Malayalam Breaking News
തൊട്ടാൽ പൊളിയുന്ന പാലാരിവട്ടം പുട്ട് വൈറലാക്കിയ കക്ഷി ദേ ഇതാണ് ! മുന്തിമൊഞ്ചൻ തിരക്കഥാകൃത്ത് മനു ഗോപാൽ !
തൊട്ടാൽ പൊളിയുന്ന പാലാരിവട്ടം പുട്ട് വൈറലാക്കിയ കക്ഷി ദേ ഇതാണ് ! മുന്തിമൊഞ്ചൻ തിരക്കഥാകൃത്ത് മനു ഗോപാൽ !
Published on

By
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച ആയിരിക്കുന്നത് പാലാരിവട്ടം പാലത്തെ ട്രോളി എത്തിയ ഒരു ഹോട്ടൽ പരസ്യമാണ്. ട്രോളുകൾ ഒട്ടേറെ വന്നിട്ടുണ്ടെങ്കിലും ഇത്തരം ഒരെണ്ണം ആദ്യമാണ്. പാലാരിവട്ടം പുട്ട് ! തൊട്ടാൽ പൊലിയുന്ന കൺസ്ട്രക്ഷൻ എന്നാണ് ആ വൈറലായ പരസ്യ വാചകം . ഇപ്പോൾ ആ പരസ്യത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്തിയിരിക്കുകയാണ്.
മനു ഗോപാൽ ആണ് ആ വാക്കുകൾക്ക് പിന്നിൽ . ചില്ലറക്കാരനല്ല. ഒരു കിടിലൻ സിനിമാക്കാരനാണ്. എസ്രാ എന്ന ഹിറ്റ് സിനിമയുടെ എഴുത്തുകാരിൽ ഒരാളായ മനു ഗോപാൽ റേഡിയോ ചാനലുകളിലൂടെ നേരത്തെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.
ഒക്ടോബർ 25 നു റിലീസ് ചെയ്യുന്ന മുന്തിരി മൊഞ്ചൻ എന്ന സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാൾ കൂടിയാണ് മനു ഗോപാൽ. ഇത്രയും സരസമായി വാചകം ഒരുക്കിയ മനുവിന്റെ മുന്തിരി മൊഞ്ചൻ അതിലും ഗംഭീരമായിരിക്കുമെന്നത് ഉറപ്പാണ്.
. വിജിത് നമ്പ്യാർ സംഗീതവും സംവിധാനവും നിർവഹിക്കുന്ന മുന്തിരി മൊഞ്ചൻ ഷാൻ ഹഫ്സലി ഛായാഗ്രഹണം നിർവഹിച്ചു അനസ് മുഹമ്മദ് ചിത്രസംയോജനം ചെയ്തു പി കെ അശോകൻ നിർമിച്ചു മൂവി ഫാക്ടറി ഒക്ടോബർ 25 നു തീയേറ്ററുകളിൽ എത്തിക്കുന്നു.
man behind palarivattom putt troll
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...