Malayalam Breaking News
തമാശയും ചിരിയുമായി റോയിയും ക്ലാരയുമെത്തുന്നു !!! ഇനി “മാംഗല്യം തന്തുനാനേന” ….
തമാശയും ചിരിയുമായി റോയിയും ക്ലാരയുമെത്തുന്നു !!! ഇനി “മാംഗല്യം തന്തുനാനേന” ….
By
തമാശയും ചിരിയുമായി റോയിയും ക്ലാരയുമെത്തുന്നു !!! ഇനി “മാംഗല്യം തന്തുനാനേന” ….
കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന . വിവാഹവും അതിനോടനുബന്ധിച്ചുള്ള രസകരമായ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രസകരമായ നിമിഷങ്ങൾ കോർത്തിണക്കി സൗമ്യ സദാനന്ദൻ ഒരുക്കുന്ന മാംഗല്യം തന്തുനാനേന , സെപ്റ്റംബർ 20 നാണു റിലീസ് ചെയ്യുന്നത്.
ചിത്രത്തിലെ ഫിഫ്ത് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
റോയ് , ക്ലാര എന്ന കഥാപാത്രങ്ങളായാണ് കുഞ്ചാക്കോ ബോബനും നിമിഷയും എത്തുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും വിവാഹം കഴിക്കുന്നതും പെട്ടെന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമൊക്കെ സിനിമയിൽ രസകരമായി ആവിഷ്കരിച്ചിരിക്കുന്നു. കുട്ടനാടൻ മാർപാപ്പയ്ക്ക് ശേഷം ശാന്തി കൃഷ്ണ കുഞ്ചാക്കോ ബോബന്റെ ‘അമ്മ വേഷത്തിൽ വീണ്ടുമെത്തുകയാണ്, മാംഗല്യം തന്തുനാനേനയിലൂടെ .
ഇവർക്ക് പുറമെ അലൻസിയർ , വിജയ രാഘവൻ , കോമഡിയുമായി ഹരീഷ് കണാരൻ , ലിയോണ ലിഷോയ്, ചെമ്പിൽ അശോകൻ , കൊച്ചുപ്രേമൻ, മോളി തുടങ്ങിയവരും അണിനിരക്കുന്നു. UGM എന്റെർറ്റൈന്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചെ തിയേറ്റർ വിടു എന്ന ഉറപ്പ് പോസ്റ്ററുകളിലൂടെ മാംഗല്യം തന്തുനാനേന നൽകുന്നുണ്ട്.
mangalalyam thandu nanena movie release date
