Malayalam
കഥ കേൾക്കണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ദേഹത്ത് സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു, പുറത്ത് പറയാതിരിക്കാൻ പതിനായിരം രൂപയും അയച്ചു നൽകി; ആരോപണവുമായി യുവതി
കഥ കേൾക്കണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ദേഹത്ത് സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു, പുറത്ത് പറയാതിരിക്കാൻ പതിനായിരം രൂപയും അയച്ചു നൽകി; ആരോപണവുമായി യുവതി
പ്രശസ്ത സംവിധായകൻ വികെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി കഥാകൃത്ത് ആയ യുവതി. കഥ കേൾക്കണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ വാക്കുകൾ ഇങ്ങനെ;
രണ്ട് വർഷം മുമ്പ് സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വികെ പ്രകാശ് എന്ന സംവിധിയാകനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോൾ ഇഷ്ടമായെന്നും കൊല്ലത്തേയ്ക്ക് വരാനും പറഞ്ഞു. സിനിമയാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിക്കുന്നത്. കൊല്ലത്ത് ഒരു ഹോട്ടലിൽ അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു. എന്റെ മുറിയിൽ വന്ന് കഥ പറയാന‍്‍ എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ കഥ പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോൾ അത് നിർത്താൻ പറഞ്ഞു. തുടർന്ന് എനിക്ക് മദ്യം ഓഫർ ചെയ്തു. കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോൾ നമുക്ക് അഭിനയത്തിലേയ്ക്ക് കടക്കാമെന്ന് പറഞ്ഞ്, ഇന്റിമേറ്റായും വൾഗറായിട്ടും അഭിനയിക്കേണ്ട സീൻ തന്നു. എനിക്ക് അഭിനയത്തോട് താൽപര്യമില്ലെന്നും എന്റെ കഥ സിനിമയാക്കാനാണ് താൽപര്യമെന്നും പറഞ്ഞപ്പോൾ അഭിനയിക്കാൻ പറ്റുമെന്ന് പറഞ്ഞ് നിർബന്ധിച്ചു.
എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാൻ ചെയ്ത് കാണിച്ചു തരാമെന്നും അതുപോലെ ചെയ്താൽ മതിയെന്നും പറഞ്ഞ് കിടക്കയിലേക്ക് കിടത്തി ദേഹത്ത് സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കഥ കേൾക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോൾ തന്നെ എനിക്ക് തോന്നി. സർ മുറിയിലേക്ക് പൊക്കോളൂ, കൊച്ചിയിലേക്ക് വരുമ്പോൾ ഞാൻ വന്ന് കഥ പറയാമെന്നും അദ്ദേഹത്തോട് പറഞ്ഞു.
അയാൾ മുറിയിൽ നിന്നും പോയപ്പോൾ തന്നെ ഹോട്ടലിൽ നിന്ന് ഇറങ്ങുകയും ഓട്ടോ പിടിച്ച് ഞാൻ തിരിച്ച് പോകുകയും ചെയ്തു. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ അയാളുടെ കുറേ മിസ്ഡ് കോളുണ്ടായിരുന്നു. തിരിച്ചു വിളിച്ചപ്പോൾ ക്ഷമിക്കണമെന്ന് പറഞ്ഞു. ഇത് ആരോടും പറയരുതെന്നും എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ തരാമെന്നും പറഞ്ഞു.
തുടർന്ന് പതിനായിരം രൂപ അയച്ചു നൽകി. ഇല്ല സർ കുഴപ്പമില്ലെന്ന് പറഞ്ഞ് ഞാനത് ക്ലോസ് ചെയ്തു. പതിനായിരം രൂപ അയച്ചു തന്നു. അതവിടെ ക്ലോസ് ചെയ്തു. അതിന് ശേഷം ഒരു ബന്ധവും ഉണ്ടായില്ല. എന്നാൽ പിണറായി വിജയൻ സഖാവ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ മുന്നോട്ട് വരുന്നത്.
ഇപ്പോൾ ഒരുപാട് പേർ മുന്നോട്ട് വരികയും സർക്കാർ പിന്തുണക്കുകയും ചെയ്തതിനാലാണ് തുറന്ന് പറയാൻ ധൈര്യം ലഭിച്ചത്. സിനിമാ മേഖലയിൽ ഇനി വരുന്ന ആർക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത് എന്നും യുവതി പറഞ്ഞു. മാത്രമല്ല, സിനിമാ മേഖലയുമായി ഇപ്പോൾ ഒരു ബന്ധമില്ലെന്നും യുവതി കൂട്ടിച്ചേർത്തു.