Actress
അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണ്; കങ്കണ റണാവത്ത്
അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണ്; കങ്കണ റണാവത്ത്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് ചുവട് മാറ്റിയിരിക്കുയാണ് താരം.
ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ് എന്നാണ് കങ്കണ പറയുകയാണ് കങ്കണ. തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു താരത്തിന്റെ വാദം.
കങ്കണയുടെ വാക്ക് കേട്ട് രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിയ ബംഗാളിലോ ന്യൂഡല്‍ഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും എന്നും കങ്കണ പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിയായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് താരം ജനവിധി തേടുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും സിനിമയിലും സജീവമാണ് താരം. എമര്‍ജന്‍സിയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ റോളിലാണ് താരം എത്തുന്നത്.
