Social Media
ശ്രീകൃഷ്ണ ജയന്തിക്ക് കുട്ടിക്കാല ചിത്രം പങ്കു വച്ച് താര സുന്ദരി !
ശ്രീകൃഷ്ണ ജയന്തിക്ക് കുട്ടിക്കാല ചിത്രം പങ്കു വച്ച് താര സുന്ദരി !
By
Published on
കൃഷ്ണന്റെ ജന്മാഷ്ടമി ദിനത്തിൽ ആശംസകളും ചിത്രങ്ങളുമൊക്കെയായി താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഭാവന രാധയായി ഒരുങ്ങി കുഞ്ഞിക്കണ്ണന്മാരുമായി എത്തി . ഭാരതാംബയായി ഇത്തവണയും അനുശ്രീ ഉണ്ടായിരുന്നു. തനറെ ചെറുപ്പകാലത്തെ ചിത്രമാണ് മഞ്ജിമ മോഹൻ പങ്കു വച്ചിരിക്കുന്നത് .
വളരെ ക്യൂട്ട് ആണെന്ന് ആരാധകർ ചിത്രത്തിന് കമന്റും നൽകുന്നുണ്ട്. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തമിഴിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി മഞ്ജിമ മോഹൻ. ഇപ്പോൾ സംസം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
ബാലതാരമായാണ് മഞ്ജിമ മോഹൻ മലയാളികൾക്കിടയിലേക്കെത്തുന്നത്. പ്രിയം എന്ന സിനിമയിലൂടെയാണ് മഞ്ജിമയെ മലയാളികൾ ഓർത്തിരിക്കുന്നത്. തമിഴില്‍ കൈനിറയെ ചിത്രങ്ങളാണിന്ന് മഞ്ജിമക്ക്.
manjima childhood photo
Continue Reading
You may also like...
Related Topics:Featured, Manjima Mohan
