Malayalam
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം; തെറ്റ് ചെയ്തുവെന്ന് ആരോപിക്കപ്പെടുകയാണെങ്കിൽ ക്ഷമയോടുകൂടി കാത്തിരിക്കണം; പ്രതികരിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്!!
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം; തെറ്റ് ചെയ്തുവെന്ന് ആരോപിക്കപ്പെടുകയാണെങ്കിൽ ക്ഷമയോടുകൂടി കാത്തിരിക്കണം; പ്രതികരിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്!!
By
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകൾ രംഗത്തെത്തുകയാണ്. ഒപ്പം പല പ്രമുഖരുടെയും മുഖംമൂടികളും അഴിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ആരോപണങ്ങൾകൊണ്ട് ഒരാളെ ക്രൂശിക്കാൻ എളുപ്പമാണ്. തെറ്റ് തെളിയുന്നതുവരെ പിന്തുണയ്ക്കില്ലെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. എന്നാൽ തെറ്റ് ചെയ്തുവെന്ന് ആരോപിക്കപ്പെടുകയാണെങ്കിൽ ക്ഷമയോടുകൂടി കാത്തിരിക്കണം. ആരോപണങ്ങൾ ഒരു കുടുംബത്തെ മാത്രമല്ല ബാധിക്കുന്നത്. വെറുതെ ആരെയും ക്രൂശിക്കരുത്. എനിക്കെതിരെ ക്രിക്കറ്റിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് തിരിച്ചു വരാൻ രണ്ടര വർഷം എടുത്തു’ ശ്രീശാന്ത് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി താരങ്ങളാണ് പ്രമുഖ നടന്മാർക്കെതിരെ ആരോപണമുന്നറിയിച്ച് രംഗത്ത് വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ ഭാഗമായി നടൻ സിദ്ദിഖും, സംവിധായകൻ രഞ്ജിത്തും രാജിവയ്ക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾക്കെല്ലാം പിന്നാലെ പ്രമുഖ നടന്മാർക്കെതിരെ പീഡന ആരോപണവുമായി രംഗത്ത് എത്താതിരിക്കുകയാണ് നടി മിനു .
മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. അഡ്വ.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയും ആരോപണമുണ്ട്. മുകേഷും, ജയസൂര്യയും ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു.
കലണ്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് മുകേഷ് കടന്നുപിടിച്ചു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. ജയസൂര്യയുടെ മോശം പെരുമാറ്റം ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിൽ. നിഷേധിച്ചതോടെ അവസരങ്ങൾ നഷ്ടപ്പെട്ടു. അമ്മയിലെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. ഇവർക്കെതിരെ സംഘടനയ്ക്ക് പരാതി നൽകുമെന്നും നടി പറയുന്നു.
2013ലാണ് ദുരനുഭവം ഉണ്ടായത്. അഡ്ജസ്റ്റ്മെൻ്റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. ഫേസ് ബുക്ക് പേജിലൂടെയാണ് നടി ആരോപണമുന്നയിച്ചിരിക്കുന്നത്.
സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായി എന്നും മിനു പറയുന്നു. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അധിക്ഷേപത്തിനെതിരെ താന്‍ സംസാരിച്ചിരുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കുണ്ടായ മാനസികാഘാതത്തിനും വിഷമങ്ങള്‍ക്കും ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മിനു ആവശ്യപ്പെടുന്നു.
ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീര്‍ ആരോപിച്ചു. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്.
‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്.
മണിയന്‍ പിള്ളരാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു ആരോപിച്ചു.
അതേ സമയം സംവിധായകൻ കതകിൽ മുട്ടിയതും പ്രതിഫലം പോലും തരാതെ വഞ്ചിച്ചതും കാട്ടി പരാതി നൽകിയിട്ടും അമ്മ നേതൃത്വം ഇടപെടാതിരുന്നതിനെക്കുറിച്ചുമുള്ള ദുരനുഭവങ്ങള്‍ വിവരിച്ചുള്ള നടിയുടെ ഇ-മെയിൽ ഒരു മാധ്യമത്തിന് ലഭിച്ചു. 2006 ൽ ഒരു സംവിധായകൻ നിരന്തരം കതകിൽ മുട്ടിയപ്പോൾ മറ്റൊരു മുറിയിലേക്ക് താമസം മാറിയാണ് രക്ഷപ്പെട്ടതെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ നടി ആരോപിക്കുന്നത്.
മറ്റു സിനിമകളിൽ പ്രതിഫലം നൽകാതെ വഞ്ചിച്ചതും സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവവും ചൂണ്ടികാണിച്ച് 2018ൽ അമ്മ സംഘടനയ്ക്ക് പരാതി നല്‍കിയിട്ടും പ്രതികരണമോ നടപടിയോ ഉണ്ടായില്ലെന്നും അമ്മ അംഗമായ തനിക്ക് നിതീ നിഷേധിക്കപ്പെട്ടുവെന്നും നടി വ്യക്തമാക്കി.
വൈകുന്ന നീതി നീതി നിഷേധത്തിന് തുല്യമാണെന്നും നടി ഇ-മെയിലില്‍ പറയുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ പുതിയ മെയിൽ അയച്ചിട്ടും ഇതുവരെ മറുപടിയില്ലെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അമ്മയ്ക്കുള്ളിലെ നീതി നിഷേധത്തെ കുറിച്ചാണ് നടി ഇമെയിലില്‍ വിശദീകരിക്കുന്നത്.2006ലാണ് രാത്രിയിൽ കതകിൽ മുട്ടിയുള്ള സംവിധായകന്‍റെ പെരുമാറ്റമുണ്ടായത്.
ഇത് നാല് ദിവസത്തോളം തുടർന്നുവെന്നും പിന്നീട് സ്വന്തം അമ്മയെ വിവരമറിയിച്ച് റൂം മാറുകയായിരുന്നുവെന്നും നടി പറയുന്നു.ഈ സംഭവത്തിന് പിന്നാലെ സിനിമയിൽ തന്റെ ഡയലോഗുകളും സീനുകളും സംവിധായകൻ വെട്ടിക്കുറച്ചു. അന്ന് പരാതി പറയാൻ അമ്മയ്ക്ക് സംവിധാനമില്ലായിരുന്നു.
പല പ്രൊഡക്ഷൻ കൺട്രോളർമാരും സിനിമയ്ക്ക് വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നാണ്. ഇടയ്ക്ക് സിനിമയിൽ പ്രതിഫലം തരാത്ത വിഷയം പറഞ്ഞപ്പോൾ അമ്മ സെക്രട്ടറി പറഞ്ഞത് പ്രശ്നമാക്കേണ്ടെന്നും കരിയറിനെ ബാധിക്കുമെന്നുമായിരുന്നു. ഇപ്പോഴും പല സിനിമകളിലും പ്രതിഫലം കിട്ടാനുണ്ട്.
പ്രശ്നങ്ങളുയർന്നാൽ അത് ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നത്. ഇതിനാൽ പലർക്കും നീതി ലഭിക്കുന്നില്ല. 2018ൽ അയച്ച മെയിലിന് പുറമെ ആഗസ്ത് 20ന് വീണ്ടും മെയിലയച്ചിട്ടുണ്ട് നടി വ്യക്തമാക്കി. അമ്മ ജനറൽ ബോഡിക്കും പ്രസിഡന്റിനുമാണ് നടി പുതിയ മെയിൽ അയച്ചിരിക്കുന്നത്.
ശക്തരോടൊപ്പം ചേർന്ന് നിന്ന് ദുർബലരെ സമ്മർദത്തിലാക്കാനല്ല അമ്മ സംഘടനയെന്നും നടി തുറന്നടിച്ചു. വിശ്വസ്തതയോടെ, അസ്വസ്ഥയായ അംഗം എന്നു പറഞ്ഞാണ് മെയിൽ അവസാനിപ്പിച്ചിരിക്കുന്നത്. ഒന്നിനും ഇപ്പോഴും മറുപടിയില്ല. ഒരു ഘട്ടത്തിൽ പോലും പോസിറ്റീവ് ആയ ഇടപെടലുണ്ടായില്ലെന്ന് നടി പറഞ്ഞു.