Connect with us

രോഗം പിടിമുറുക്കുമ്പോഴും ചുണ്ടില്‍ പുഞ്ചിരിയുമായി മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

News

രോഗം പിടിമുറുക്കുമ്പോഴും ചുണ്ടില്‍ പുഞ്ചിരിയുമായി മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

രോഗം പിടിമുറുക്കുമ്പോഴും ചുണ്ടില്‍ പുഞ്ചിരിയുമായി മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്. ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു.

അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം ഇന്നും കാന്‍സര്‍ ചികിത്സാ രംഗത്ത് ഉദാഹരണം ആയി പറയാറുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതില്‍ വലിയ സ്വാധീനം മംമ്തയ്ക്കുണ്ടാക്കാനായി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ബാധിച്ചതായി മംമ്ത പറഞ്ഞിരുന്നു. തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന അവസ്ഥയാണിത്. ഇന്‍സ്റ്റഗ്രാമില്‍ ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോട്ടോയും മംമ്ത പങ്കുവെച്ചിട്ടുണ്ട്. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് നടി ഫോട്ടോയുടെ ക്യാപ്ഷനില്‍ പറഞ്ഞിട്ടുമുണ്ട്.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം, പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ മംമ്തയ്ക്ക് മേക്കപ്പ് ചെയ്ത ശേഷം പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ജൂവലറിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മംമ്ത. ഇടയ്ക്കിടെ താന്‍ കേക്കപ്പ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള രഞ്ജുവിന്റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച മംമ്തയുടെ ചിത്രം കണ്ട് ആരാധകര്‍ക്ക് കണ്ണു നിറുകയാണ് ചെയ്തത്. അതീവ സുന്ദരിയായി പുഞ്ചിരിയോടെ തന്നെ എല്ലാത്തിനെയും നേരിടുകയാണ് മംമ്ത. പണ്ട് ഉണ്ടായിരുന്നതിനേക്കാള്‍ നന്നായി മെലിഞ്ഞുവെന്നും വീണ്ടും രോഗം പിടികൂടുമ്പോള്‍ പുഞ്ചിരിയോടെ എല്ലാം നേരിടുന്ന മംമ്തയെ കാണുമ്പോള്‍ സങ്കടം തോന്നുവെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

മലയാളത്തില്‍ ആദ്യമായി ഫാഷന്‍ ഐക്കണ്‍ ആയി ഉയര്‍ന്നു വന്ന നടിയായാണ് മംമ്തയെ ആരാധകര്‍ കാണുന്നത്. ആദ്യ സിനിമ മയൂഖം തൊട്ട് പിന്നീടിങ്ങോട്ട് ചെയ്ത സിനിമകളില്‍ മിക്കതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബി, മൈ ബോസ്, പാസഞ്ചര്‍ തുടങ്ങി ചെയ്ത സിനിമകളില്‍ നടിക്ക് സുപ്രധാന വേഷവും ലഭിച്ചു.

ജനഗണമന ആണ് മംമ്തയുടെ ഒടുവില്‍ പുറത്തിറങ്ങിയതില്‍ ഹിറ്റായ സിനിമ. പൃഥിരാജ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. സിനിമയ്ക്കപ്പുറം മികച്ച ഗായിക കൂടിയായ മംമ്ത നിരവധി സിനിമകളില്‍ മംമ്ത പാടിയിട്ടുണ്ട്. ലൈവ് ആണ് മംമ്ത മോഹന്‍ദാസിന്റെ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ച സിനിമ. വികെ പ്രകാശ് ആണ് സിനിമയുടെ സംവിധായകന്‍.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കുറേനാള്‍ അമേരിക്കയിലായിരുന്ന മംമ്ത ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാവുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മംമത അഭിനയിച്ചിട്ടുണ്ട്.

ആദ്യ സിനിമ മയൂഖം സാമ്പത്തികമായി വിജയം ആയിരുന്നില്ല. എന്നാല്‍ സിനിമയിലെ മംമ്തയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മയൂഖം എന്ന ചിത്രത്തിനുശേഷം 2006ല്‍ ബസ്സ് കണ്ടക്ടര്‍, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ. ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു.

2007ല്‍ ബിഗ് ബി എന്ന മലയാളചിത്രത്തിലും ഏതാനും തെലുങ്കു, കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 2009ല്‍ പാസ്സഞ്ചര്‍, കഥ തുടരുന്നു, നിറകാഴ്ച എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. അന്‍വര്‍, റെയ്‌സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

More in News

Trending

Recent

To Top