്തെങ്കിലും ജ്യോതിക വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. എന്നാൽ ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ അതുപോലെ നിലനില്‍ക്കാന്‍ നടിയ്ക്ക് സാധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുടുംബവുമായി സൂര്യ അകലാന്‍ കാരണം ജ്യോതികയാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്.

മുതിര്‍ന്ന തമിഴ് നടന്‍ ബെയില്‍വന്‍ രംഗനാഥന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നത്. ജ്യോതികയുടെ തിരിച്ചുവരവില്‍ ശിവകുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തില്‍ സൂര്യയും പിതാവും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമെല്ലാം തമിഴകത്ത് ചില വാര്‍ത്തകള്‍ വന്നിരുന്നു. ജ്യോതികയുടെ ജീവിതത്തില്‍ താരപിതാവ് വല്ലാതെ ഇടപെടുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സൂര്യ ജ്യോതികയെ വിവാഹം കഴിക്കുന്നതിനോട് തീരെ താല്‍പര്യമില്ലാതിരുന്ന ശിവകുമാര്‍ തുടക്കം മുതലേ ഇവരുടെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് സൂര്യ നടിയെ വിവാഹം കഴിച്ചെങ്കിലും ജ്യോതികയും ശിവകുമാറും തമ്മില്‍ ഇടയ്ക്കിടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അതിനാലാണ് നടി മുംബൈയിലേക്ക് താമസം മാറ്റിയതെന്നും തുടങ്ങി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്കെല്ലാം വ്യക്തത വരുത്തിക്കൊണ്ട് ഒരു അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. സൂര്യയുടെ പിതാവിനെ പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാ തെറ്റാണ്. താന്‍ മലയാളത്തില്‍ അഭിനയിച്ചത് പോലും ശിവകുമാറിന്റെ പിന്തുണയിലാണെന്നാണ് ജ്യോതിക പറഞ്ഞത്. ഇത് മാത്രമല്ല താന്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ വീടും കുട്ടികളും മനസിലുണ്ടാവാതെ അതില്‍ മാത്രം ശ്രദ്ധിക്കണമെന്നുള്ള ഉപദേശം തന്നതും ശിവകുമാറാണ്.

താന്‍ അഭിനയിക്കുന്ന സിനിമകളുടെ സംവിധായകരുമായി ശിവകുമാര്‍ സംസാരിക്കും. താന്‍ അഭിനയിച്ച സിനിമകളെ കുറിച്ച് ഇടയ്ക്കിടെ വീമ്പിളക്കുകയും ചെയ്യും. ഇക്കാര്യം ഞാന്‍ തന്നെ വ്യക്തമാക്കണമെന്നുണ്ടായിരുന്നു എന്നുമാണ് ജ്യോതിക ശിവകുമാറിനെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞത്. മുംബൈയിലേക്ക് താമസം മാറിയതിന് കാരണം പ്രായമായ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ വേണ്ടിയാണെന്നും താൽക്കാലികമായുള്ള താമസം മാറ്റം മാത്രമാണിതെന്നും ജ്യോതിക വ്യക്തമാക്കി.

സൂര്യയുടെ കുടുംബത്തിൽ നിന്നും താനൊരുപാട് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മയുമായി തനിക്ക് വലിയ അടുപ്പം ഉണ്ടെന്നും ജ്യോതിക പറഞ്ഞു. കാതൽ ദ കോർ എന്ന സിനിമയിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. ഏറെക്കാലത്തിന് ശേഷം നടി മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് കാതൽ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മികച്ച പ്രക‌ടനം നടി കാഴ്ച വെച്ചു. കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കാതലനെ കാണുന്നെന്ന് അടുത്തിടെ ജ്യോതിക പറഞ്ഞിരുന്നു.  


More in Malayalam

Trending

Recent

To Top