Connect with us

എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല; ക്യാന്‍സര്‍ ദിനങ്ങളെ കുറിച്ച് മനീഷ കൊയ്‌രാള

Actress

എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല; ക്യാന്‍സര്‍ ദിനങ്ങളെ കുറിച്ച് മനീഷ കൊയ്‌രാള

എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല; ക്യാന്‍സര്‍ ദിനങ്ങളെ കുറിച്ച് മനീഷ കൊയ്‌രാള

കാന്‍സറിനോടുള്ള പോരാട്ടം ജീവിതത്തില്‍ പലതും പഠിപ്പിച്ചെന്ന് നടി മനീഷ കൊയ്‌രാള. അടുത്ത പല സുഹൃത്തുക്കളും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്നും കാന്‍സര്‍ പോരാട്ടത്തിന് തനിക്ക് ബലമേകിയത് കുടുംബാംഗങ്ങള്‍ മാത്രമാണെന്നും അഭിമുഖത്തില്‍ പറഞ്ഞു. കാന്‍സര്‍ പോരാട്ടത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും എങ്ങനെ സഹായിച്ചുവെന്ന ചോദ്യത്തിനായിരുന്നു മറുപടി.

‘ഇതൊരു യാത്രയും പഠനാനുഭവവുമാണ്. മുമ്പ് എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഒരുമിച്ച് പാര്‍ട്ടി നടത്തുകയും യാത്രകളില്‍ ഒപ്പുമുണ്ടായിരുന്നവര്‍ എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല. ആരുടേയും വേദനക്കൊപ്പം നില്‍ക്കാന്‍ ആളുകള്‍ക്ക് കഴിവില്ല.

വേദന അനുഭവപ്പെടാതിരിക്കാന്‍ പല വഴികള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വേദനയില്‍ നിന്ന് രക്ഷപ്പെടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് മനുഷ്യന്റെ സ്വഭാവമാണ്. ഞാന്‍ വളരെ ഏകാന്തത അനുഭവിച്ചു. ആ സമയത്ത് കുടുംബം മാത്രമാണ് എനിക്കൊപ്പമുള്ളതെന്ന് ഞാന്‍ മനസ്സിലാക്കി.

എനിക്കും ഒരു വലിയൊരു കുടുംബമുണ്ട്. എന്നാല്‍ ഇവര്‍ ആരും ആ സമയം എനിക്കൊപ്പമുണ്ടായിരുന്നില്ല. എല്ലാവരും സമ്പന്നരാണ്. എന്നാല്‍ ആരൊക്കെ എന്നെ വിട്ടുപോയാലും അച്ഛനും അമ്മയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും എനിക്കൊപ്പമുണ്ടാകുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇനി എന്തുതന്നെയായലും എന്റെ കുടുംബത്തിനാണ് എന്റെ പ്രഥമ പരിഗണന. കാരണം അവരാണ് എന്റെ ജീവിതത്തിലേക്ക് ആദ്യം വന്നത് മനീഷ കൂട്ടിച്ചേര്‍ത്തു

2012ലാണ് മനീഷക്ക് അണ്ഡാശയ അര്‍ബുദം സ്ഥിരീകരിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് നാളുകള്‍ എണ്ണിക്കഴിയുന്ന പോലെയായിരുന്നു തനിക്ക് കാന്‍സര്‍ കാലഘട്ടമെന്ന് നടി മനീഷ കൊയ്രാള മുമ്പൊരില്‍ പറഞ്ഞുരുന്നു. ജീവിതത്തെ കുറിച്ച് സ്വപ്നം കാണാന്‍ പോലും തനിക്ക് ഭയമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

കാന്‍സറിനെയും രോഗങ്ങളെയും അതിജീവിച്ച താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ വെബ് സീരിസ് ‘ഹീരാമണ്ഡി’യാണ് മനീഷ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

More in Actress

Trending

Recent

To Top