Malayalam Breaking News
ലൂസിഫറിൽ 12 വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം വിവേക് ഒബ്‌റോയിയും …
ലൂസിഫറിൽ 12 വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം വിവേക് ഒബ്‌റോയിയും …
By
ലൂസിഫറിൽ 12 വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം വിവേക് ഒബ്‌റോയിയും …
മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ . തന്റെ ആദ്യ സംവിധാന സംരംഭം മോഹൻലാലിനൊപ്പം ആരംഭിക്കാനാണ് പ്രിത്വിരാജ് കാത്തിരുന്നതും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലിന്റെ മുഖം കാണിക്കാതെയുളള പോസ്റ്റര്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ലൂസിഫറില്‍ വലിയൊരു താരനിരതന്നെ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ എന്നിവരുടെ പേരുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും മോഹന്‍ലാല്‍ ഒഴികെ മറ്റാരുടെയും പേരുകള്‍ ഔദ്യോഗികമായി ടീം സ്ഥിരീകരിച്ചിരുന്നില്ല. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ലൂസിഫറില്‍ അഭിനയിക്കുമെന്ന് വ്യക്തമായിട്ടുണ്ട്.
ആന്റണി പെരുമ്പാവൂരാണ് ലൂസിഫറില്‍ വിവേക് ഒബ്‌റോയിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് അറിയിച്ചത്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.
ലൂസിഫറില്‍ വിവേകിന്റെ കഥാപാത്രമെന്താണെന്ന് വ്യക്തമല്ല. വില്ലന്‍ കഥാപാത്രമായാണ് വിവേക് ലൂസിഫറില്‍ എത്തുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരും മകളായി ക്വീന്‍ സിനിമയിലെ നായിക സാനിയയും ഉണ്ടെന്ന് വിവരമുണ്ട്.
കൂടുതൽ വായിക്കാൻ >>>
20 ലക്ഷം വാങ്ങിയ മഞ്ചിന്റെ പരസ്യം പിൻവലിച്ചാലെന്താ , വരുന്നത് പ്രിയ വാര്യരുടെ ഒരു കോടി രൂപയുടെ അഡാർ പരസ്യം !!!
vivek oberoi in lucifer movie
