Connect with us

രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചിൽ ചെയ്യാം; നടൻ പറഞ്ഞിട്ട് പലരും വിളിച്ചു; ആരോപണവുമായി യുവതി

Actor

രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചിൽ ചെയ്യാം; നടൻ പറഞ്ഞിട്ട് പലരും വിളിച്ചു; ആരോപണവുമായി യുവതി

രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചിൽ ചെയ്യാം; നടൻ പറഞ്ഞിട്ട് പലരും വിളിച്ചു; ആരോപണവുമായി യുവതി

നടൻ ഷൈൻ ടോം ചാക്കോയുടെ നിർദ്ദേശ പ്രകാരം പലരും തന്നെ വിളിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്. കൊച്ചിയിലുള്ളവർ ആണ് തന്നെ ഫോണിൽ ബന്ധപ്പെട്ടത്. ചാൻസുണ്ടെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചിൽ ചെയ്യാമെന്നും താത്പര്യമുണ്ടോയെന്ന് ചോദിച്ചു.

ഈ യുവതി തന്നെ സംവിധായകൻ ശ്രീകുമാർ‌ മേനോനും നടൻ ബാബുരാജിനുമെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. കല്യാൺ സിൽക്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്ന് അവസരം വാ​ഗ്ദാനം ചെയ്ത് ശ്രീകുമാർ മേനോൻ തന്നെ പീ ഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി.

കല്യാൺ സിൽക്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ശ്രീകുമാർ മേനോൻ എന്നെ വിളിക്കുന്നത്. ഇദ്ദേഹം പരസ്യ ചിത്രങ്ങൾ ചെയ്യുന്ന ആളെന്ന നിലയിൽ കൺട്രോളർ വഴിയാണ് വിളിച്ചത്. അതിന് ശേഷം പരിചയപ്പെടുകയും കാണുകയും ചെയ്തുവെന്നും നടി പറയുന്നു. തുടർന്നാണ് തന്നെ പീ ഡിപ്പിക്കുന്നത്.

പല സിനിമയിലേക്കും വിളിക്കുമ്പോഴും അഡ്ജസ്റ്റൺമെൻറ് ആണ് ചോദിക്കുന്നത് പല തവണ ഇങ്ങനെ നടന്നപ്പോൾ സിനിമ താൻ ഒഴിവാക്കി. ഓഡിഷന് പോയപ്പോഴും മോശമായ അനുഭവമാണ് ഉണ്ടാതെന്നും നടി പറഞ്ഞു. ഈ നടി തന്നെ ബാബുരാജിനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. അവസരം തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ വരാൻ ആവശ്യപ്പെട്ടു.

തുടർന്ന് വിശ്രമ മുറിയിൽ കയറി വാതിൽ അടച്ച് ലൈം ​ഗികമായി പീ ഡിപ്പിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. നിരവധി പെൺകുട്ടികൾ നടന്റെ കെണിയിൽ വീണുവെന്നും പുറത്ത് പറയാത്തത് ഭയം കാരണമാണ്. പൊലീസിൽ മൊഴി നൽകാൻ തയ്യാറാണെന്നും നടി പറഞ്ഞു. അതേസമയം, മലയാള സിനിമയിലെ മറ്റ് ചില താരങ്ങൾക്കെതിരെയും പരാതി വന്നി്ടടുണ്ട്.

രഞ്ജിത്ത്, സിദ്ദിഖ് എന്നിവർക്ക് പിന്നാലെ മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. നടി മിനു മുനീർ ആണ് ഇവർക്കെതിരെ ആരോപണം ഉന്നയിച്ചത്. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയും ഇവർ വെളിപ്പെടുത്തൽ നടത്തി.

Continue Reading
You may also like...

More in Actor

Trending