Connect with us

ക്യാന്‍സറിന് പിന്നാലെ മംമ്തയെ തളര്‍ത്തി ആ രോഗം..!!; താരം പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

News

ക്യാന്‍സറിന് പിന്നാലെ മംമ്തയെ തളര്‍ത്തി ആ രോഗം..!!; താരം പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

ക്യാന്‍സറിന് പിന്നാലെ മംമ്തയെ തളര്‍ത്തി ആ രോഗം..!!; താരം പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്. ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു.

അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം ഇന്നും കാന്‍സര്‍ ചികിത്സാ രംഗത്ത് ഉദാഹരണം ആയി പറയാറുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതില്‍ വലിയ സ്വാധീനം മംമ്തയ്ക്കുണ്ടാക്കാനായി.

ഇപ്പോള്‍ നടിയുടെ ജീവിതത്തില്‍ പുതിയൊരു വെല്ലുവിളി വന്നിരിക്കുകയാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്. തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന അവസ്ഥയാണിത്. ഇന്‍സ്റ്റഗ്രാമില്‍ ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോട്ടോയും മംമ്ത പങ്കുവെച്ചിട്ടുണ്ട്. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് നടി ഫോട്ടോയുടെ ക്യാപ്ഷനില്‍ പറഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് മംമ്തയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഇതൊരു രോഗാവസ്ഥ അല്ലെന്നും സ്‌കിന്‍ കണ്ടീഷന്‍ ആണെന്നും ധൈര്യമായിരിക്കൂ എന്നും ചിലര്‍ കമന്റ് ചെയ്തു. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ച മംമ്തയ്ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെയും തരണം ചെയ്യാനാവട്ടെ എന്നും ആരാധകര്‍ ആശംസിക്കുന്നു. അമേരിക്കയില്‍ വെച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത കാന്‍സറിനെ അതിജീവിച്ചത്.

മലയാളത്തില്‍ ആദ്യമായി ഫാഷന്‍ ഐക്കണ്‍ ആയി ഉയര്‍ന്നു വന്ന നടിയായാണ് മംമ്തയെ ആരാധകര്‍ കാണുന്നത്. ആദ്യ സിനിമ മയൂഖം തൊട്ട് പിന്നീടിങ്ങോട്ട് ചെയ്ത സിനിമകളില്‍ മിക്കതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബി, മൈ ബോസ്, പാസഞ്ചര്‍ തുടങ്ങി ചെയ്ത സിനിമകളില്‍ നടിക്ക് സുപ്രധാന വേഷവും ലഭിച്ചു.

ജനഗണമന ആണ് മംമ്തയുടെ ഒടുവില്‍ പുറത്തിറങ്ങിയതില്‍ ഹിറ്റായ സിനിമ. പൃഥിരാജ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. സിനിമയ്ക്കപ്പുറം മികച്ച ഗായിക കൂടിയായ മംമ്ത നിരവധി സിനിമകളില്‍ മംമ്ത പാടിയിട്ടുണ്ട്. ലൈവ് ആണ് മംമ്ത മോഹന്‍ദാസിന്റെ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ച സിനിമ. വികെ പ്രകാശ് ആണ് സിനിമയുടെ സംവിധായകന്‍.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കുറേനാള്‍ അമേരിക്കയിലായിരുന്ന മംമ്ത ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാവുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മംമത അഭിനയിച്ചിട്ടുണ്ട്.

ആദ്യ സിനിമ മയൂഖം സാമ്പത്തികമായി വിജയം ആയിരുന്നില്ല. എന്നാല്‍ സിനിമയിലെ മംമ്തയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മയൂഖം എന്ന ചിത്രത്തിനുശേഷം 2006ല്‍ ബസ്സ് കണ്ടക്ടര്‍, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ. ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു.

2007ല്‍ ബിഗ് ബി എന്ന മലയാളചിത്രത്തിലും ഏതാനും തെലുങ്കു, കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 2009ല്‍ പാസ്സഞ്ചര്‍, കഥ തുടരുന്നു, നിറകാഴ്ച എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. അന്‍വര്‍, റെയ്‌സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

ഇതിനിടെ ചലച്ചിത്ര നിര്‍മാണ രംഗത്തേയ്ക്കും മംമ്ത ചുവടുവെച്ചിരുന്നു. മംമ്തയും സുഹൃത്തും സംരംഭകനുമായ നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്. സിനിമയില്‍ നിന്ന് നേടിയ അംഗീകാരങ്ങള്‍ക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്താല്‍ ഉടലെടുത്തതാണ് ഈ പുതിയ സംരംഭമെന്ന് മംമ്ത പറഞ്ഞു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്ന തങ്ങളുടെ പുതിയ പ്രോജക്ടില്‍ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാന്‍ കഴിയുമെന്നതും പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top