Actor
ഞാൻ ഇപ്പോൾ ചികിത്സയിലാണ്, ഓപ്പറേഷൻ കഴിഞ്ഞ് വരികയാണ്. 15 സ്റ്റിച്ച് ഉണ്ട്, പൈസ തട്ടാൻ നോക്കിയവരും, അവസരങ്ങൾ ലഭിക്കാത്തവരും ആരോപണങ്ങളുമായി വരും; പ്രതികരണവുമായി മണിയൻ പിള്ള രാജു
ഞാൻ ഇപ്പോൾ ചികിത്സയിലാണ്, ഓപ്പറേഷൻ കഴിഞ്ഞ് വരികയാണ്. 15 സ്റ്റിച്ച് ഉണ്ട്, പൈസ തട്ടാൻ നോക്കിയവരും, അവസരങ്ങൾ ലഭിക്കാത്തവരും ആരോപണങ്ങളുമായി വരും; പ്രതികരണവുമായി മണിയൻ പിള്ള രാജു
മണിയൻ പിള്ള രാജു തന്നോട് മോശമായി പെരുമാറിയെന്ന നടി മിനു മുനീരിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി മണിയൻപിള്ള രാജു. ഞാൻ ഇപ്പോൾ മിംസിൽ ചികിത്സയിലാണ്. ഓപ്പറേഷൻ കഴിഞ്ഞ് വരികയാണ്. 15 സ്റ്റിച്ച് ഇട്ടിട്ടുണ്ട്. പൈസ തട്ടാൻ നോക്കിയവരും, അവസരങ്ങൾ ലഭിക്കാത്തവരും ആരോപണങ്ങളുമായി വരും.
പക്ഷേ ഇതിനൊരു അന്വേഷണം ആവശ്യമാണ്. ഡബ്ല്യൂസിസി പറഞ്ഞത് കൃത്യമായ കാര്യം തന്നെയാണ്. അന്വേഷണം വരട്ടെ. തെറ്റു ചെയ്യാത്തവരെ പോലും ഇതിൽപെടുത്തുന്ന സാഹചര്യമുണ്ട്. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിട്ടുണ്ട്. കുറ്റക്കാർ ആരാണെന്ന് തെളിയട്ടെ.
നമുക്ക് ഇഷ്ടമുള്ള ഒരാളല്ലേ ഉമ്മൻ ചാണ്ടി സർ. അദ്ദേഹത്തെ കുറിച്ച് വരെ എന്തെല്ലാം വന്നു. കളളപ്പരാതിക്കാരെയും നോക്കണം, അല്ലാതെ തെറ്റുകാരയാവരെയും ശിക്ഷിക്കണം. ഞാൻ തെറ്റുകാരനാണെങ്കിൽ എന്നെയും ശിക്ഷിക്കണം. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ മിനു മുനീറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ ഏതോ ചെറിയ വേഷമാണ് ചെയ്തിരിക്കുന്നത്. അല്ലാതെ അവരെ പരിചയം ഇല്ല.
അതേസമയം, മണിയൻപിള്ള രാജുവിന് പുറമേ ഇടവേള ബാബു, മുകേഷ്, ജയസൂര്യ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺഡ്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയും മിനു ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2013ലാണ് ദുരനുഭവം ഉണ്ടായത് ശാരീരികമായും മാനസികമായുമായി ഉപദ്രവിച്ചെന്നാണ് ആരോപണം.
നടനും നിർമ്മാതാവുമായ മണിയണ പിള്ള രാജുവും മോശമായി എന്നോട് സംസാരിച്ചു. തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ സ്വകാര്യമായ കാര്യങ്ങൾ ചോദിച്ചു. ആഷിഖ് അബു ചിത്രം ഡാ തടിയയുടെ ചിത്രീകരണത്തിനിടയിലും മണിയൻപിള്ള രാജു തന്നെ മോശം ഉദ്ദേശത്തോടെ സമീപിച്ചു. മണിയൻപിള്ള രാജു എന്റെ ഡോറിൽ തട്ടി. തുറക്കാതിരുന്നതിനാൽ പിറ്റേ ദിവസം സെറ്റിൽ വെച്ച് ദേഷ്യപ്പെട്ടുവെന്നും മിനു വ്യക്തമാക്കി.
മിനുവിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ നടി ഗായത്രി വർഷയും മിനുവിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് രംഗത്തെത്തിയിരുന്നു. അന്ന് തങ്ങൾ ഒരുമിച്ചാണ് അഭിനയിച്ചതെന്നും എപ്പോഴും സന്തോഷമായി ഹാപ്പിയായി നടക്കുന്ന മിനും അന്ന് വളരെയധികം കരഞ്ഞിരുന്നുവെന്നും കാര്യം തിരക്കിയപ്പോൾ മണിയൻ പിള്ള രാജുവിൽ നിന്ന് നേരിടേണ്ടി വന്നതിനെ കുറിച്ചെല്ലാം പറഞ്ഞുവെന്നാണ് ഗായത്രി പറഞ്ഞത്.
