Connect with us

മഞ്ജുവിന്റെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയും;ഒറ്റയ്ക്ക് സ്ട്രോങ്ങായിട്ട് ജീവിക്കുന്നയാൾ ; മണിയൻപിള്ള രാജു പറയുന്നു

Movies

മഞ്ജുവിന്റെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയും;ഒറ്റയ്ക്ക് സ്ട്രോങ്ങായിട്ട് ജീവിക്കുന്നയാൾ ; മണിയൻപിള്ള രാജു പറയുന്നു

മഞ്ജുവിന്റെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയും;ഒറ്റയ്ക്ക് സ്ട്രോങ്ങായിട്ട് ജീവിക്കുന്നയാൾ ; മണിയൻപിള്ള രാജു പറയുന്നു

മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ സുധീർ കുമാർ എന്ന സ്വന്തം പേരിനേക്കാൾ മണിയൻപിള്ള രാജു എന്നറിയപ്പെടുന്ന നടൻ. രാജു എന്ന് വിളിക്കാമെങ്കിലും, മണിയൻപിള്ള എന്നല്ലാതെ ആരും ആ പേര് പറയാറില്ല. സിനിമയിൽ ഒട്ടേറെ അനുഭവസമ്പത്തുള്ള നടൻ കൂടിയാണ് അദ്ദേഹം. നടനായും നിര്‍മാതാവായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം.

വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് മണിയൻപിള്ള രാജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ക്യാരക്ടർ വേഷങ്ങളിലൂടെയും തിളങ്ങി. അങ്ങനെ കഴിഞ്ഞ 45 വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹം.

സിനിമയ്ക്ക് അകത്തും പുറത്തുമെല്ലാം ഒരുപാട് സൗഹൃദങ്ങൾ സൂക്ഷിക്കുന്ന നടനാണ് മണിയൻപിള്ള രാജു. മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉള്ളത്. അതുപോലെ നടിമാരിലും നല്ല സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മഞ്ജു വാര്യർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ച് മനസുതുറന്നിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

എന്റെ സിനിമയിലെ ഏറ്റവും നല്ല സുഹൃത്ത് മഞ്ജുവാണ്. ചിലരെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നമ്മൾ ഭയങ്കരമായി ഇഷ്ടപ്പെടില്ലേ അതുപോലെയാണ് മഞ്ജു. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. മഞ്ജു ആറാംതമ്പുരാനിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ സൈഡിലൊക്കെ പോയി നിന്ന് നോക്കും. മുഖത്ത് മിന്നി മായുന്ന എക്‌സ്‌പ്രെഷനുകൾ കാണാന്‍. അതിഗംഭീര ആര്‍ട്ടിസ്റ്റാണ്. ആ ആരാധന ഒരു പ്രണയം പോലെയാണ്.

അവരുടെ കഴിവിനെ ബഹുമാനിക്കുന്നതാണ്’,’അന്ന് തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. മഞ്ജു വിളിക്കും, ഞാനും വിളിക്കും. എറണാകുളത്ത് ആണെങ്കിൽ ഇടയ്ക്ക് വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാനൊക്കെ പുറത്തു പോകും. പുറംരാജ്യങ്ങളിൽ പോയാലും വിളിക്കും. ഞാൻ മഞ്ജുവിന്റെ കാര്യത്തിൽ ഒരു കെയറിങ് എപ്പോഴും കൊടുക്കാറുണ്ട്. സാധാരണ എല്ലാ നടിമാരുടെയും കൂടെ ടച്ചപ്പ്, മേക്കപ്പ് എന്നൊക്കെ പറഞ്ഞു പതിനാറുപേർ ഉണ്ടാകും. മഞ്ജു ഒറ്റയ്ക്കാണ് വരുന്നത്’,’ഏത് രാജ്യത്ത് ഷൂട്ടിങ്ങിനു പോയാലും കേരളത്തിലായാലും മഞ്ജുവിന്റെ കൂടെ ഒരു അസിസ്റ്റന്റും ഉണ്ടാവില്ല.

വണ്ടിയിൽ നിന്നിറങ്ങി സ്വയം പെട്ടി എടുത്തോണ്ട് പോകും, അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിലെ പയ്യന്മാർ വന്നു ഹെല്പ് ചെയ്‌താൽ ചെയ്തു. സ്വന്തം വസ്ത്രങ്ങൾ നനയ്ക്കുന്നതും അടുക്കുന്നതും എല്ലാം മഞ്ജു ഒറ്റയ്ക്കാണ്. അങ്ങനെ വേറെയാരും ഇല്ല, ഒറ്റയ്ക്ക് സ്ട്രോങ്ങായിട്ട് ജീവിക്കുന്നയാൾ,’ മണിയൻപിള്ള രാജു പറഞ്ഞു.


ഇപ്പോഴും നല്ല സൗഹൃദമാണ്. ഇടയ്ക്കൊക്കെ ഏതെങ്കിലും പടം വരുമ്പോൾ എന്നെ വിളിക്കും. അഭിനയിക്കാൻ പോകുവാണ്, എല്ലാ അനുഗ്രഹവും വേണമെന്ന് പറയും. അവർ കാണിക്കുന്ന സ്നേഹം കാണുമ്പോൾ കണ്ണ് നിറയും. തിരുവനന്തപുരത്തു വന്നാൽ എന്റെ വീട്ടിൽ വരും, ഞാനും വൈഫും അങ്ങോട്ടും പോകാറുണ്ട്. അവരുടെ കൂടെയുള്ള എല്ലാ നിമിഷവും നല്ല ഓർമ്മകളാണ്’,സിനിമയിൽ സൗഹൃദങ്ങൾ സെറ്റിടുന്ന ഒരുപാടുപേരുണ്ട്‌, കാണുമ്പോൾ മാത്രം വളരെ സ്നേഹം കാണിക്കുന്നവർ അത് സെറ്റാണ്‌ എന്ന് അപ്പോൾ തന്നെ മനസിലാവും. മഞ്ജു നല്ല ജനുവിനായിട്ട് സ്നേഹിക്കുന്ന ആളാണ്. മഞ്ജുവിന്റെ ടാലന്റ് ഭയങ്കര പ്രശംസനീയമാണ്’, മണിയൻപിള്ള രാജു പറഞ്ഞു. ഷോയിൽ വീഡിയോയിലൂടെ എത്തിയ മഞ്ജു മണിയൻപിള്ള രാജുവിനെ കുറിച്ചും വാചാലയാവുകയുണ്ടായി.

‘എല്ലാ കാലത്തും, അതിപ്പോൾ ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണെങ്കിലും അല്ലാതെയിരുന്നപ്പോഴും ഇടയ്ക്കിടയ്ക്ക് വിളിക്കുകയും അന്വേഷിക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു രാജുവേട്ടൻ. പൊതുഇടങ്ങളിൽ വെച്ച് കണ്ടുമുട്ടിയാൽ പോലും ഞാൻ ഭക്ഷണം കഴിച്ചോ ഇന്ന് ഉറപ്പിക്കിയിട്ടേ അദ്ദേഹം എന്നെ വിടാറുള്ളു. ഒരുപാട് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നല്ല ഓർമ്മകൾ എനിക്ക് രാജുവേട്ടനുമായിട്ടുണ്ട്’, എന്നാണ് മഞ്ജു പറഞ്ഞത്.

More in Movies

Trending