Connect with us

ഈ യാത്ര കടുപ്പമാണെന്ന് അറിയാം, പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്; അർബുദത്തെ തോൽപ്പിച്ച നടി മനീഷ കൊയ്‌രാള പറയുന്നു; ഇതൊക്കെയാണ് വായിക്കേണ്ടത്!

Malayalam

ഈ യാത്ര കടുപ്പമാണെന്ന് അറിയാം, പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്; അർബുദത്തെ തോൽപ്പിച്ച നടി മനീഷ കൊയ്‌രാള പറയുന്നു; ഇതൊക്കെയാണ് വായിക്കേണ്ടത്!

ഈ യാത്ര കടുപ്പമാണെന്ന് അറിയാം, പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്; അർബുദത്തെ തോൽപ്പിച്ച നടി മനീഷ കൊയ്‌രാള പറയുന്നു; ഇതൊക്കെയാണ് വായിക്കേണ്ടത്!

അഭ്രപാളിയില്‍ തന്റേതായ ഇടം നേടിയെടുത്ത നായിക. രാഷ്ട്രീയ കുടുംബത്തിൽ നിന്നും അഭിനയ ലോകത്തേക്ക് ചുവടുവച്ച് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരെ കണ്ടെത്തിയ താരസുന്ദരിയാണ് മനീഷ കൊയ്‌രാള .

മനീഷ തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളും പ്രേക്ഷകരോട് പങ്കുവച്ചിട്ടുണ്ട് . 2012 ൽ നടിയ്ക്ക് അണ്ഡാശയ ക്യാൻസർ സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തിയ്ക്ക് ശേഷം തന്റ അതിജീവന കഥ പ്രചോദനമായി ആരാധകർക്കിടയിൽ ചർച്ച ആവുകയും ചെയ്തിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മനീഷയുടെ ഒരു കുറിപ്പാണ്.

ആശുപത്രിവാസത്തെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു മനീഷ കുറിപ്പ് പങ്കുവച്ചത് . അർബുദ ചികിത്സയെന്ന കഠിനപാതയിലൂടെ കടന്നുപോവുന്നവർക്ക് ഒരുപാട് സ്നേഹവും വിജയവും നേരുന്നു എന്നാണ് താരം പറയുന്നത്.

ദേശീയ അർബുദ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ചാണ് മനീഷ ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മനീഷ കുറിച്ച വാക്കുകൾ വായിക്കാം … ക്യാൻസർ ചികിത്സയെന്ന കഠിനപാതയിലൂടെ കടന്നുപോവുന്നവർക്ക് ഒരുപാട് സ്നേഹവും വിജയവും ആശംസിക്കുന്നു എന്നു പറഞ്ഞാണ് മനീഷ കുറിപ്പ് ആരംഭിക്കുന്നത്. ഈ യാത്ര കടുപ്പമാണെന്ന് അറിയാം. പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്. അർബുദത്തിന് മുന്നിൽ കീഴടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം അതിനെ അതിജീവിച്ചവർക്കൊപ്പം ആഘോഷിക്കാനും ആ​ഗ്രഹിക്കുന്നു- മനീഷ കുറിച്ചു.

കാൻസറിനെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു. പ്രതീക്ഷകൾ നിറച്ച കഥകൾ വീണ്ടും വീണ്ടും പറഞ്ഞ് ബോധവത്കരിക്കേണ്ടതുണ്ട്. അവനവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടേയും ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്നും മനീഷ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചു.

മനീഷയുടെ കുറിപ്പും ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിത്തുന്നത്. അർബുദത്തോട് പൊരുതി ജയിച്ച മനീഷ ‘ഹീൽഡ്: ഹൗ കാൻസർ ഗേവ് മി എ ന്യൂ ലൈഫ്’ എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. ശാപമല്ല മറിച്ച് തന്റെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ സമ്മാനം എന്ന നിലയിലാണ് അർബുദത്തെ പുസ്തകത്തിലൂടെ വായനക്കാരുടെ മുന്നിൽ നടി അവതരിപ്പിച്ചത്. കൂടാതെ ജീവിതം നൽകിയ രണ്ടാം അവസരത്തിനു നന്ദിയുണ്ട്. അത്ഭുതകരവും സന്തോഷകരവുമായ ജീവിതം നയിക്കാനുള്ള അവസരമാണിത്. അസുഖ കിടക്കയിൽ നിന്ന് എഴുന്നേറ്റ് അധികം വൈകാതെ നേപ്പാളിലെ മഞ്ഞുമലകൾ ആസ്വദിക്കാൻ പോയ ചിത്രം പങ്കുവച്ചുകൊണ്ട് മനീഷ കുറിച്ച വരികളാണിത്.

2012ലാണ് മനീഷയ്ക്ക് അണ്ഡാശയ ക്യാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. അതിന് ശേഷം ചികിത്സയില്‍ തന്നെയായിരുന്നു താരം. ചികിത്സയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രോഗം പൂര്‍ണ്ണമായി ഭേദമായി തിരികെ എത്തുകയായിരുന്നു. ക്യാൻസർ മനസ്സിനെ കൂടുതൽ തെളിച്ചമുള്ളതാക്കിയെന്നും , കാഴ്ചപ്പാടിനെ കൂടുതൽ മൂർച്ചയുള്ളതാക്കിയെന്നുമാണ് മനീഷ രോഗമുക്തിയ്ക്ക് ശേഷം പറഞ്ഞത്. മറ്റുള്ളവർക്ക് ആത്മവിശ്വാസം നൽകുന്ന നിരവധി പേസ്റ്റുകളാണ് താര സുന്ദരി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റലൂടെ പങ്കുവെയ്ക്കുന്നത്. കൂടാതെ രോഗത്തോട് പൊരുതുമ്പോള്‍ തന്നെ ആഘോഷിച്ച സിനിമ മേഖലയില്‍ നിന്നും ആരും ഒപ്പം ഉണ്ടായിരുന്നില്ലെന്നു മനീഷ വെളിപ്പെടുത്തിയിരുന്നു.

നേപ്പാളി സിനിമയിലൂടെയാണ് മനീഷ തന്റെ സിമനിമ ജീവിതം ആരംഭിക്കുന്നത്. 1991 ആയിരുന്നു ബോളിവുഡ് അരങ്ങേറ്റം. എന്നാൽ തുടക്ക കാലത്തെ സിനിമകൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നടിയുടെ കരിയർ മാറ്റിയത് 1995 ൽ പുറത്ത് ഇറങ്ങിയ മണിരത്നം ചിത്രമായ ബോംബെ ആണ്. ഇന്നും പ്രേക്ഷകരുടെയിൽ ബോംബെയും അതിലെ ഗാനങ്ങളുമൊക്കെ ചർച്ചയാവുന്നുണ്ട്. പിന്നീട് ദിൽ സേ, ഗ്രഹൺ, ലജ്ജ,ഖാമോശി,കമ്പനി എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ നടിയ്ക്ക കഴിഞ്ഞിരുന്നു. ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മനീഷ.

about maneesha koyirala

More in Malayalam

Trending

Recent

To Top