Connect with us

തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയ ആയിട്ടും അവർ എന്നെ പൂർണ നഗ്‌നയാക്കി .- കാൻസർ ചികിത്സക്കിടെ നേരിട്ട അതിക്രമത്തെക്കുറിച്ച് മംമ്ത മോഹൻദാസ് ..

Malayalam Breaking News

തെന്നിന്ത്യൻ സിനിമയിലെ താര സുന്ദരിയാണ് മംമ്ത മോഹൻദാസ് . ക്യാൻസറിനോട് രണ്ടു തവണ മല്ലിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മംമ്ത മോഹൻദാസ് ചികിത്സ സമയത്ത് നേരിട്ട കടുത്ത അതിക്രമത്തെക്കുറിച്ച് പങ്കു വയ്ക്കുന്നു.

എട്ടു വര്ഷം മുൻപാണ് ക്യാൻസർ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിൽ മംമ്ത പ്രവേശിപ്പിക്കപ്പെട്ടത് . പ്രശസ്തയായ നടിയെ കാണാൻ ആശുപത്രിയിൽ വൻ ആൾക്കൂട്ടവുമായിരുന്നു . ഇതിനിടെ ട്രാൻസ്പ്ലാന്റിന്റെ ഭാഗമായി തുടയിൽ ഒരു ഓപ്പറേഷൻ വേണ്ടി വന്നു മമ്‌തക്ക് .

ചെറുപ്പക്കാരായ 3 ഡോക്ടർമാരും നഴ്‌സുമായിരുന്നു തിയേറ്ററിൽ. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയ ആയിട്ടും അവർ മംമ്തയെ പൂർണ നഗ്‌നയാക്കി . ” അവരുടെ ഉദ്ദേശം തെറ്റാണെന്നു എന്റെ മനസ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി . പക്ഷെ അനസ്തേഷ്യയുടെ തളർച്ചയിൽ ഒന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല. ആ ഘട്ടത്തിൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല . ക്യാൻസർ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരാൻ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്പിച്ച ആഘാതം എത്ര വലുതായിരിക്കും.

ഇക്കാര്യം പിന്നീട് ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമായി ആണെന്ന് പറഞ്ഞു അവർ നിസ്സാരവത്കരിച്ചു . പക്ഷെ എനിക്കുറപ്പുണ്ട് . അവരുടെ സ്പര്ശനം ശരിയായ തരത്തിൽ ആയിരുന്നില്ല. തനിക്കു നേരെ ദുഷ്ടലാക്കോടെ ഒരു കണ്ണ് നീണ്ടു വരുന്നുണ്ടെങ്കിൽ അത് ആദ്യം മനസിലാകുന്നത് സ്ത്രീക്കാണ്. ” – മംമ്ത പറയുന്നു. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് മംമ്ത മനസ് തുറന്നത്.

Mamtha mohandas about sexual assult

Continue Reading
You may also like...

More in Malayalam Breaking News

Trending