“പെണ്ണിനോടെപ്പോളും കൃത്യമായ അകലം പാലിക്കുന്നവനെയേ ഭർത്താവെന്നു പറയു ” ; ‘മാംഗല്യം തന്തുനാനേന’യുടെ ട്രെയ്ലർ പുറത്തുവിട്ട് ടോവിനോ തോമസ് !!
കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാംഗല്യം തന്തുനാനേന സെപ്റ്റംബർ 20 നു റിലീസ് ചെയ്യുകയാണ്. മലയാള സിനിമയിലേക്ക് ഒരു പുതിയ സംവിധയികയും ഈ ചിത്രത്തിലൂടെ എത്തുന്നു. സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ മലയാളത്തിന്റെ പ്രിയ നായകൻ ടോവിനോ തോമസ് പുറത്തു വിട്ടു.
കല്യാണം കഴിച്ചവർക്കും, ഇനി കല്യാണം കഴിക്കാനുള്ളവർക്കും, കല്യാണം കഴിഞ്ഞു വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവർക്കും, പ്രണയികൾക്കും തുടങ്ങി അത്തരം പങ്കാളിത്തത്തിൽ ജീവിക്കുന്ന ആർക്കും ഐഡന്റിഫൈ ചെയ്യാൻ പറ്റിയ ചെറിയ ചെറിയ നൊമ്പരങ്ങൾ, ബന്ധങ്ങൾക്കിടയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ തുടങ്ങിയവയാണ് ചിത്രത്തില്‍ പറയാന്‍ ശ്രമിക്കുന്നതെന്നാണ് സംവിധായിക സൗമ്യ പറയുന്നത്.
ഇതൊരു മികച്ച എന്റർടൈനറായിരിക്കുമെന്നു ട്രെയ്ലറിൽ നിന്നും മനസിലാക്കാം. മാംഗല്യം തന്തുനാനേനയിൽ ഹരീഷ് കണാരൻ , ശാന്തി കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകന്‍. ടോണി മഠത്തില്‍ തിരക്കഥയൊരുക്കിയിരിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...