Malayalam Breaking News
ഞാൻ ത്രില്ലിലാണ്; മമ്മൂട്ടി സാറിന്റെ ബിലാലില്‍ ഞാനുമുണ്ട്; മംമത
ഞാൻ ത്രില്ലിലാണ്; മമ്മൂട്ടി സാറിന്റെ ബിലാലില്‍ ഞാനുമുണ്ട്; മംമത
2007ല്‍ പുറത്തെത്തിറങ്ങിയ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. രണ്ടാം ഭാഗമായ ബിലാൽ ഉടൻ എത്തുമെന്നും സൂചനകളുമുണ്ട്. ഇപ്പോൾ ഇതാ ചിത്രത്തിൽ താനുമുണ്ടാകുമെന്ന് വെളിപ്പെടുത്തി നടി മംമത മോഹന്‍ദാസ്. മമ്മൂട്ടി സാറിന്റെ ബിലാലില്‍ ഞാനുമുണ്ട്, ത്രില്ലിലാണ് എന്നാണ് മംമത ഒരു അഭിമുഖത്തിനിടെ പറയുന്നു
ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ഒരുമിച്ചാണ് ബിഗ് ബി രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. കാതറീന് ട്രീസ ചിത്രത്തില്‍ നായികയാവും.
2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ബിലാൽ എന്ന കഥാപത്രത്തെയും ബിഗ് ബി എന്ന ചിത്രത്തെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ്
ഇതിനിടെ, സിനിമയില്‍ യുവതാരം ഫഹദ് ഫാസിലും ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു . ഔദ്യോഗിക അറിയിപ്പുകള് വന്നിട്ടില്ലെങ്കിലും സൂചനകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മുമ്ബ് മമ്മൂട്ടിയും ഫഹദും കൈ എത്തും ദൂരത്ത്, പ്രമാണി, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളിലാണ് ഒരുമിച്ചഭിനയിച്ചത്.
mamtha mohandhas
