Connect with us

മകന്റെ ആ തീരുമാനത്തിലാണ് ഇങ്ങനെ സംഭവിച്ചത്; സത്യങ്ങൾ വെളുപ്പെടുത്തി ജയറാം..!

Malayalam

മകന്റെ ആ തീരുമാനത്തിലാണ് ഇങ്ങനെ സംഭവിച്ചത്; സത്യങ്ങൾ വെളുപ്പെടുത്തി ജയറാം..!

മകന്റെ ആ തീരുമാനത്തിലാണ് ഇങ്ങനെ സംഭവിച്ചത്; സത്യങ്ങൾ വെളുപ്പെടുത്തി ജയറാം..!

2011ൽ പത്മശ്രീ ബഹുമതിക്കർഹനായ ജയറാം ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയെയാണ് വിവാഹം കഴിച്ചത്. ജയറാമിന് ഒരു തിരിച്ച് വരവ് സാധ്യമല്ലെന്ന് പലരും വിധിയെഴുതി. എന്നാൽ ജയറാം സിനിമകളുടെ പ്രേക്ഷകർക്ക് നടനോടുള്ള ആരാധനയ്ക്ക് അന്നും ഇന്നും മാറ്റം വന്നി‌ട്ടില്ല.

ഒരിടവേളയ്ക്കുശേഷം അബ്രഹാം ഓസ്ലറിലൂടെ ജയറാം വീണ്ടും മലയാള സിനിമയിൽ തരംഗമാകുമ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്ന ഓരോ സിനിമപ്രേമിയും സന്തോഷത്തിലാണ്.  ഇപ്പോഴിതാ മനോരമ ന്യൂസുമായുള്ള അഭിമുഖത്തിൽ തന്റെ കരിയർ ഗ്രാഫിനെക്കുറിച്ച്  ജയറാം പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

1988 തൊട്ട് ഏകദേശം 20 വർഷത്തോളം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പത്മാരാജൻ സർ, ഭരതേട്ടൻ, ഐവി ശശി, സിബി മലയിൽ, കമൽ, രാജസേനൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരാണ് അതിന് കാരണം. ആ വർഷങ്ങൾക്ക് ശേഷമാണ് മാറ്റി ചെയ്യുന്നത്. അതിൽ പരാജയങ്ങൾ സംഭവിച്ചു. കുറേ വർഷം ഒരേ ജോലി ചെയ്യുമ്പോൾ ആർക്കും തെറ്റ് സംഭവിക്കാം. എനിക്കങ്ങനെ കൂടെ ഒരുപാട് പേർ ഇല്ല. അങ്ങനെയില്ലാത്ത ഏക ആൾ മലയാള സിനിമയിൽ ഞാൻ മാത്രമായിരിക്കും. എനിക്ക് മാനേജരില്ല.

കഥ കേൾക്കാനോ ഡേറ്റ് നോക്കാനോ ആരുമില്ല. 35 വർഷമായി ഞാൻ തന്നെയാണ്. എനിക്ക് എന്നും ഒരു നമ്പർ തന്നെയാണ്. അതിലേക്ക് വിളിക്കും, ഞാൻ തന്നെ സംസാരിക്കും. മറ്റ് ഭാഷകളിൽ സിനിമ ചെയ്യുമ്പോൾ മാനേജർ ഇല്ലേയെന്ന് അവരും ചോദിക്കുെമെന്നും ജയറാം വ്യക്തമാക്കി. സിനിമാ കൂട്ടുകെട്ടുകളിൽ പെടാത്തത് നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിന് കാരണമായെന്നും ജയറാം തുറന്ന് പറഞ്ഞു. ഒരു സിനിമ വിജയിച്ചാൽ അതേ ഡയറക്ടറെ എന്നിലേക്ക് കൊണ്ട് വരാനും അതിനുള്ള കഥയും പ്രൊഡ്യൂസറെയും സംഘടിപ്പിക്കേണ്ടതുണ്ട്. കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലാത്ത 20 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇതെല്ലാം ആവശ്യമായി വന്നു. അതിൽ നിന്ന് ഞാൻ പിറകിലേക്ക് പോയി. ഞാനിതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

തന്നിലേക്ക് വരേണ്ട സിനിമകൾ മറ്റ് പലരിലേക്കും പോയെന്നും ജയറാം വ്യക്തമാക്കി. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളിൽ ആ പിആർഒ വർക്കിൽ ഞാനൊരുപാട് പിറകിലേക്ക് പോയി. അങ്ങനെയായിരിക്കാം സിനിമയിൽ നിന്ന് എനിക്ക് വലിയ ഗ്യാപ്പ് വന്നു. ഇവിടെയുള്ള ആളുകൾ കളിയാക്കിക്കൊണ്ട് അവൻ മറ്റ് ഭാഷകളിൽ സൈഡ് റോളും ചെയ്ത് നടക്കുകയാണെന്ന് പറയുന്നവരുണ്ട്. മറ്റൊരു ഭാഷയിൽ പോയി നായകനൊന്നും പറ്റില്ല. അവിടെ സപ്പോർ‌ട്ടിംഗ് റോളേ ചെയ്യാനാകൂ. എന്ന് കരുതി അവർ സപ്പോർട്ടിംഗ് റോളിന് ആളെ വിളിച്ച് കയറ്റുകയല്ല. മറ്റ് ഭാഷകളിൽ പോയി ആ വേഷങ്ങൾ ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

അപ്പോൾ മലയാളത്തിൽ നിന്ന് ലീവെടുക്കുന്നത് നല്ലതാണെന്ന് മകൻ തന്നെയാണ് പറഞ്ഞത്. മലയാളത്തിൽ നല്ലൊരു റീ എൻട്രി വേണമെങ്കിൽ ഇപ്പോൾ മാറി നിന്നോയെന്ന് ഭാര്യയും പറഞ്ഞു. അങ്ങനെ മലയാള സിനിമകൾ വേണ്ടെന്ന് വെച്ചതാണ്. മറ്റ് ഭാഷകളിൽ അച്ഛനായും വില്ലനുമായെല്ലാം ചെയ്തു. ആ റോളുകളെല്ലാം സംതൃപ്തി നൽകിയെന്നും ജയറാം വ്യക്തമാക്കി. അതേസമയം ചിത്രം വൻ വിജയമായതിന് പിന്നാലെ ജയറാം പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഇനി തന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന ചിത്രങ്ങൾ ചെയ്യില്ലെന്ന് തുറന്ന് പറയുകയാണ് ജയറാം.

നൂറ് ശതമാനമല്ല, നൂറ്റിയൻപത് ശതമാനം ഉറപ്പ്. ഇനി എന്റെ ആരാധകരെ ഞാൻ നിരാശപ്പെടുത്തില്ല. ഇപ്പോൾ കിട്ടുന്ന സപ്പോർട്ട് ഒരിക്കലും കൈവിട്ടുകളയുകയില്ല എന്നായിരുന്നു ജയറാമിന്റെ മറുപടി. ഒരു സിനിമക്ക് ആദ്യ ദിവസങ്ങളിൽ ഇനീഷ്യൽ കളക്ഷൻ ഭയങ്കരമായിട്ട് ഉണ്ടാകാം, അതിനു ശേഷം ആ സിനിമ എക്‌സ്ട്രാ ഷോകൾ വച്ച് മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ കുടുംബ പ്രേക്ഷകർ തന്നെ എത്തണം. തീർച്ചയായും ഈ സിനിമയുടെ വിജയം കുടുംബ പ്രേക്ഷകരാണ്. കേരളത്തിലെ തീയേറ്ററുകളിൽ ഞാൻ വിസിറ്റ് ചെയ്തപ്പോൾ എനിക്ക് കുടുംബ പ്രേക്ഷകരുടെ സ്‌നേഹം നേരിട്ട് അനുഭവിക്കാൻ സാധിച്ചു. അത് 35 വർഷം കൊണ്ട് ഞാൻ ഉണ്ടാക്കിയ സമ്പാദ്യമാണ്. അത് ഇനി ഞാൻ മിസ്സാക്കില്ല എന്നും ജയറാം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top