Connect with us

‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’; തൻറെയും സാബുമോൻറെയും പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; രം​ഗത്തെത്തി മഞ്ജു പിള്ള

Actress

‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’; തൻറെയും സാബുമോൻറെയും പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; രം​ഗത്തെത്തി മഞ്ജു പിള്ള

‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’; തൻറെയും സാബുമോൻറെയും പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; രം​ഗത്തെത്തി മഞ്ജു പിള്ള

തൻറെയും സാബുമോൻറെയും പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു പിള്ള. ടെലിവിഷൻ ഷോയുടെ ഷൂട്ടിനിടെ പറഞ്ഞ തമാശക്കഥ വളച്ചൊടിച്ചുവെന്നാണ് നടി പറയുന്നത്.

എത്ര ദൂരം വേണമെങ്കിലും ധൈര്യമായി യാത്രചെയ്യാൻ കൂടെ കൂട്ടാനാകുന്ന സുഹൃത്തും സഹോദരനുമാണ് സാബുമോൻ. ഒരു ട്വി പരിപാടിയിൽ തമാശയ്ക്ക് പറഞ്ഞ കഥ വളച്ചൊടിച്ചാണ് ഈ വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നത്. സാബു ആണ് ഇത് എനിക്ക് അയയച്ചുതന്നത്. ഞങ്ങൾക്ക് ചിരി വന്നു.

‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’ എന്ന് ചോദിച്ചാണ് സാബു ചിരിച്ചത്. അന്ന് ഞാനും സാബുവും കാർത്തിയും ലെ മെറീഡിയൻ ഹോട്ടലിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. സാബുവിന് പാതിരാത്രിയാണ് വിശപ്പു വരുന്നത്. രാത്രിയിൽ വിശന്നുകഴിയുമ്പോൾ എന്നെയും കാർത്തിയെയും വിളിച്ച് എണീപ്പിച്ചു തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോകാമെന്നു പറയും.

എന്നിട്ട് പുലർച്ചെ മൂന്നുമണിയൊക്കെയാകും തിരിച്ച് എത്താൻ. അവൻ നേരത്തെ എന്റെ റൂം എവിടെയാണെന്ന് അന്വേഷിച്ചുവയ്ക്കും. അപ്പോൾ ഞാൻ റീസെപ്‌ഷനിൽ പറയും, ‘എന്റെ റൂം ചോദിച്ചാൽ പറഞ്ഞുകൊടുക്കരുതെന്ന്’. അവൻ നൈറ്റ് ലൈഫ് ആസ്വദിക്കുന്നൊരുത്തൻ ആണ്.
എനിക്ക് രാത്രിയിൽ ഉറക്കം പ്രധാനമാണ്.

അങ്ങനെ ഒരു ദിവസം ഞാൻ റൂം നമ്പർ മാറ്റി പറഞ്ഞു. ഒരു മദാമ്മയുടെ റൂമിൽ പോയി തട്ടി, അവർ ചീത്ത വിളിച്ചു എന്നതായിരുന്നു കഥ എന്നും മഞ്ജു പിള്ള പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തു വരികയും നിരവധി യുവതികൾ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറയുകയും ചെയ്ത വേളയിലാണ് മഞ്ജുവിന്റെ വാക്കുകൾ.

Continue Reading

More in Actress

Trending

Recent

To Top